image
imagewidth (px) 1.65k
1.7k
| text
stringlengths 161
4.03k
|
---|---|
രാഷ്ട്രവ്യാപനവും ഏകീകരണവും, അറബ് ഗോത്രങ്ങൾക്ക് അത്ര എളുപ്പമായി നേടിയെടുക്കാൻ കഴിഞ്ഞില്ല. രാഷ്ട്രത്തിന്റെ അതിരുകൾ വിപുലമായപ്പോൾ വിഭ വങ്ങളും സ്ഥാനമാനങ്ങളും പങ്കിടുന്നതിലുണ്ടായ തർക്കങ്ങൾ ഉമ്മയുടെ ഐക്യത്തിന് ഭീഷണിയായിത്തീർന്നു. ആദ്യകാല ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണവർഗം ഏതാണ്ട് മുഴുവനായും മക്കയിലെ ഖുറൈഷികൾ ഉൾപ്പെട്ടതായിരുന്നു. മൂന്നാമത്തെ ഖലീഫയായ ഉസ്മാനും (644–56) ഒരു ഖുറൈഷിയായിരുന്നു. ഭരണത്തിൽ തന്റെ നിയന്ത്രണം ഉറപ്പിക്കുന്നതിനായി അദ്ദേഹം സ്വന്തം വിഭാഗക്കാരെ വളരെയധികമായി നിയമിച്ചു. ഇത് രാഷ്ട്ര ത്തിൻെ മക്ക കേന്ദ്രീകൃതമായ സ്ഥാവത്തെ കൂടുതൽ ശക്തമാക്കുകയും മറ്റു ഗോത്രങ്ങളുമായുളള സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്തു. മദീനയിലെ എതിർപ്പിനോടൊപ്പം ഇറാഖിലും ഈജിപ്തിലും ഉണ്ടായ എതിർപ്പുകൾ ഉസ്മാന്റെ വധത്തിലേക്ക് നയിച്ചു. ഉസ്മാന്റെ വധത്തോടു കൂടി അലി നാലാമത്തെ ഖലീഫയായി.
അലി (656–61) മക്കൻ പ്രഭുത്വത്തെ പ്രതിനിധീകരിക്കുന്നവരുമായി രണ്ട് യുദ്ധ ങ്ങൾ നടത്തിയതോടുകൂടി മുസ്‌ലീങ്ങളുടെ ഇടയിലുളള വിളളലിന് ആഴമേറി. അലിയെ അനുകൂലിച്ചവരും ശത്രുക്കളും പിൽക്കാലത്ത് ഇസ്‌ലാമിന്റെ രണ്ട് വിഭാഗങ്ങളായി രൂപം കൊണ്ടു : ഷിയയും (Shias) സുന്നിയും (Sunni). കൂഫയിൽ അലി സ്വയം അധികാരം ഉറപ്പിക്കുകയും മുഹമ്മദിന്റെ ഭാര്യ ആയിഷയുടെ നേതൃത്വത്തിലുളള സൈന്യത്തെ ഒട്ടകയുദ്ധ (Battle of Camel, 657) ത്തിൽ പരാജയപ്പെടുത്തുകയും ചെയ്തു. എന്നാൽ സിറിയയിലെ ഗവർണറും ഉസ്മാന്റെ ബന്ധുവുമായ മുആവിയ (Muawiya) യുടെ നേതൃത്വത്തിൽ നടന്ന വിഭാഗീയതയെ അടിച്ചമർത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. സിഫീനിൽ (വടക്കൻ മെസൊപൊട്ടേമിയ) നടന്ന അലിയുടെ രണ്ടാമത്തെ യുദ്ധം. താൽക്കാലികമായി അവസാനിച്ചുവെങ്കിലും അദ്ദേഹത്തിന്റെ അനുയായികൾ രണ്ട് വിഭാഗങ്ങളായി പിരിയുകയും ഒരു വിഭാഗം അദ്ദേഹത്തോട് കൂറ് പുലർത്തുകയും മറുവി ഭാഗം പാളയം വിട്ടുപോകുകയും ചെയ്തു. വിട്ടുപോയവർ ഖവാരിജ് (Kharjis) എന്ന് അറിയപ്പെട്ടു. വൈകാതെ കൂഫയിലെ പള്ളിയിൽ വച്ച് ഒരു ഖവാരിജിയാൽ അലി വധിക്കപ്പെട്ടു. അലിയുടെ മരണത്തിനുശേഷം, അദ്ദേഹത്തിന്റെ അനുയായികൾ മകനായി ഹുസൈനോടും പിൻഗാമികളോടും കുറ് പുലർത്തി. 661–ൽ മുആവിയ അടുത്ത ഖലീഫയായി സ്വയം പ്രഖ്യാപിച്ചുകൊണ്ട് ഉമവിയ്യ രാജവംശം (Umayyad dynasty) സ്ഥാപി ക്കുകയും അത് 750 വരെ തുടരുകയും ചെയ്തു.
ആഭ്യന്തര യുദ്ധങ്ങൾക്കുശേഷം, അറബികളുടെ ആധിപത്യം ശിഥിലമായേക്കും എന്ന തോന്നലുളവായി. ഗോത്ര ആക്രമണകാരികൾ, കീഴടക്കിയ ജനതയുടെ കൂടുതൽ പരിഷ്കൃതമായ സംസ്ക്കാരം സ്വീകരിച്ചിരുന്നതായി ചില സുചനകളുണ്ട്. ഖുറൈഷി ഗോത്രത്തിലെ ഒരു സമ്പന്ന ഉപവിഭാഗമായ ഉമവിയ്യകളുടെ കീഴിലാണ് രണ്ടാംഘട്ട ഏകീകരണം നടക്കുന്നത്.
## ഉമവിയ്യകളും രാഷ്ട്രവ്യവസ്ഥയുടെ കേന്ദ്രീകരണവും (The Umayyads and the Centralisation of Polity)
വിശാലമായ ഭൂപ്രദേശങ്ങൾ കീഴടക്കിയതോടെ മദീനയിൽ കേന്ദ്രീകൃതമായ ഖലീഫാ ഭരണം ദുർബലമായി. അതിനു ബദലായി ഒരു സമഗ്രാധിപത്യ രാഷട്രവ്യവസ്ഥ രൂപം കൊള്ളുകയും ചെയ്തു. ഉമവിയ്യകൾ രാഷ്ട്രീയ പരിഷ്കാര പരമ്പരയിലുടെ ഉമ്മയിൽ അവരുടെ നേതൃത്വത്തെ ഭദ്രമാക്കി. ഒന്നാമത്തെ ഉമവിയ്യ ഖലീഫയായ മുആവിയ, അദ്ദേഹത്തിന്റെ തലസ്ഥാനം ദമാസ്കസിലേക്ക് (Damascus) മാറ്റി. ബൈസാന്റൈൻ സാമ്രാജ്യത്തിലെ ഭരണസ്ഥാപനങ്ങളും രാജസദസ്സിലെ ആഘോഷങ്ങളും സ്വീകരിച്ചു. അദ്ദേഹം പരമ്പരാഗതമായ പിൻതുടർച്ചാ സമ്പ്രദായം നടപ്പിലാക്കുകയും തന്റെ മകനെ |
|
അവകാശിയായി അംഗീകരിക്കാൻ പ്രമുഖരായ മുസ്‌ലീങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. ഈ നൂതനാശയങ്ങൾ അദ്ദേഹത്തെ പിൻതുടർന്നുവന്ന ഖലീഫമാരും സ്വീകരിച്ചു. ഇത് ഉമവിയ്യകളെ തൊണ്ണുറ് വർഷത്തോളവും അബ്ബാസിയകളെ (Abbasid) രണ്ട് നൂറ്റാണ്ടും അധികാരം നിലനിർത്താൻ സഹായിച്ചു.
ഉമവിയ്യ രാഷ്ട്രം ഒരു സാമ്രാജ്യ ശക്തിയായിത്തീർന്നു. അതിന്റെ നേരിട്ടുളള അടിസ്ഥാനം ഇസ്‌ലാമായിരുന്നില്ല. മറിച്ച് രാഷ്ട്രഭരണ വൈദഗ്ധ്യവും സിറിയൻ സൈന്യത്തിന്റെ കൂറുമായിരുന്നു. ഭരണത്തിൽ ക്രിസ്ത്യൻ ഉപദേശകരും, ഒപ്പം സൊറാസ്ട്രിയൻ പകർപ്പെഴുത്തുകാരും ഉദ്യോഗസ്ഥരും ഉണ്ടായി. എന്നിരുന്നാലും ഇസ്‌ലാം തുടർന്നും അവരുടെ ഭരണത്തിന് സാധുത നൽകിക്കൊണ്ടിരുന്നു. ഇസ്‌ലാമിന്റെ പേരിൽ തന്നെയാണ് ഉമവിയ്യകൾ ഐക്യത്തിന് ആഹ്വാനം നൽകിയതും കലാപങ്ങളെ അടിച്ചമർത്തിയതും. അവർ തങ്ങളുടെ അറബ്-സാമൂഹിക സ്വത്വത്തെയും നിലനിർത്തി. അബദ് അൽ–മാലിക്കിന്റെയും (Abd al -Malik, 685-705) അദ്ദേഹത്തിന്റെ പിൻഗാമികളുടെയും ഭരണകാലത്ത് അറബ് ഇസ്‌ലാമിക സ്വത്വങ്ങൾക്ക് ശക്തമായ ഊന്നൽ നൽകപ്പെട്ടു. അറബി ഭരണഭാഷയാക്കിയതും ഇസ്‌ലാമിക നാണയവ്യവസ്ഥ നടപിലാക്കിയതും അബദ് അൽ-മാലിക്കിന്റെ പരിഷ്ക്കാരങ്ങളായിരുന്നു. ഖലീഫ ഭരണത്തിൽ പ്രചരിച്ചിരുന്ന സ്വർണനാണയമായ ദീനാറും (dinar) വെള്ളിനാണയമായ ദിർഹമും (dirham) ഇറാനിയൻ-ബൈസാന്റൈൻ നാണയങ്ങളുടെ (ദിനാറിയസ്, ഡ്രാക്കം) മാതൃകയിലായിരുന്നു. ഈ നാണയങ്ങളിൽ കുരിശിന്റെയും ബലിപീഠത്തിന്റെ അടയാളങ്ങളും ഗ്രീക്ക്, പഹലവി (ഇറാനിലെ ഭാഷ) ലിഖിതങ്ങളും ഉണ്ടായിരുന്നു. ഇത്തരം അടയാളങ്ങളെ മാറ്റി അറബി ലിഖിതങ്ങൾ ഉൾപ്പെടുത്തി. ജറുസലേമിൽ ഡോം ഓഫ് ദി റോക്ക് (Domen of the Rock) നിർമ്മിച്ചുകൊണ്ട് അറബ് ഇസ്‌ലാമിക സ്വത്വത്തിന്റെ വികസനത്തിന് അബദ് അൽ-മാലിക് വളരെ പ്രകടമായ സംഭാവന നൽകി.
>അബദ് അൽ-മാലിക് ഒരു പാറയുടെ മുകളിൽ നിർമ്മിച്ച ഡോം ഓഫ് ദി റോക്ക്, ഇസ്‌ലാമിക് നിർമ്മാണ കലയുടെ ഏറ്റവും ആദ്യത്തെ സൃഷ്ടിയാണ്. ജറുസലേം നഗരത്തിൽ മുസ്‌ലീം സാന്നിധ്യത്തിന്റെ സ്മാരകമായി ഇത് നിർമ്മിക്കപ്പെട്ടു. ഈ സ്മാരകം പ്രവാചകന്റെ സ്വർഗത്തിലേക്കുള്ള രാത്രി യാത്ര (ഇസ്റാഉ്) യുമായി ബന്ധപ്പെട്ടതാണ്. |
|
## അബ്ബാസിയ വിപ്ലവം (The Abbasid Revolution)
മുസ്‌ലീം ഭരണസംവിധാനത്തെ കേന്ദ്രീകൃതമാക്കുന്നതിൽ ഉമവിയ്യകൾ വിജയിച്ചെങ്കിലും അവർ അതിന് വലിയ വില നൽകേണ്ടി വന്നു. ദഅ്വാ (dawa) എന്ന് വിളിക്കപ്പെട്ട ഒരു സംഘടിത പ്രസ്ഥാനം ഉമവിയ്യകളെ പുറത്താക്കുകയും മറ്റൊരു മക്കൻ വംശത്തിൽപ്പെട്ട അബ്ബാസിയകളെ 750 –ൽ അധികാരത്തിൽ കൊണ്ടുവരികയും ചെയ്തു. ഉമവിയ്യ ഭരണം തിന്മയാണെന്ന് അബ്ബാസിയകൾ ചിത്രീകരിക്കുകയും പ്രവാചകന്റെ യഥാർഥ ഇസ്‌ലാമിനെ പുനസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ വിപ്ലവം രാജവംശത്തിന്റെ മാറ്റത്തിലേക്ക് മാത്രമല്ല നയിച്ചത്. ഇത് ഇസ്‌ലാമിന്റെ രാഷ്ട്രീയ ഘടനയിലും സംസ്കാരത്തിലും മാറ്റങ്ങൾക്ക് വഴിതെളിച്ചു.
അബ്ബാസിയ കലാപം വിദൂരപ്രദേശമായ ഖുറാസനിലാണ് (കിഴക്കൻ ഇറാൻ) പൊട്ടിപ്പുറപ്പെട്ടത്. ഖുറാസനിലേക്ക് വേഗതയുളള കുതിരപ്പുറത്ത് ദമാസ്കസിൽ നിന്നും 20 ദിവസത്തെ യാത്രാദൂരമുണ്ടായിരുന്നു. പലകാരണങ്ങളാൽ സംഘടിതമാക്കി നയിക്കാൻ കഴിയുന്ന ഒരു അറബ്–ഇറാനിയൻ സമ്മിശ്രജനതയായിരുന്നു ഖുറാസനിൽ ഉണ്ടായിരുന്നത്. ഇവിടത്തെ അറബ് സൈനികർ ഭൂരിഭാഗവും ഇറാഖിൽ നിന്നുള്ളവരായിരുന്നു. ഇവർ സിറിയൻ ആധിപത്യത്തെ എതിർത്തിരുന്നു. നികുതിയിളവുകളും പ്രത്യേക ആനുകൂല്യങ്ങളും നൽകാമെന്ന വാഗ്ദാനം നിറവേറ്റാതിരുന്നതിനാൽ ഖുറാസനിലെ സാധാരണക്കാരായ അറബികൾ ഉമവിയു ഭരണത്തെ വെറുത്തിരുന്നു. വംശബോധമുള്ള അറബികളുടെ അവഹേളനത്തിന് ഇരയായ ഇറാനിയൻ മുസ്‌ലീങ്ങളാകട്ടെ (മവാലികൾ), ഉമവിയ്യകളെ പുറത്താക്കുന്നതിനുളള ഏത് നീക്കത്തിനോടും പങ്കുചേരാൻ തയാറായിരുന്നു.
> ### അബദ് അൽ-മാലിക്കിൻെ നാണയ പരിഷ്കരണം (Abd al-Malik's Coinage Reform)
> ഈ മൂന്നു നാണയങ്ങളുടെ മാതൃകകൾ ബൈസാനിയത്തിൽ നിന്ന് അറബ് – ഇസ്‌ലാമിക നാണയത്തിലേക്കുളള മാറ്റത്തെ കാണിക്കുന്നു. ഇതിൽ രണ്ടാമത്തെ നാണയത്തിൽ താടിയും നീണ്ടമുടിയുമുള്ള ഖലീഫ പാരമ്പരാഗതമായ അറബ് വസ്ത്രം ധരിക്കുകയും ഒരു വാൾ പിടിക്കുകയും ചെയ്തി രിക്കുന്നു. എന്നാൽ പിൽക്കാലത്ത് ജീവനുള്ള വസ്തുക്കളെ കലകളിലും കരകൗശലങ്ങളിലും ചിത്രീകരിക്കുന്നതിന് അവർക്കിടയിൽ അനിഷ്ടം വളർന്നു വന്നു. അബദ്–അൽ–മാലിക്കിൻെ നാണയ പരിഷ്കരണം അദ്ദേഹത്തിന്റെ രാജ്യധനകാര്യത്തിന്റെ പുനസംഘടനയുമായി ബന്ധപ്പെട്ടിരുന്നു. ഈ സമ്പ്രദായം വമ്പിച്ച വിജയമായിരുന്നു. അതിനാൽത്തന്നെ മൂന്നാമത്തെ ചിത്രത്തിന്റെ രീതിയും ഭാരവും മാതൃകയാക്കിക്കൊണ്ട് നൂറ്റാണ്ടുകളോളം നാണയങ്ങൾ അടിച്ചിറക്കപ്പെട്ടു. |
|
അബ്ബാസിയകൾ (പ്രവാചകന്റെ അമ്മാവനായ അബ്ബാസിന്റെ പിൻഗാമികൾ) വ്യത്യസ്ത വിമത വിഭാഗങ്ങളെ ഒരുമിച്ചു കൂട്ടിയും പ്രവാചകന്റെ കുടുംബത്തിൽ നിന്നും അഹ്ൽ അൽ-ബൈത്ത്) ഒരു മിശിഹ (മഹ്ദീ) കടന്നുവന്ന് ഉമവിയ്യകളുടെ അടിച്ച ഭരണത്തിൽ നിന്നും അവരെ സ്വതന്ത്രരാക്കുമെന്ന് വാഗ്ദാനം മര്‍ത്തല്‍ ചെയ്തുകൊണ്ടും അധികാരം നേടുവാനുള്ള തങ്ങളുടെ ശ്രമങ്ങൾക്ക് നിയമസാധുത നേടിയെടുത്തു. ഇറാനിയൻ അടിമയായ അബുമുസ്‌ലീം (Abu Muslim) നയിച്ച അബ്ബാസിയകളുടെ സൈന്യം അവസാനത്തെ ഉമവിയ്യ ഖലീഫയായ മർവാനെ " (Marwan) സാബ് നദിക്കരയിൽ (Zab river) വച്ചു നടന്ന യുദ്ധത്തിൽ പരാജയപ്പെടുത്തി.
അബ്ബാസിയ ഭരണത്തിൻകീഴിൽ അറബ് സ്വാധീനം കുറയു കയും ഇറാനിയൻ സംസ്കാരത്തിന്റെ പ്രാധാന്യം വർധിക്കുകയും ചെയ്തു. പുരാതന ഇറാനിയൻ ആസ്ഥാന നഗരമായ ടെസിഫോണിന്റെ (Ctesiphon) അവശിഷ്ടങ്ങൾക്ക് സമീപമായി അബ്ബാസിയകൾ അവരുടെ തലസ്ഥാനമായ ബാഗ്ദാദ് സ്ഥാപിച്ചു. ഇറാഖികൾക്കും ഖുറാസനി കൾക്കും കൂടുതൽ പങ്കാളിത്തം ഉറപ്പുവരുത്താനായി സൈന്യത്തെയും ഉദ്യോഗസ്ഥവൃന്ദത്തെയും ഗോത്ര അടിസ്ഥാനത്തിലല്ലാതെ പുനസംഘടിപ്പിച്ചു. അബ്ബാസിയ ഭരണാധികാരികൾ ഖലീഫ ഭരണത്തിന്റെ മത പദവിയെയും പ്രവർത്തനങ്ങളെയും ശക്തിപ്പെടുത്തുകയും ഇസ്‌ലാമിക സ്ഥാപനങ്ങളെയും പണ്ഡിതരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാൽ ഭരണകൂടത്തിന്റെയും സാമ്രാജ്യത്തിന്റെയും ആവശ്യങ്ങളാൽ നിർബന്ധിതരായി അവർക്ക് രാഷ്ട്രത്തിന്റെ കേന്ദ്രീകൃത സ്വഭാവം നിലനിർത്തേണ്ടി വന്നു. ഉമവിയ്യകളുടെ അതിമനോഹരമായ സാമ്രാജ്യത്വ വാസ്തുവിദ്യയും രാജസദസ്സിലെ വിപുലമായ ആഘോഷങ്ങളും അവർ നിലനിർത്തി. രാജഭരണത്തെ താഴെയിറക്കിയെന്ന് അഭിമാനിച്ചിരുന്ന ഇവർ അതേ രാജഭരണം തന്നെ വീണ്ടും സ്ഥാപിക്കുവാൻ നിർബന്ധിതരായി.
## ഖലീഫ ഭരണത്തിന്റെ തകർച്ചയും സൽത്തനത്തുകളുടെ ഉദയവും (Break-up of the Caliphate and the Rise of Sultanates)
ബാഗ്ദാദിന് വിദൂരപ്രദേശങ്ങളിന്മേലുളള നിയന്ത്രണം നഷ്ടപ്പെട്ടതും സൈനൃത്തിലും ഉദ്യോഗസ്ഥവൃന്ദത്തിലും ഉണ്ടായിരുന്ന അറബ്–ഇറാനിയൻ അനുകൂല വിഭാഗങ്ങൾ തമ്മിലുളള ഏറ്റുമുട്ടലുകളുമാണ് ഒൻപതാം നൂറ്റാണ്ടിൽ അബ്ബാസിയ രാഷ്ട്രം ക്ഷയി ക്കാനുളള കാരണങ്ങൾ. സി.ഇ. 810 -ൽ ഖലീഫ ഹറുൺ അൽ-റഷീദിൻെ (Harun an Rashid) പുത്രൻമാരായ അമീനെ (Amin) യും മാമുനെയും (Mamun) പിന്തുണയ്ക്കുന്നവർ തമ്മിലുണ്ടായ ആഭ്യന്തരയുദ്ധം വിഭാഗീയത വർധിപ്പിച്ചു. തൽഫലമായി തുർക്കി
> സമാറയിൽ (രണ്ടാം അബ്ബാസിയ തലസ്ഥാനം ( 850 – ൽ നിർമ്മിക്കപ്പെട്ട അൽ-മുത്തവൃക്കിലിന്റെ മഹത്തായ പള്ളി (മോസ്ക്). ഇതിന്റെ 80 മീറ്റർ ഉയരമുള്ള മിനാരം ഇഷ്ടികയാൽ നിർമ്മിച്ച താണ്. മെസൊപ്പൊട്ടേമി യൻ നിർമ്മാണ പാരമ്പര്യ ത്തിന്റെ പ്രചോദനത്തിൽ നിർമ്മിക്കപ്പെട്ട ഈ പള്ളി നൂറ്റാണ്ടുകളോളം ലോക ത്തിലെ ഏറ്റവും വലിയ പള്ളി ആയിരുന്നു. |
|
അടിമ ഉദ്യോഗസ്ഥരുടെ പുതിയൊരു അധികാരകേന്ദ്രം (മംലൂക്) സൃഷ്ടിക്കപ്പെട്ടു. ഷിയാ വിഭാഗം യാഥാസ്ഥിതിക സുന്നികളുമായി അധികാരത്തിനുവേണ്ടി ഒരിക്കൽക്കൂടി മത്സരിച്ചു. തൽഫലമായി ഒരു കൂട്ടം ചെറുരാജവംശങ്ങൾ ഉദയം ചെയ്തു. ഖുറാസനിലെയും ട്രാൻസ് ഓക്സിയാനയിലെയും (തുറാൻ അല്ലെങ്കിൽ ഓക്സസിന് അപ്പുറമുളള പ്രദേശങ്ങൾ) തഹ്‌രിദുകൾ (Tahridis) സമാനിദുകൾ (Samanids) ഈജിപ്തിലെയും സിറിയയിലെയും തുളിനിദുകൾ (Tulunids) എന്നിവയായിരുന്നു ഇതിൽ ചിലത്. പെട്ടെന്നു തന്നെ അബ്ബാസിയ അധികാരം മധ്യഇറാഖിലും പടിഞ്ഞാറൻ ഇറാനിലുമായി പരിമിതപ്പെട്ടു. ഇറാനിലെ കാസ്പിയൻ പ്രദേശത്തു (ദെയ്ലാം) നിന്നുളള ഷിയാവിഭാഗമായ ക്കബദുകൾ (Buyids) 945 –ൽ ബാഗ്ദാദ് കീഴടക്കിയതോടുകൂടി അതും നഷടപ്പെട്ടു. പുരാതന ഇറാനിയൻ സ്ഥാനപ്പേരുകളായ ഷഹൻഷാ (Shahansha) (രാജാക്കൻമാരുടെ രാജാവ്) ഉൾപ്പെടെയുളള സ്ഥാനപേരുകൾ ബൈദ് ഭരണകർത്താക്കൾ സ്വീകരിച്ചു വെങ്കിലും ഖലീഫ എന്ന പദം ഉപയോഗിച്ചില്ല. അബ്ബാസിയ ഖലീഫയെ സുന്നി വിഭാഗത്തിന്റെ പ്രതീകാത്മക തലവനായി അവർ നിലനിറുത്തി.
ഖലീഫാ ഭരണം നിലനിർത്തുവാനുളള ബൈദുകളുടെ തീരുമാനം തന്ത്രപര മായിരുന്നു. കാരണം മറ്റൊരു ഷിയാരാജവംശമായ ഫാത്തിമിയാകൾക്ക് (Fatimids) ഇസ്‌ലാമിക ലോകം ഭരിക്കാനുളള ആഗ്രഹമുണ്ടായിരുന്നു. ഷിയവിഭാഗത്തിലെ ഉപവിഭാഗമായ ഇസ്മയിലി (Ismaili) യിൽ ഉൾപ്പെട്ട ഫാത്തിമിയ്യാകൾ പ്രവാചകന്റെ മകളായ ഫാത്തിമയുടെ പിൻഗാമികളാണെന്ന് അവകാശപ്പെട്ടു. അതുകൊണ്ട് ഭരണത്തിന്റെ ഏക പിന്തുടർച്ചാവകാശികൾ തങ്ങളാണെന്ന് അവർ വാദിച്ചു. വടക്കൻ ആഫ്രിക്ക ആസ്ഥാനമാക്കിയിരുന്ന അവർ 969 –ൽ ഈജിപ്ത് പിടിച്ചെടുക്കുകയും ഫാത്തിമിയ്യാ ഖലീഫ ഭരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഈജിപ്തിന്റെ പഴയ തലസ്ഥാനമായ ഫുസ്തത് (Fustat) ന്റെ സ്ഥാനത്ത് ഖാഹിറാ (Qahira) എന്ന പുതിയ നഗരം സ്ഥാപിച്ചു. (ഇപ്പോഴത്തെ കെയ്റോ); ചൊവ്വ (മിരീഖ്/അൽഖാഹിർ എന്നും അറിയപ്പെടുന്നു) ഗ്രഹത്തിന്റെ ഉദയദിവസത്തിലാണ് ഈ പുനസ്ഥാപനം നടത്തിയത്. പ്രതിയോഗികളായി ഈ രണ്ട് രാജവംശങ്ങളും ഷിയ ഉദ്യോഗസ്ഥരെയും കവികളെയും പണ്ഡിതരെയും സംരക്ഷിച്ചു.
950-നും 1200-നും ഇടയിൽ ഇസ്‌ലാമിക സമൂഹത്തെ ഒന്നിപ്പിച്ച് നിർത്തിയത് ഏകമായ രാഷ്ട്രീയ വ്യവസ്ഥയോ ഭാഷാസംസ്കാരമോ (അറബി) അല്ല, മറിച്ച് പൊതു വായ സാമ്പത്തിക സാംസ്കാരിക രീതികളായിരുന്നു. രാഷ്ട്രീയവിഭജനങ്ങളെ മറികടന്ന് ഐക്യം നിലനിർത്തുവാൻ സഹായിച്ചത് മൂന്ന് ഘടകങ്ങളായിരുന്നു. രാഷ്ട്രവും സമൂഹവും തമ്മിലുളള വേർതിരിക്കലും, ഉന്നത ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഭാഷയായി പേർഷ്യൻ ഭാഷയുടെ പുരോഗതിയും, ബൗദ്ധികപാരമ്പര്യങ്ങൾ തമ്മിലുള്ള പക്വതയാർന്ന സംവാദങ്ങളുമായിരുന്നു ഇവ. പണ്ഡിതൻമാരും കലാകാരൻമാരും കച്ചവടക്കാരും മധ്യ ഇസ്‌ലാമിക പ്രദേശങ്ങളിൽ സ്വതന്ത്രമായി സഞ്ചരിക്കുക വഴി ആശയങ്ങളുടെയും ശൈലികളുടെയും പ്രചരണം ഉറപ്പാക്കി. ഇവയിൽ ചിലത് മതപരിവർത്തനത്തിന്റെ ഫലമായി ഗ്രാമീണമേഖലയിലേക്കും എത്തിച്ചേർന്നു. ഉമവിയ്യകളുടെയും ആദ്യ കാല അബ്ബാസിയകളുടെയും കാലത്ത് പത്ത് ശതമാനത്തിൽ താഴെ മാത്രം ഉണ്ടായിരുന്ന മുസ്‌ലീം ജനസംഖ്യ ഗണ്യമായി വർധിച്ചു. ഒരു മതമെന്ന നിലയ്ക്കും ഇതരമതങ്ങളിൽ നിന്നും വ്യതിരിക്തമായ ഒരു സാംസ്കാരിക സംവിധാനം എന്ന നിലയ്ക്കുള്ള ഇസ്ലാമിന്റെ സവിശേഷ സ്വത്വം പരിവർത്തനം സാധ്യവും അർത്ഥവത്തുമാക്കി.
പത്ത്-പതിനൊന്ന് നൂറ്റാണ്ടുകളിൽ ഉദയം ചെയ്ത തുർക്കി സൽത്തനത്തുകളായിരുന്നു അറബികൾക്കും ഇറാനികൾക്കും ശേഷം ഇസ്‌ലാമിനോട് കൂട്ടിച്ചേർക്കപ്പെട്ട മൂന്നാമത്തെ വംശീയ വിഭാഗം. തുർക്കിസ്താനിലെ (ആരൽ കടലിന്റെ വടക്കു കിഴക്കു മുതൽ ചൈനയുടെ അതിർത്തി വരെ) മധ്യേഷ്യൻ പുൽമേടുകളിലെ നാടോടി ഗോത്ര
>പ്രവർത്തനം
ഖലീഫ ഭരണത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന തലസ്ഥാനകേന്ദ്രങ്ങൾ തിരിച്ചറിയുക. ഇതിൽ ഏറ്റവും കേന്ദ്രസ്ഥാനീയമായത് ഏതെന്നാവും നിങ്ങൾ പറയുക? |
|
ങ്ങളായിരുന്നു തുർക്കികൾ. ഇവർ ക്രമേണ ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തു (പ്രമേയം 5 കാണുക). വൈദഗ്ധ്യമുളള അശ്വാരൂഢന്മാരും യോദ്ധാക്കളുമാ യിരുന്ന അവർ അബ്ബാസിയ, സമാനിദ്, ബൈദ് ഭരണകുടങ്ങളിൽ അടിമകളായും സൈനികരായും പ്രവേശിക്കൂകയും തങ്ങളുടെ വിശ്വസ്തതയുടെയും സൈനികമായ കഴിവുകളുടെയും അടിസ്ഥാനത്തിൽ ഉയർന്ന സ്ഥാനങ്ങളിൽ എത്തിച്ചേരുകയും ചെയ്തു. അൽപ്തജിൻ (Alptegin, 961) ആണ് ഗസ്നി സൽത്തനത്ത് സ്ഥാപിച്ചത്. അത് ഏകീകരിച്ചത് ഗസ്നിയിലെ മഹമൂദാണ് (Mahmud, 998-1030). ബൈദുകളെപ്പോലെ തന്നെ ഗസ്നാവിദുകളും ഒരു സൈനിക രാജവംശമായിരുന്നു. അവരുടെ സൈന്യം തുർക്കി –ഇന്ത്യൻ സൈനികർ ഉൾപ്പെട്ടതായിരുന്നു. (മഹമൂദിന്റെ ഒരു സൈനിക ജനറൽ തിലക് (Tilak) എന്നുപേരായ ഒരു ഇന്ത്യക്കാരനായിരുന്നു). ഖുറാസനും അഫ്ഗാനിസ്ഥാനുമായിരുന്നു അവരുടെ അധികാര കേന്ദ്രം. ഇവരെ സംബന്ധിച്ചിടത്തോളം അബ്ബാസിയ്യ ഖലീഫ എതിരാളിയായിരുന്നില്ല. പകരം അധികാരത്തിന് നിയമസാധുത നൽകുന്ന സ്രോതസ്സായിരുന്നു. താനൊരു അടിമയുടെ മകനാണെന്ന് മഹമൂദിന് ബോധ്യമുണ്ടായിരുന്നതുകൊണ്ട് ഖലീഫയിൽ നിന്ന് സുൽത്താൻ എന്ന സ്ഥാനപ്പേര് സ്വീകരിക്കുവാൻ പ്രത്യേകം തൽപ്പരനായിരുന്നു. ഷിയ അധികാരത്തിന് ഒരു എതിർ ശക്തി എന്ന നിലയ്ക്ക് സുന്നികളായ ഗസ്നികളെ പിന്തുണയ്ക്കുവാൻ ഖലീഫ സന്നദ്ധനായിരുന്നു.
സമാനിദുകളുടെയും ഖരഖാനിദുകളുടെയും (Qarakhanids) (കിഴക്കിൽ നിന്നുള്ള അമുസ്ലീം തുർക്കികൾ) സൈന്യത്തിൽ പടയാളികളായിട്ടാണ് സൽജുക്ക് തൂർക്കികൾ തുറാനിൽ എത്തിച്ചേരുന്നത്. സഹോദരങ്ങളായ തുഗ്രിലി (Tughril) ന്റെയും ഛഗരി ബഗി (Chaghri Beg) ന്റെയും നേതൃത്വത്തിൻ കീഴിൽ ശക്തമായ ഒരു വിഭാഗമായി പിൽക്കാലത്ത് അവർ മാറി. മഹമുദ് ഗസ്നിയുടെ മരണത്തെ തുടർന്നുണ്ടായ ക്രമരാഹിത്യം മുതലാക്കിക്കൊണ്ട് 1037-ൽ സൽജുക്കുകൾ ഖുറാസൻ പിടിച്ചെടുക്കുകയും നിഷാപൂരിനെ (Nishapur) അവരുടെ ആദ്യ തലസ്ഥാനമാക്കുകയും ചെയ്തു. സൽജുക്കുകൾ അടുത്തായി അവരുടെ ശ്രദ്ധ പടിഞ്ഞാറൻ പേർഷ്യയിലേക്കും ഇറാഖിലേക്കും (ബൈദുകൾ ഭരിക്കുന്ന സ്ഥലം) തിരിക്കുകയും, 1055-ൽ ബാഗ്ദാദിൽ സുന്നിഭരണം പുനസ്ഥാപിക്കുകയും ചെയ്തു. ഖലീഫയായ അൽ-കയിം (al-Qaim) സൽജുക്ക് ഭരണാധികാരിയായിരുന്ന തുഗ്രിൽ ബഗിന് സുൽത്താൻ എന്ന സ്ഥാനപ്പേര് നൽകുകയും ഈ നീക്കത്തിലൂടെ മതാധികാരത്തെയും രാഷ്ട്രീയാധികാരത്തെയും വേർതിരിക്കുകയും ചെയ്തു. കുടുംബമാകെ ഒന്നിച്ച് ഭരിക്കുക എന്നുളള ഗോത്ര വർഗനിയമത്തിനനുസൃതമായാണ് ഈ രണ്ട് സൽജുക്ക് സഹോദരങ്ങളും ഭരണം നടത്തിയിരുന്നത്. തുഗ്രിലിനെ (മരണം 1064) തുടർന്ന് അദ്ദേഹത്തിന്റെ അനന്തരവനായ അൽപ് അർസലൻ (Alp Arsalan) അധികാരത്തിൽ വന്നു. അൽപ് അർസലന്റെ കാലഘട്ടത്തിൽ സൽജുക്ക് സാമ്രാജ്യം അനറ്റോലിയ (Anatolia) (ആധുനിക തുർക്കി) വരെ വ്യാപിച്ചു.
പതിനൊന്നാം നൂറ്റാണ്ട് മുതൽ പതിമൂന്നാം നൂറ്റാണ്ടുവരെ, അറബ്–രാഷ്ട്രങ്ങളും യൂറോപ്യൻ ക്രിസ്ത്യാനികളും തമ്മിൽ തുടർച്ചയായ ഏറ്റുമുട്ടലുകൾ ഉണ്ടായി. അതാണ് ചുവടെ ചർച്ച ചെയ്യുന്നത്. പിന്നീട് പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മുസ്‌ലീം ലോകം തങ്ങൾ ഒരു മഹാദുരന്തത്തിന്റെ വക്കിലാണെന്ന് തിരിച്ചറിഞ്ഞു. അത് മംഗോളിയരുടെ ഭീഷണിയായിരുന്നു. ഇത് സ്ഥിരവാസി നാഗരികതയുടെമേൽ നാടോടികൾ നടത്തിയ ആക്രമണങ്ങളിൽ ഏറ്റവും അവസാനത്തേതും എന്നാൽ ഏറ്റവും നിർണായകവുമായിരുന്നു (പ്രമേയം 5 കാണുക).
>ഒരു പ്രധാന പേര്‍ഷ്യോ - ഇസ്‌ലാമിക പഠനകേന്ദ്രവും ഒമർ ഖയ്യാമിന്റെ ജന്മസ്ഥലവും. |
|
## കുരിശുയുദ്ധങ്ങൾ (The Crusades)
ക്രിസ്ത്യാനികൾക്ക് അവരുടേതായ വിശുദ്ധ ഗ്രന്ഥം (പുതിയനിയമം അഥവാ ഇൻജിൽ) ഉള്ളതുകൊണ്ട് മധ്യകാല ഇസ്‌ലാമിക സമൂഹങ്ങൾ, ക്രിസ്ത്യാനികളെ ഗ്രന്ഥത്തിന്റെ ജനതയായി കരുതിയിരുന്നു (അഹ്ൽ അൽ-കിതാബ്). കച്ചവടക്കാർ, തീർഥാടകർ, സ്ഥാനപതികൾ, സഞ്ചാരികൾ തുടങ്ങിയ നിലകളിൽ മുസ്ലീം രാഷ്ട്രങ്ങളിൽ എത്തിയിരുന്ന ക്രിസ്ത്യാനികൾക്ക് പ്രവർത്തന സുരക്ഷ (അംൻ, (Aman)) നൽകപ്പെട്ടിരുന്നു. ഒരിക്കൽ ബൈസാന്റൈൻ സാമ്രാജ്യത്തിന്റെ കൈവശമായിരുന്ന പ്രദേശങ്ങളും, പ്രത്യേകിച്ച് വിശുദ്ധ ഭൂമിയായ പാലസ്തീനും ഈ സ്ഥലങ്ങളിൽ ഉൾപ്പെട്ടിരുന്നു. 638-ൽ അറബികൾ ജറുസലേം കീഴടക്കി. പക്ഷെ, ഇവിടം ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിന്റെ കുരിശുമരണവും പുനരുത്ഥാനവും നടന്ന സ്ഥലമായിരുന്നു. യൂറോപ്പിലെ ക്രിസ്ത്യാനികൾക്ക് മുസ്‌ലീങ്ങളെക്കുറിച്ചുളള കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിൽ ഇത് ഒരു പ്രധാന ഘടകമായിരുന്നു.
പതിനൊന്നാം നൂറ്റാണ്ടിലാണ് മുസ്‌ലീംലോകത്തോടുളള ശത്രുത കൂടുതൽ സ്പഷ്ടമാകുന്നത്. നോർമനുകളും, ഹംഗേറിയനുകളും ചില സ്ലാവുകളും ക്രിസ്തു മതം സ്വീകരിച്ചതോടെ മുസ്‌ലീങ്ങൾ മാത്രം പ്രധാന ശത്രുക്കളായി അവശേഷിച്ചു. പതിനൊന്നാം നൂറ്റാണ്ടിൽ പാശ്ചാത്യ യൂറോപ്പിലെ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതികളിലുണ്ടായ മാറ്റങ്ങളും ക്രൈസ്തവലോകവും ഇസ്‌ലാമിക ലോകവും തമ്മിലുള്ള ശത്രുതയ്ക്ക് കാരണമായി. പുരോഹിത -യോദ്ധാ വിഭാഗങ്ങൾ (ആദ്യത്തെ രണ്ട് സാമൂഹിക വിഭാഗങ്ങൾ-പ്രമേയം 6 കാണുക) കൃഷിയെയും വ്യാപാരത്തെയും അടിസ്ഥാനമാക്കിയുളള രാഷ്ട്രീയ സ്ഥിരതയും സാമ്പത്തിക വളർച്ചയും ഉറപ്പുവരുത്താൻ പരിശ്രമിക്കുകയായിരുന്നു. പരസ്പരം മത്സരിക്കുന്ന ഫ്യൂഡൽ മണ്ഡലങ്ങൾ തമ്മിലുളള സൈനികമായ ഏറ്റുമുട്ടലിന്റെ സാധ്യത കളെയും കൊളള അടിസ്ഥാനമാക്കിയുളള സാമ്പത്തിക വ്യവസ്ഥിതിയിലേക്കുളള തിരിച്ചുപോക്കിനെയും തടഞ്ഞു നിർത്തിയത് ദൈവസമാധാന പ്രസ്ഥാനം, (The Peace of God Movement) ആയിരുന്നു. ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന ചില പ്രദേശങ്ങളിലും സഭാ കലണ്ടറിലെ വിശുദ്ധകാലങ്ങളിലും സൈനികാക്രമണം നിരോധിക്കപ്പെട്ടി രുന്നു. പള്ളിയുമായി ബന്ധപ്പെട്ടവർ.
> അലെപ്പോ, ഒരു ഹിറ്റൈറ്റ്, അസീറിയൻ, ഹെലനിസ്റ്റിക് ആസ്ഥാനം. 636-ൽ അറബികൾ അലൈപ്പോ കീഴടക്കി. അടുത്ത ആയിരം വർഷക്കാലം ഈ സ്ഥലത്തിനു വേണ്ടി പോരാട്ടങ്ങൾ നടന്നു; ചിത്രത്തിൽ കുരിശുയുദ്ധക്കാർ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നതു കാണാം. - നസൂഹ്അൽ – മത്രാക്കി വരച്ച ചിത്രം, (1534–36). |
|
സാധരണക്കാർ മുതലായ പ്രത്യേക സാമൂഹിക വിഭാഗങ്ങളെയും ആക്രമിക്കാൻ പാടില്ലായിരുന്നു. ദൈവസമാധാന പ്രസ്ഥാനം ഫ്യൂഡൽ സമൂഹത്തിന്റെ ആക്രമണോൽസുകതയെ ക്രൈസ്തവ ലോകത്ത് നിന്ന് അകറ്റിക്കളയുകയും ദൈവത്തിന്റെ ശത്രുക്കളിലേക്ക് അതിനെ വഴിതിരിച്ചുവിടുകയും ചെയ്തു. അവിശ്വാസികൾക്കെതിരെയുള്ള പോരാട്ടം അനുവദനീയം മാത്രമല്ല പ്രശംസനീയവുമായി മാറിയ ഒരു അന്തരീക്ഷമാണ് ഇത് സൃഷ്ടിച്ചത് .
1092-ൽ ബാഗ്ദാദിലെ സൽജുക്ക് സുൽത്താനായ മാലിക്ക്ഷാ (Malik Shah) യുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ സാമ്രാജ്യം തകർന്നു. ബൈസാന്റിയൻ ചക്രവർത്തിയായ അലക്സിയസ് ഒന്നാമന് (Alexius I) ഏഷ്യാ മൈനറും വടക്കൻ സിറിയയും തിരിച്ചുപിടിക്കാൻ ഇത് ഒരു അവസരം നൽകി. മാർപാപ്പയായ അർബൻ രണ്ടാമൻ (Urban II) ഇത് ക്രൈസ്തവ സ്വത്വം പുനരുജ്ജീവിപ്പിക്കാനുളള ഒരവസരമാക്കി. ‘വിശുദ്ധ ഭൂമിയെ’ (Holy Land) മോചിപ്പിക്കുന്നതിന് ദൈവനാമത്തിൽ യുദ്ധം ചെയ്യുവാൻ ബൈസാന്റിയൻ ചക്രവർത്തിയുമായി കൈകോർത്തുകൊണ്ട് 1095-ൽ മാർപാപ്പ ആഹ്വാനം ചെയ്തു. 1095-നും 1291-നും ഇടയിൽ പടിഞ്ഞാറൻ യൂറോപ്പിലെ ക്രിസ്ത്യാ നികൾ കിഴക്കൻ മെഡിറ്ററേനിയൻ തീരപ്രദേശങ്ങളിലെ (Levant) മുസ്‌ലീം നഗരങ്ങൾക്കെതിരായി യുദ്ധങ്ങൾ ആസൂത്രണം ചെയ്യുകയും പോരാടുകയും ചെയതു. ഈ യുദ്ധങ്ങൾ പിൽക്കാലത്ത് കുരിശുയുദ്ധങ്ങൾ* (Crusades) എന്ന് വിളിക്കപ്പെട്ടു.
ഒന്നാം കുരിശുയുദ്ധത്തിൽ (1098–99) ഫ്രാൻസിലും ഇറ്റലിയിലും നിന്നുള്ള സൈനികർ സിറിയയിലെ അന്ത്യോക്യ (Antioch) പിടിച്ചെടുക്കുകയും ജറുസലേം അവകാശപ്പെടുകയും ചെയ്തു. അവരുടെ വിജയത്തെത്തുടർന്ന് നഗരത്തിലെ മുസ്‌ലീങ്ങളെയും ജൂതരെയും കൂട്ടക്കൊല ചെയ്തതായി ക്രിസ്ത്യൻ –മുസ്ലീം പുരാവൃത്തങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്‌ലീം എഴുത്തുകാർ ക്രിസ്ത്യാനികളുടെ (ഇഫ്രിഞ്ചി അഥവാ ഫിരങ്കി എന്നു വിളിച്ചിരുന്നു) ആഗമനത്തെ, ഫ്രാങ്കിഷ് ആക്രമണമെന്നാണ് പരാമർശിച്ചത്. ഫ്രാങ്കുകൾ വേഗത്തിൽ സിറിയ-പാലസ്തീൻ പ്രദേശത്ത് നാല് കുരിശുയുദ്ധരാഷട്രങ്ങൾ സ്ഥാപിച്ചു. ഈ പ്രദേശങ്ങൾ മൊത്തത്തിൽ ഔട്ട്റീമർ (Outremer) (കടലിനക്കരെയുളള ഭൂമി) എന്നാണ് അറിയപ്പെട്ടിരുന്നത്. ഔട്ട്റീമറിനെ നിലനിർത്തുവാനും വികസിപ്പിക്കുവാനുമാണ് പിൽക്കാല കുരിശുയുദ്ധങ്ങൾ ലക്ഷ്യമിട്ടത്.
ഔട്ട്റീമർ കുറച്ച് കാലം നല്ല രീതിയിൽ നിലനിന്നു. എന്നാൽ തുർക്കികൾ 1144 -ൽ എദേസ്സ (Edessa) പിടിച്ചടക്കിയപ്പോൾ മാർപാപ്പ രണ്ടാം കുരിശുയുദ്ധത്തിന് (1145–49) ആഹാനം ചെയ്തു. ഫ്രഞ്ച്–ജർമ്മൻ സംയുക്തസൈന്യം ദമാസ്കസ് പിടിച്ചെടുക്കാൻ ശ്രമം നടത്തി. എന്നാൽ അവർ പരാജയപ്പെട്ട്, സ്വദേശത്തേക്ക് തിരിച്ചു പോകുവാൻ നിർബന്ധിതരാവുകയാണുണ്ടായത്. ഇതിനുശേഷം ഔട്ട്റീമറിന്റെ ശക്തി ക്രമാനുഗതമായി ക്ഷയിച്ചു. പിന്നീട് കുരിശുദ്ധത്തിന്റെ ആവേശം ആഡംബരജീവിതത്തിനും ക്രിസ്ത്യൻ ഭരണാധികാരികൾ തമ്മിലുളള ഭൂപ്രദേശങ്ങൾക്കുവേണ്ടിയുളള യുദ്ധങ്ങൾക്കും വഴിമാറി. സലാഹ് അൽ-ദിൻ (സലാദിൻ) ഒരു ഈജിപ്ഷ്യൻ സിറിയൻ സാമ്രാജ്യം സ്ഥാപിച്ച് ക്രിസ്ത്യാനികൾക്കെതിരെ വിശുദ്ധയുദ്ധം അല്ലെങ്കിൽ ജിഹാദിന് (Jihad) ആഹ്വാനം ചെയ്യുകയും അവരെ 1187-ൽ പരാജയപ്പെടുത്തുകയും ചെയ്തു. ഒന്നാം കുരിശുയുദ്ധം കഴിഞ്ഞ് ഏതാണ്ട് ഒരു നൂറ്റാണ്ടിനുശേഷം അദ്ദേഹം ജറുസലേം വീണ്ടെടുത്തു. ക്രിസ്ത്യൻ ജനതയോട് മനുഷ്യത്വപരമായാണ് സലാംബ അൽ-ദിൻ പെരുമാറിയത് എന്ന് ആ കാലഘട്ടത്തിലെ രേഖകൾ സൂചിപ്പിക്കുന്നു. അദ്ദേഹം തിരുക്കല്ലറപള്ളിയുടെ (Holy Sepulchre) സൂക്ഷിപ്പ് ക്രിസ്ത്യാനികൾക്ക് തിരികെനൽകിയെങ്കിലും ധാരാളം ക്രിസ്ത്യൻ പള്ളികൾ മുസ്ലീം പള്ളികളാക്കി മാറ്റപ്പെടുകയും ഒരിക്കൽ കുടി ജറുസലേം മുസ്‌ലീം നഗരമായിത്തീരുകയും ചെയ്തു.
ജറുസലേം നഗരം നഷ്ടപ്പെട്ടത് 1189–ലെ മൂന്നാം കുരിശുയുദ്ധത്തിന് പ്രേരണ യായി. പക്ഷേ പാലസ്തീനിലെ ചില തീരപ്രദേശ നഗരങ്ങൾ സ്വന്തമാക്കാനും ജറുസലേമിലേക്കുളള ക്രിസ്ത്യൻ തീർഥാടനത്തിന് തടസ്സമില്ലാതെ പ്രവേശനാനുമതി
>*പോരാട്ടത്തിനു പ്രതിജ്ഞയെടുത്തവർക്ക് മാർപാപ്പയുടെ ഉത്തരവിൻപ്രകാരം ആചാരാനുമതിയായി കുരിശുരൂപങ്ങൾ നൽകി. |
|
നേടിയെടുക്കുവാനും മാത്രമെ അവർക്ക് കഴിഞ്ഞുള്ളൂ. 1291-ൽ ഈജിപ്തിലെ ഭരണാധികാരികളായ മംലൂക്കുകൾ (Mamluks) കുരിശുയുദ്ധക്കാരെ പാലസ്തീനിലെ എല്ലാ പ്രദേശങ്ങളിൽ നിന്നും പുറത്താക്കി. ക്രമേണ ഇസ്‌ലാമിനോടുളള യൂറോപ്പിന്റെ സൈനിക താൽപ്പര്യം ഇല്ലാതാവുകയും അവർ സ്വന്തം ആഭ്യന്തര രാഷ്ട്രീയത്തിലേക്കും സാസ്കാരിക പുരോഗതിയിലേക്കും ശ്രദ്ധ തിരിക്കുകയും ചെയ്തു.
കുരിശുയുദ്ധങ്ങൾ ക്രിസ്ത്യൻ-മുസ്ലീം ബന്ധങ്ങളിലെ രണ്ട് തലങ്ങളിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കി. ഒന്നാമതായി മുസ്‌ലീം ഭരണാധികാരികൾ അവരുടെ ക്രിസ്ത്യൻ പ്രജകളോട് കർക്കശമായ സമീപനം വച്ചുപുലർത്താൻ തുടങ്ങി. ഏറ്റു മുട്ടലിന്റെ കയ്പേറിയ ഓർമ്മകളും ജനങ്ങൾ സമ്മിശ്രമായി താമസിക്കുന്ന പ്രദേശങ്ങളിലെ സുരക്ഷയുടെ ആവശ്യകതയുമാണ് ഇതിലേക്ക് നയിച്ചത്. മുസ്‌ലീം അധികാരത്തിന്റെ പുനസ്ഥാപനത്തിനുശേഷവും ഇറ്റാലിയൻ വ്യാപാരസമൂഹങ്ങൾ (പിസ, ജെനോവ, വെനീസ് എന്നിവിടങ്ങളിലുളള) കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യാപാരത്തിൽ വലിയ സാധീനം നേടിയതാണ് രണ്ടാമത്തേത്.
> ##സിറിയയിലെ ഫ്രാങ്കുകൾ (Franks in Syria)
>കീഴടക്കപ്പെട്ട മുസ്‌ലീം ജനതയോടുള്ള സമീപനം വിവിധ ഫ്രാങ്കിഷ് പ്രഭുക്കൻമാരുടെയിടയിലും വ്യത്യസ്തമായിരുന്നു. പാലസ്തീനിലും സിറിയയിലും സ്ഥിരവാസമാക്കിയ ആദ്യകാല കുരിശുയുദ്ധക്കാർ പിൽക്കാലത്ത് വന്നവരെക്കാൾ മൂസ്‌ലീം ജനതയോട് പൊതുവെ സഹിഷ്ണതയുള്ളവരായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ സിറിയൻ മുസ്‌ലീമായ ഉസാമ ഇബിൻ മുൻഹിത് തന്റെ ഓർമ്മക്കുറിപ്പുകളിൽ അദ്ദേഹത്തിന്റെ പുതിയ അയൽവാസികളെക്കുറിച്ച് താൽപ്പര്യമുണർത്തുന്ന ചില കാര്യങ്ങൾ പറ
> ‘ഫ്രാങ്കുകൾക്കിടയിൽ ഈ രാജ്യത്ത് സ്ഥിരവാസമാക്കു കയും മുസ്‌ലീങ്ങളുമായി സഹകരിക്കുകയും ചെയ്തവരുണ്ട്. ഇവർ പന്നീട് വന്നവരെക്കാൾ കൂടുതൽ നല്ലവരായിരുന്നു. എന്നാൽ എല്ലാവരും അങ്ങനെയായിരുന്നില്ല. അവരിൽ നിന്നും ഒരു പൊതുനിഗമനത്തിലെത്താൻ കഴിയില്ല. അവരിൽ നിന്നും ഒരു അനുമാന രൂപീകരണവും സാധിക്കുന്നതല്ല.
>
>ഇവിടെ ഒരു ഉദാഹരണം പറയാം. ഒരു ദിവസം ഞാൻ ഒരാളെ വ്യാപാരത്തിനായി അന്ത്യോക്ക്യയിലേക്ക് അയച്ചു. ആ സമയത്ത്, മുഖ്യനായ തിയോദോർ സൊഫി ആനോസ് (അദ്ദേഹം പൗരസ്ത്യ ക്രിസ്ത്യാനിയായിരുന്നു) അവിടെ ഉണ്ടായിരുന്നു. അദ്ദേഹവും ഞാനും സുഹൃത്തുക്കളായിരുന്നു. അദ്ദേഹം അന്ന് അന്ത്യോക്ക്യയിലെ സർവാധികാരിയായിരുന്നു. ഒരു ദിവസം അദ്ദേഹം ഞാൻ അയച്ച ആളിനോട് പറഞ്ഞു ‘‘എന്റെ ഫ്രാങ്ക് സുഹൃത്തുക്കളിൽ ഒരാൾ എന്നെ ക്ഷണിച്ചിട്ടുണ്ട്, എന്റെ കൂടെ വരു, അവർ എങ്ങനെയാണ് ജീവിക്കുന്നതെന്ന് കാണാം.’’ ഞാനയച്ച ആൾ എന്നോട് പറഞ്ഞു "അങ്ങനെ ഞാൻ അദ്ദേഹത്തോടൊപ്പം പോവുകയും ഞങ്ങൾ പഴയ ഒരു യോദ്ധാവി (knights)ന്റെ വീട്ടിൽ എത്തുകയും ചെയ്തു. അവർ ആദ്യത്തെ ഫ്രാങ്കുകളുടെ ആക്രമണത്തോടൊപ്പം വന്നവരായിരുന്നു. അദ്ദേഹം ഇതിനകം രാഷ്ട്രത്തിന്റെയും സൈന്യത്തിന്റെയും സേവനത്തിൽ നിന്നും വിരമിക്കുകയും അന്ത്യോക്ക്യയിൽ ഉണ്ടായിരുന്ന സമ്പത്ത് കൊണ്ട് ജീവിക്കുകയുമായിരുന്നു. അദ്ദേഹം മനോഹരമായ ഒരു മേശയിൽ രുചിയും വൃത്തിയുമുള്ള ഭക്ഷണം ഒരുക്കി വയ്ക്കുകയും വെടിപ്പോടെ വിളമ്പുകയും ചെയ്തു. ഞാൻ ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്നത് കണ്ട്, അദ്ദേഹം എന്നോടു പറഞ്ഞു. ‘‘മതിയാവോളം കഴിക്കുക, കാരണം ഞാൻ ഫ്രാങ്ക് ഭക്ഷണം കഴിക്കാറില്ല. എനിക്ക് ഈജിപ്തുകാരായ പാചകക്കാരികളുണ്ട്. അവർ തയാറാക്കുന്നതല്ലാതെ മറ്റൊരു ഭക്ഷണവും കഴിക്കാറില്ല. അതുപോലെ പന്നിമാംസം ഒരിക്കലും എന്റെ വീട്ടിൽ പ്രവേശിപ്പിക്കുകയുമില്ല’’ അങ്ങനെ ചില കരുതലുകളോടു കൂടി ഞാൻ കഴിക്കുകയും ഞങ്ങൾ അവിടെ നിന്നും പോകുകയും ചെയ്തു. പിന്നീട് ഒരിക്കൽ ഞാൻ കമ്പോളത്തിലൂടെ നടന്നു കൊണ്ടിരിക്കുമ്പോൾ പെടെന്ന് എന്നെ ഒരു ഫ്രാങ്ക് സ്ത്രീ പിടിച്ചു നിർത്തുകയും അവരുടെ ഭാഷയിൽ എന്തൊക്കെയോ പുലമ്പുവാൻ തുടങ്ങുകയും ചെയ്തു. അവൾ പറഞ്ഞുകൊണ്ടിരുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഫ്രാങ്കുകളുടെ ഒരു കൂട്ടം എനിക്കെതിരെ ഒരുമിച്ച് കൂടുകയും എന്റെ അവസാനമായെന്ന് ഞാൻ ഉറപ്പിക്കുകയും ചെയ്തു. ആ സമയത്ത്, മുൻപറഞ്ഞ യോദ്ധാവ് പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും എന്നെ കാണു കയും ചെയ്തു. സ്ത്രീയുടെ അടുത്തേക്ക് വന്നിട്ട് അയാൾ അവരോട് ചോദിച്ചു: ‘‘ഈ മുസ്‌ലീമിൽ നിന്ന് നിങ്ങൾക്ക് എന്താണ് വേണ്ടത്?’’ അവൾ മറുപടി പറഞ്ഞു. “അവൻ എന്റെ സഹോദരനായ ഹുർസോയെ വധിച്ചു.’’ അഫാമിയിലെ ഒരു യോദ്ധാവായിരുന്ന ഹുർസോ ഹമ സൈന്യത്തിൽ നിന്നുള്ള ആരോ ഒരാളാൽ വധിക്കപ്പെട്ടിരുന്നു. അപ്പോൾ യോദ്ധാവ് അവളോട് ആക്രോശിച്ചു കൊണ്ട് പറഞ്ഞു. “ഈ മനുഷ്യൻ ഒരു ബുർജാസിയാണ് (ബുർഷോസി-വ്യാപാരി). അദ്ദേഹം യുദ്ധത്തിനോ ഏറ്റുമുട്ടലിനോ പോകാറില്ല.” അതിനുശേഷം അദ്ദേഹം ജനക്കൂട്ടത്തിനു നേരെ ആക്രോശിക്കുകയും അവർ പിരിഞ്ഞ് പോകുകയും ചെയ്തു. അതുകഴിഞ്ഞ് അദ്ദേഹം എന്റെ കൈ പിടിച്ചുകൊണ്ട് അവിടെ നിന്നും പോകുകയും ചെയ്തു. ഞാൻ കഴിച്ച ആ ഭക്ഷണത്തിന്റെ ഫലമാണ് എന്നെ മരണത്തിൽ നിന്നും രക്ഷിച്ചത്.” ’
>കിതാബ് അൽ-ഇതിബാർ |
|
## സമ്പദ് വ്യവസ്ഥ : കൃഷി, നഗരവൽക്കരണം, വാണിജ്യം (Economy: Agriculture, Urbanisation and Commerce)
പുതുതായി കീഴടക്കപ്പെട്ട പ്രദേശങ്ങളിലെ സ്ഥിരവാസികളായ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയായിരുന്നു. ഇസ്‌ലാമിക രാഷ്ട്രം ഇതിൽ യാതൊരു മാറ്റവും വരുത്തിയില്ല. ഭൂമി വലുതും ചെറുതുമായ കർഷകരുടെയും ചിലപ്പോൾ രാഷ്ട്രത്തിന്റെയും ഉടമസ്ഥതയിലായിരുന്നു. ഇറാനിലും ഇറാഖിലും കർഷകർ കൃഷിചെയ്തിരുന്ന ഭൂമി സാമാന്യം വലിയ യൂണിറ്റുകളായാണ് നിലനിന്നിരുന്നത്. ഇസ്‌ലാമിക-സസാനിയൻ കാലഘട്ടങ്ങളിൽ എസ്റ്റേറ്റ് ഉടമകളാണ് രാഷ്ട്രത്തിനു വേണ്ടി നികുതി പിരിച്ചിരുന്നത്. മേച്ചിൽ പ്രദേശങ്ങൾ സ്ഥിരവാസകൃഷിയിടങ്ങളായി മാറിയപ്പോൾ ഗ്രാമത്തിന്റെ പൊതു സ്വത്തായിത്തീർന്നു. ഉടമകൾ ഉപേക്ഷിച്ചുപോയ വൻകിട എസ്റ്റേറ്റുകൾ രാഷ്ട്രം ഏറ്റെടുത്തു. അവയെ ഭരണവർഗത്തിലുളളവർക്ക് കൈമാറി.
കാർഷികഭൂമിയിൽ രാഷ്ട്രത്തിന് സമഗ്രനിയന്ത്രണം ഉണ്ടായിരുന്നു : കീഴട ക്കലുകൾക്ക് ശേഷം വരുമാനത്തിന്റെ ഭൂരിഭാഗവും ഭൂനികുതിയിൽ നിന്നായിരുന്നു. അറബികൾ കീഴടക്കിയ ഭൂപ്രദേശങ്ങളിൽ ഉടമസ്ഥരുടെ കൈവശം തുടർന്ന ഭൂമിക്ക് അവർ ഖറാജ് (Kharaj) എന്ന ഭൂനികുതി നൽകണ മായിരുന്നു. ഉയർന്നതോതിലുള്ള ഈ നികുതി സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരുന്നു. മുസ്‌ലീങ്ങളിൽ നിന്ന് ഉഷ്ർ എന്ന നികുതിയാണ് പിരിച്ചിരുന്നത്. ജനങ്ങളിൽ ചിലർ നികുതി ഭാരം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയതോടെ ഖലീഫമാർ ഒരു പൊതുനികുതി നയം സ്വീകരിച്ചു. പത്താം നൂറ്റാണ്ട് മുതൽ ഉദ്യോഗസ്ഥരെ തങ്ങളുടെ വേതനം ഇക്തകൾ (Iqtas) എന്ന് വിളിക്കപ്പെട്ട പ്രദേശങ്ങളിൽ നിന്നുള്ള കാർഷിക വരുമാനത്തിൽ നിന്നും കൈപ്പറ്റുവാൻ രാഷ്ട്രം ചുമതലപ്പെടുത്തി.
രാഷ്ട്രീയ സ്ഥിരതയ്ക്കൊപ്പം കാർഷിക പുരോഗതിയും ഉണ്ടായി. പലയിടങ്ങളിലും, പ്രത്യേകിച്ച് നൈൽ നദീതടങ്ങളിൽ രാഷ്ട്രം ജലസേചന സംവിധാനങ്ങൾ നിർമ്മിച്ചു. ജലസംഭരണികളും കനാലുകളും നിർമ്മിക്കുകയും കിണറുകൾ കുഴിക്കു കയും ചെയ്തു. കിണറുകൾക്ക് ജലചക്രസജ്ജീകരണം അഥവാ നോറിയ (Noria) ഉണ്ടായിരുന്നു ഇവയെല്ലാം നല്ല വിളവെടുപ്പിന് നിർണായകമായിരുന്നു. ഇസ്‌ലാമിക നിയമത്തിൽ ഭൂമിയെ കൃഷിക്ക് വിധേയമാക്കുന്ന ജനങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾ നൽകുന്നതിന് വ്യവസഥ ഉണ്ടായിരുന്നു. വലിയ സാങ്കേതിക മാറ്റങ്ങളുടെ അഭാവത്തിൽപ്പോലും കർഷകരുടെ പരിശ്രമങ്ങളും രാഷ്ട്രത്തിന്റെ പിന്തുണയുംമൂലം കൃഷിഭൂമികൾ വിപുലമാവുകയും ഉൽപ്പാദനം ഉയരുകയും ചെയ്തു. പരുത്തി, ഓറഞ്ച്, വാഴ, തണ്ണിമത്തൻ, ചീര, വഴുതന മുതലായ വിവിധതരം പുതിയ വിളകൾ കൃഷിചെയ്യുകയും യൂറോപ്പിലേക്ക് കയറ്റി അയക്കുകയും ചെയ്തു. |
|
നഗരങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചപ്പോൾ ഇസ്‌ലാമിക സംസ്‌കാരം കൂടു തൽ ഇടങ്ങളിൽ വ്യാപിച്ചു. മുഖ്യമായും പ്രാദേശിക ഭരണത്തിന്റെ നട്ടെല്ലായ അറബ് സൈനികർക്ക് (ജുൻ്ദ്) സ്ഥിരം വസിക്കുന്നതിനായി ധാരാളം പുതിയ നഗരങ്ങൾ സ്ഥാപിക്കപ്പെട്ടു. ഇറാഖിലെ കുഫയും ബസ്റയും ഈജിപ്തിലെ ഫുസ്തതും കെയ്റോയും മിസ്ർ (misr) (അറബിയിൽ ഈജിപ്തിന്റെ പേര്) എന്നുവിളിക്കപ്പെട്ടിരുന്ന ഇത്തരം സൈനിക നഗരങ്ങളായിരുന്നു. അബ്ബാസിയ ഖലീഫ ഭരണതലസ്ഥാനമായി ബാഗ്ദാദ് സ്ഥാപിക്കപ്പെട്ട് ഏകദേശം അരനൂറ്റാണ്ടുകൊണ്ട് അവിടത്തെ ജനസംഖ്യ ഒരു ദശലക്ഷത്തിൽ എത്തിച്ചേർന്നു. ഈ നഗരങ്ങൾക്കൊപ്പം തന്നെ ദമാസ്കസ്, ഇസ്ഫാഹാൻ, സമർഖണ്ഡ് മുതലായ പഴയനഗരങ്ങൾക്ക് പുതിയൊരു ജീവൻകിട്ടുകയും ചെയ്തു. നാഗരത്തിലെ ഉൽപ്പാദകർക്ക് വേണ്ടിയുളള അസംസ്കൃത വസ്തുക്കളായ പരുത്തി, പഞ്ചസാര എന്നിവയുടെയും ഭക്ഷ്യവസ്തുക്കളുടെയും ഉൽപ്പാദനം വർധിച്ചു. ഇത് നഗരവിസ്തൃതിക്കും ജനസംഖ്യാവർധനവിനും കുതിപ്പു നൽകി. നഗരങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ചാക്രികപഥങ്ങൾ രൂപംകൊള്ളുകയും നഗരങ്ങളുടെ ഒരു വൻശൃംഖല വികസിച്ചു വരുകയും ചെയ്തു.
നഗരത്തിന്റെ ഹൃദയഭാഗത്തായി സാമ്പത്തിക സാംസ്കാരിക അധികാരത്തെ പ്രസരിപ്പിക്കുന്ന രണ്ട് കെട്ടിട സമുച്ചയങ്ങൾ കാണപ്പെട്ടിരുന്നു: ഒന്നാമത്തേത് ദൂരെ നിന്നുതന്നെ കാണാൻ കഴിയുന്നത്ര വലുപ്പമുളള പ്രാർഥനായ്ക്കായുളള പള്ളി (മസ്ജിദ് അൽ–ജമ) ആയിരുന്നു. നിരനിരയായി കടകളും, കച്ചവടക്കാരുടെ താൽക്കാലിക വാസസ്ഥലങ്ങളും (ഫന്തുഖ്) നാണയക്കൈമാറ്റക്കാരുടെ കാര്യാലയവും അടങ്ങിയ പ്രധാന കമ്പോളം (സുഖ്) ആയിരുന്നു രണ്ടാമത്തേത്. ഭരണകർത്താക്കൾ (അയൻ അഥവാ രാജ്യത്തിന്റെ കണ്ണുകൾ), പണ്ഡിതർ, കച്ചവടക്കാർ (തുജ്ജാർ) തുടങ്ങിയവരുടെ ഭവനങ്ങൾ നഗരഹൃദ്യ യഭാഗത്തിൽ തന്നെയായിരുന്നു. സാധാരണപൗരൻമാരുടെയും സൈനികരുടെയും വസതികൾ നഗരത്തിനുപുറമെയുള്ള പ്രദേശങ്ങളിലാണ് ഓരോന്നിനും അതിന്റേതായ മുസ്‌ലീം പള്ളിയോ ക്രിസ്ത്യൻ പള്ളിയോ ജൂത ആരാധനാലയമോ (syna- gogue) ഉണ്ടായിരുന്നു. കൂടാതെ ചെറിയ കമ്പോള ങ്ങളും ജനങ്ങളുടെ പ്രധാന സമാഗമസ്ഥലമായ പൊതുകുളിസ്ഥലവും ഉണ്ടായിരുന്നു. നഗരവാസികളായ ദരിദ്രരുടെ വീടുകൾ, ഗ്രാമപ്രദേശങ്ങളിൽ നിന്നും കൊണ്ടുവരുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും ചന്ത, സാർഥവാഹക സംഘത്തിൻെ താവളങ്ങൾ, തുകൽ, വ്യാപാരം, കശാപ്പ് എന്നിവയ്ക്കുള്ള വൃത്തിയില്ലാത്ത കടകൾ തുടങ്ങിയവ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ കാണപ്പെട്ടു. നഗരങ്ങളുടെ മതിലുകൾക്കപ്പുറം നഗരങ്ങളുടെ പ്രവേശനകവാടം അടച്ചുകഴിഞ്ഞാൽ ജനങ്ങൾക്ക് വിശ്രമിക്കാനുളള സത്രങ്ങളും ശ്മശാനങ്ങളും കാണപ്പെട്ടിരുന്നു. ചരിത്രസംഭവങ്ങൾ, രാഷ്ട്രീയപാരമ്പര്യങ്ങൾ, ഭൂപ്രദേശങ്ങൾ എന്നിവയെ ആസ്പദമാക്കി ഈ നഗരസംവിധാനത്തിൽ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.
രാഷ്ട്രീയ ഏകീകരണവും ഭക്ഷ്യോൽപ്പന്നങ്ങൾ, ആഡംബര വസ്തുക്കൾ എന്നിവയ്ക്ക് നഗരത്തിൽ നിന്നുണ്ടായ ആവശ്യകതയും വിനിമയ ശൃംഖലയെ വിപുലമാക്കി. ഇന്ത്യൻ മഹാസമുദ്രത്തിനും മെഡിറ്ററേനിയനും ഇടയിലെ വാണിജ്യമേഖല
>ബസ്രയിലേക്കു യാത്ര ചെയ്യുന്ന ഒരു നൗക. യാത്രക്കാർ അറബികളും നാവിക സംഘം ഇന്ത്യക്കാരുമാണ്. ആധുനികപൂർവ കാലത്ത് യാത്രക്കാരെയും ചരക്കുകളും കടൽ മാർഗം കൊണ്ടുപോകുന്നതായിരുന്നു ചെലവു കുറഞ്ഞതും, വേഗതയേറിയതും കൂടുതൽ സുരക്ഷിതവും. ഹരീരീ രചിച്ച പന്ത്രണ്ടാം നൂറ്റാണ്ടിലെ കൈയെഴുത്തു കൃതിയായ മഖമാത്തിൽ നിന്നുള്ള ചിത്രീകരണം. ഒരു സൂത്രക്കാരന്റെയും അയാളുടെ സാഹസിക പ്രവൃത്തികളുടെയും കഥ ഒരു ആഖ്യാതാവ് പറയുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുള്ള ജനപ്രിയ അറബി സാഹിത്യരൂപമാണ് മഖമാത്ത് (യോഗങ്ങൾ). |
|
യിൽ സ്ഥിതിചെയ്തിരുന്ന മുസ്‌ലീം സാമ്രാജ്യത്തിന്റെ വ്യാപാരവളർച്ചയ്ക്ക് ഭൂമി ശാസ്ത്രം അനുകൂലമായിരുന്നു. അഞ്ചുനൂറ്റാണ്ടു കാലത്തേക്ക്, ചൈന, ഇന്ത്യ എന്നിവയ്ക്കും യൂറോപ്പിനും മധ്യേയുളള സമുദ്രവ്യാപാരത്തിന്റെ കുത്തക അറബികൾക്കും ഇറാനിയൻ വ്യാപാരികൾക്കുമായിരുന്നു. ചെങ്കടൽ, പേർഷ്യൻ ഉൾക്കടൽ എന്നീ രണ്ട് പ്രധാന പാതകളിലൂടെയാണ് ഈ വ്യാപാരം നടന്നുപോന്നത്. വിദൂര വ്യാപാരത്തിന് അനുയോജ്യമായ ഉയർന്ന മൂല്യമുളള ഉൽപ്പന്നങ്ങളായ സുഗന്ധദ്രവ്യങ്ങൾ, തുണിത്തരങ്ങൾ, ചീന കളിമൺപാത്രങ്ങൾ, വെടിമരുന്ന് മുതലായവ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും ചെങ്കടൽ തുറമുഖങ്ങളായ ഏദനിലേക്കും (Aden) ഐദാബിലേക്കും (Aydhab), ഗൾഫ് തുറമുഖങ്ങളായ സിറാഫിലേക്കും (Siraf) ബസറയി (Basara) ലേക്കും കപ്പലുകളിൽ എത്തിച്ചിരുന്നു. ഇവിടെ നിന്നും, ഈ കച്ചവടസാധനങ്ങൾ കരമാർഗമായി ഒട്ടകങ്ങളെ ഉപയോഗിച്ച് സാർഥവാഹകസംഘങ്ങൾ പ്രാദേശിക ഉപഭോഗത്തിനും വിതരണത്തിനുമായി ബാഗ്ദാദിലേയും ദമാസ്കസിലേയും സംഭരണശാലകളിലേക്ക് (മഖേസിൻ – ഇതിൽ നിന്നുമാണ് മാഗസിൻ (ലേഖനങ്ങളുടെ ശേഖരം) എന്ന പദം ഉണ്ടായത്) കൊണ്ടുപോയിരുന്നു. ഇന്ത്യൻമഹാസമുദ്രത്തിലെ സമുദ്രയാത്രാസമയങ്ങൾ ഹജ്ജ് യാത്രയുമായി (മൗസിം, മൺസൂൺ എന്ന വാക്കിന്റെ ആരംഭം) ഒത്തുചേരുമ്പോഴെല്ലാം മക്കയിലൂടെ കടന്നുപോകുന്ന സാർഥവാഹക സംഘത്തിന്റെ വലുപ്പം വർധി ച്ചിരുന്നു. ഈ വാണിജ്യപാതകൾ മെഡിറ്ററേനിയൻ ഭാഗത്തെത്തുമ്പോൾ അലക്സാൻഡ്രിയ തുറമുഖത്തുനിന്നും യൂറോപ്പിലേക്കുള്ള കയറ്റുമതി വസ്തുക്കൾ കൈകാര്യം ചെയ്തത് ജൂതവ്യാപാരികളായിരുന്നു. അവരിൽ ചിലർ, ജനിസ ശേഖരത്തിന്റെ എഴുത്തുകളിൽ കാണുന്നതുപോലെ ഇന്ത്യയുമായി നേരിട്ട് കച്ചവടം നടത്തിയവരായിരുന്നു. കെയ്റോ വാണിജ്യ ത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രമായി ഉയർന്നതും കിഴക്കൻ ഉൽപ്പന്നങ്ങൾക്ക് ഇറ്റാലിയൻ വ്യാപാര നഗരങ്ങളിലുണ്ടായ വർധിച്ച ആവശ്യകതയുമാണ് പത്താം നൂറ്റാണ്ട് മുതൽ ചെങ്കടൽപ്പാതയ്ക്ക് ഉയർന്ന പ്രാധാന്യം നേടിക്കൊടുത്തത്.
കിഴക്കൻ അറ്റത്തിൽ ഇറാനിയൻ കച്ചവടക്കാരുടെ സാർഥവാഹകസംഘങ്ങൾ ബാഗ്ദാദിൽ നിന്ന് മരുപ്പച്ചനഗരങ്ങളായ ബുഖാറ, സമർഖണ്ഡ് (ട്രാൻസ് ഓക്സിയാന) എന്നിവിടങ്ങൾ വഴി പട്ടുപാതയിലൂടെ ചൈനയിലേക്ക്, കടലാസ് ഉൾപ്പെടെയുളള മധ്യേഷ്യൻ ഉൽപ്പന്നങ്ങളും ചൈനീസ് ഉൽപ്പന്നങ്ങളും കൊണ്ടുവരാൻ യാത്ര ചെയ്തു. വടക്ക് റഷ്യയും സ്കാന്റിനേവിയയും (Scandinavia) വരെയെത്തുന്ന ഈ വ്യാപാരശൃംഖലയുടെ മുഖ്യ കണ്ണിയായിരുന്നു ട്രാൻസ് ഓക്സിയാന. അവിടെ നിന്നും യുറോപൻ ഉൽപ്പന്നങ്ങളും (പ്രധാനമായി കമ്പിളി) സ്ലാവിക് തടവുകാരെയും (അങ്ങനെ സ്ലേവ് (Slave) എന്ന പദം ഉണ്ടായി) കൈമാറ്റം ചെയ്തിരുന്നു. ഈ ഉൽപ്പന്നങ്ങളുടെ കൈമാറ്റത്തിനായി ഉപയോഗിച്ച ഇസ്‌ലാമിക നാണയങ്ങളുടെ വൻ ശേഖരം വോൾഗ (Volga) നദിക്കരയിൽ നിന്നും ബാൾട്ടിക് (Baltic) പ്രദേശങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പുരുഷൻമാരും സ്ത്രീകളുമായ തുർക്കി അടിമകളെ ഖലീഫമാരുടെയും സുൽത്താൻമാരുടെയും കൊട്ടാരങ്ങളിലേക്കായി ഈ വിപണികളിൽ നിന്ന് വാങ്ങിയിരുന്നു.
ധനകാര്യവ്യവസ്ഥയും (രാഷ്ട്രത്തിന്റെ വരവും ചെലവും) കൈമാറ്റവിപണനവും (market exchange) മധ്യ ഇസ്‌ലാമിക പ്രദേശങ്ങളിൽ പണത്തിന്റെ പ്രാധാന്യം വർധിപ്പിച്ചു. സർണവും, വെള്ളിയും, ചെമ്പും കൊണ്ട് നാണയങ്ങൾ (ഫുലസ്) മുദ്രണം ചെയ്ത് വിതരണം ചെയ്തിരുന്നു. ഇവ മിക്കപ്പോഴും നാണയമാറ്റക്കാർ മുദ്രവച്ച സഞ്ചികളിലാണ് കൈമാറിയിരുന്നത്. ഇവ സാധനങ്ങൾക്കും സേവനങ്ങൾക്കും ഉളള വില നൽകുവാൻ ഉപയോഗിച്ചിരുന്നു. സ്വർണം ആഫ്രിക്കയിൽ നിന്നും (സുഡാൻ) വെള്ളി മധ്യേഷ്യയിൽ (സറഫ്ഷാൻ താഴ്വര) നിന്നുമാണ് എത്തിച്ചിരുന്നത്. വിലപിടിപ്പുളള ലോഹങ്ങളും നാണയങ്ങളും യൂറോപ്പിൽ നിന്നും കൊണ്ടുവന്നിരുന്നു. ഇത് കിഴക്കുളള അവരുടെ വ്യാപാരത്തിന് ഉപയോഗിക്കുകയും ചെയ്തു. നാണ്യത്തിന്റെ ആവശ്യകത
>പ്രവർത്തനം 2 ബസ്റയിലെ ഒരു പ്രഭാതദൃശ്യത്തെക്കുറിച്ച് വിവരിക്കുക. |
|
വർധിച്ചതോടെ ജനങ്ങൾ അവരുടെ സമ്പാദ്യശേഖരങ്ങളും ഉപയോഗിക്കാതെ സൂക്ഷിച്ചിരുന്ന സമ്പത്തും ക്രയവിക്രയങ്ങൾക്ക് ഉപയോഗിക്കുവാൻ നിർബന്ധിതരായി. വായ്പാസംവിധാനവും നാണ്യവ്യവസ്ഥയും ഒത്തു ചേർന്നത് വാണിജ്യത്തെ വളരെ സുഗമമാക്കി. കൂടുതൽ മികച്ച രീതിയിലുളള പണമൊടുക്കൽ രീതികളും വ്യാപാരസംഘാടനവുമാണ് മധ്യകാല സാമ്പത്തിക ജീവിതത്തിന് ഇസ്‌ലാമിക ലോകം നൽകിയ ഏറ്റവും വലിയ സംഭാവന. വ്യക്തികൾ തമ്മിലോ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്കോ പണം കൈമാറുന്നതിന് കച്ചവടക്കാരും ബാങ്കുകാരും കടപ്പത്രവും (letter of credit) (സ്വാക്ക്, Sakk) –ഇതിൽ നിന്നുമാണ് ചെക്ക് എന്ന പദം രൂപം കൊണ്ടത്) വ്യവഹാര പത്രവും (Bills of exchange, സഫ്തജ) ഉപയോഗിച്ചു. വാണിജ്യപത്രങ്ങളുടെ
> ### പേപ്പർ, ജെനിസ രേഖകൾ, ചരിത്ര (Paper, Geniza Records and History)
> മധ്യകാല ഇസ്‌ലാമിക പ്രദേശങ്ങളിൽ, പേപ്പറിന്റെ വരവിനുശേഷം, എഴുതപ്പെട്ട ഗ്രന്ഥങ്ങൾ വ്യാപകമായി പ്രചരിച്ചു. ഉൽപ്പാദന പ്രക്രിയ വളരെ ഗോപ്യമായി സൂക്ഷിക്കപ്പെട്ടിരുന്ന പേപ്പർ (ലിനനിൽ നിന്ന് നിർമിക്കുന്ന) ചൈനയിൽ നിന്നുമാണ് വന്നിരുന്നത്. സി.ഇ. 751 ൽ സമർഖണ്ഡിലെ മുസ്‌ലീം ഗവർണർ തടവുകാരായി പിടിച്ച 20000 ചൈനീസ് ആക്രമണകാരികളിൽ ചിലർ പേപ്പർ നിർമ്മാണത്തിൽ വൈദഗ്ധ്യമുള്ളവരായിരുന്നു. അടുത്ത നൂറുവർഷത്തേക്ക്, സമർഖണ്ഡിലെ പേപ്പർ പ്രധാനപ്പെട്ട കയറ്റുമതി ഉൽപ്പന്നമായി നിലകൊണ്ടു. കുത്തകകളെ നിരോധിച്ചിരുന്നതിനാൽ ഇസ്‌ലാമിക ലോകത്തിലെ ബാക്കിയുള്ള പ്രദേശങ്ങളിലും പേപ്പർ ഉൽപ്പാദിപ്പിക്കുവാൻ തുടങ്ങി. പത്താം നൂറ്റാണ്ടോകൂടി പേപ്പർ പാപിറസിൻെ സ്ഥാനം സ്വന്തമാക്കി. നൈൽതാഴ്‌വാരങ്ങളിൽ യഥേഷ്ടം വളരുന്ന ചെടിയുടെ അകത്തെ കാണ്ഡത്തിൽ നിന്നുമാണ് പാപ്പിറിസ് ഉൽപ്പാദിപ്പിച്ചിരുന്നത്. പേപ്പറിന്റെ ആവശ്യം വർധിച്ചപ്പോൾ, ഈജിപ്റ്റിലെ കർഷകർ പേപ്പർ ഫാക്ടറികൾക്ക് വിൽക്കുന്നതിനായി മമ്മികളുടെ ലിനൻ കൊണ്ട് നിർമ്മിക്കപ്പെട്ട ആവരണങ്ങൾ ലഭിക്കുന്നതിനുവേണ്ടി ശവക്കല്ലറകളെ എങ്ങനെയാണ് കൊള്ളയടിച്ചതെന്ന് ബാഗ്ദാദുകാരനായ ഡോക്ടറും 1193-നും 1207-നും ഇടയിൽ ഈജിപ്തിലെ താമസക്കാരനുമായ അബദ് അൽ–ലത്തീഫ് പ്രസ്താവിച്ചിട്ടുണ്ട്.
>
>വാണിജ്യസംബന്ധിയും വ്യക്തിഗതവുമായ എല്ലാത്തരം പ്രമാണങ്ങളുടെയും, രചനയെ പേപ്പർ എളുപ്പമാക്കിത്തിർത്തു. 1896-ൽ മധ്യകാലഘട്ടത്തിലെ ജൂതന്മാരുടെ രേഖകളുടെ ഒരു വൻശേഖരം ഫുസ്തതിലെ ബൻ ഇസ്ര ജുതമത ദേവാലയത്തിലെ മുദ്രചെയ്ത മുറിയിൽ (ജെനിസ) നിന്ന് കണ്ടെത്തുകയുണ്ടായി. ദൈവത്തിന്റെ നാമം ഉൾപ്പെടുന്ന ഏതൊരു എഴുത്തിനെയും നശിപ്പിക്കുക യില്ലായെന്ന ജൂതന്മാരുടെ ആചാരംമുലം ഈ രേഖകൾ സംരക്ഷിക്കപ്പെട്ടു. ഏകദേശം എട്ടാം നൂറ്റാണ്ടിന്റെ മധ്യംവരെ പഴക്കം അവകാശപ്പെടാവുന്ന രണ്ടരലക്ഷത്തിലധികം വരുന്ന കൈയെഴുത്ത് പ്രതികളും ശകലങ്ങളും ജനിസയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഭൂരിഭാഗം രേഖകളുടെയും കാലം പത്ത് മുതൽ പതിനൊന്നാം നൂറ്റാണ്ടു വരെയാണ് അതായത്, ഫാത്തിമത്ത്, അയൂബിദ്, ആദ്യകാല മംലൂകുകൾ എന്നിവരുടെ കാലം. കച്ചവടക്കാർ തമ്മിലുള്ള കത്തുകൾ, കുടുംബവും സുഹൃത്തുക്കളും തമ്മിലുള്ള കത്തുകൾ, കരാറുകൾ, സ്ത്രീധന വാഗ്ദാനങ്ങൾ, വില്പനരേഖകൾ, അലക്കുവസ്ത്രങ്ങളുടെ പട്ടികകൾ എന്നിവയും, മറ്റു നിസ്സാരമായ കാര്യങ്ങളും ഇതിലുൾപ്പെടുന്നു. ഭൂരിഭാഗം രേഖകളും ജൂത–അറബിക്ക് ( ഭാഷയിലാണ് എഴുതപ്പെട്ടിരുന്നത്. ഇത് അറബി പദങ്ങൾ ഹീബ്രു ലിപികളിൽ എഴുതുന്ന, മധ്യമെഡിറ്ററേനിയനിലെ ജൂതസമൂഹം പൊതുവായി ഉപയോഗിച്ചിരുന്ന ഭാഷയായിരുന്നു. ജനിസ രേഖകൾ വ്യക്തിപരവും സാമ്പത്തികവുമായ അനുഭവങ്ങളെക്കുറിച്ചും മെഡിറ്ററേനിയൻ ഇസ്‌ലാമിക സംസകാരങ്ങളെക്കുറിച്ചും സമ്പന്നമായ ഉൾക്കാഴ്ചകൾ നൽകുന്നവയാണ്. മധ്യകാല ഇസ്‌ലാമിക ലോകത്തിലെ കച്ചവടക്കാരുടെ വാണിജ്യ നൈപുണിയും വാണിജ്യപരമായ സാങ്കേതികതവും യൂറോപ്പിലുള്ള കച്ചവടക്കാരുടേതിനേക്കാളും ഉയർന്നതായിരുന്നുവെന്ന് ഈ രേഖകൾ സൂചിപ്പിക്കുന്നു. ഗോയിറ്റെയിൻ (Goitein) ജനിസാ രേഖകളിൽ നിന്ന് അനേകം വാല്യങ്ങളുള്ള മെഡിറ്ററേനിയൻ ചരിത്രം രചിച്ചു. ജനിസാ രേഖകളിലെ ഒരു കത്തിൽ നിന്നും ഉത്തേജിതനായ അമിതാവ് ഗോഷ് (Amitav Gosh) ഇൻ ആൻ ആന്റിക് ലാന്റ് (In an Antique Land) എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലൂടെ ഒരു ഇന്ത്യൻ അടിമയുടെ കഥ പറയുകയും ചെയ്തു. |
|
വ്യാപകമായ ഉപയോഗം കച്ചവടക്കാരെ എല്ലായിടത്തും പണം കൊണ്ടുപോകുന്നതിന്റെ ആവശ്യകതയിൽ നിന്നും സ്വതന്ത്രരാക്കുകയും അവരുടെ യാത്രകളെ സുരക്ഷിതമാക്കുകയും ചെയ്തു. വേതനങ്ങൾ നൽകുന്നതിനും കവികൾക്കും സ്തുതിപാഠകർക്കും ഉപഹാരങ്ങൾ നൽകുന്നതിനും ഖലീഫയും സാക്ക് ഉപയോഗിച്ചു.
വ്യാപാരികൾ കുടുംബ ബിസിനസുകൾ സജ്ജമാക്കുന്നതും ചിലപ്പോൾ ബിസി നസ് നടത്തിപ്പ് അടിമകളെ ഏൽപ്പിക്കുന്നതും സാധാരണമായിരുന്നു. ഔപചാരിക ബിസിനസ് ഉടമ്പടികളും (മുസാർബ) പതിവായിരുന്നു. ഇതനുസരിച്ച് നിശബ്ദ പങ്കാളികൾ, മൂലധനം സഞ്ചരിക്കുന്ന കച്ചവടക്കാരെ വിശ്വസിച്ചേൽപ്പിക്കുകയും പിന്നീട് മുൻകൂട്ടി നിശ്ചയിച്ച അനുപാതത്തിൽ ലാഭനഷ്ടങ്ങൾ അവരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇസ്‌ലാം ജനങ്ങളെ സമ്പത്ത് ശേഖരിക്കുന്നതിൽ നിന്ന് വിലക്കിയിട്ടില്ല; ചില നിരോധനങ്ങളെ മാനിക്കുന്നിടത്തോളം ജനങ്ങൾ സമ്പത്ത് ആർജിക്കുന്നത് ഇസ്‌ലാം തടഞ്ഞില്ല. ഉദാഹരണത്തിന് പലിശചുമത്തുന്ന പണമിടപാടുകൾ (രിബാ) നിയമ വിരുദ്ധമാണ്. എന്നിരുന്നാലും ഈ നിരോധനത്തെ മറികടക്കുന്നതിന് ജനങ്ങൾ ബുദ്ധിപൂർവമായ പണയംവയ്പ് രീതികൾ (ഹിയാൽ) പ്രയോഗിച്ചു. ഉദാഹരണത്തിന് ഒരു രീതിയിലുളള നാണയം കടമായി വാങ്ങുകയും മറ്റൊരു രീതിയിലുളള നാണയം മടക്കി നൽകുകയും ചെയ്യുന്നു. അതേസമയം തങ്ങൾക്ക് കിട്ടേണ്ട പലിശ നാണയ വിനിമയത്തിന്റെ പ്രതിഫലമെന്ന രൂപേണ കൈപ്പറ്റുകയും ചെയ്തു (വ്യവഹാരപത്ര ത്തിന്റെ ആരംഭം).
ആയിരത്തിയൊന്ന് രാവുകൾ (Thousand and One Nights) (അൽഫ് ലൈല വ ലൈല) എന്ന പുസ്തകത്തിലെ പല കഥകളും മധ്യകാല ഇസ്‌ലാമിക സമൂഹത്തെക്കുറിച്ചുള്ള ചിത്രങ്ങൾ, നാവികർ, അടിമകൾ, കച്ചവടക്കാർ, നാണയമാറ്റക്കാർ എന്നീ കഥാപാത്രങ്ങളിലൂടെ നമുക്ക് നൽകുന്നു.
## അറിവും സംസ്കാരവും (Learning and Culture)
ഇതര ജനവിഭാഗങ്ങളുമായുള്ള ബന്ധങ്ങളിലൂടെ മുസ്ലീങ്ങളുടെ മതപരവും സാമൂ ഹികവുമായ അനുഭവങ്ങൾക്ക് കൂടുതൽ ആഴം ഉണ്ടായി. തൽഫലമായി മുസ്‌ലീം സമുദായം തങ്ങളെക്കുറിച്ചുതന്നെ പുനർവിചിന്തനം നടത്തുവാനും ദൈവത്തെയും ലോകത്തെയും സംബന്ധിച്ച പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും ബാധ്യസ്ഥരായി. പൊതു ജീവിതത്തിലും സ്വകാര്യജീവിതത്തിലും ഒരു ഉത്തമ മുസ്‌ലീമിന്റെ പെരുമാറ്റം എന്തായിരിക്കണം? സൃഷ്ടിയുടെ ലക്ഷ്യം എന്താണെന്നും ദൈവം തന്റെ സൃഷ്ടികളിൽ നിന്നും |
|
എന്താണ് ആഗ്രഹിക്കുന്നതെന്നും ഒരാൾക്ക് എങ്ങനെ അറിയാനാകും? പ്രപഞ്ചത്തിന്റെ നിഗൂഢതകൾ ഒരാൾക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയും? തങ്ങളുടെ സാമൂഹിക സ്വത്വത്തെ ശക്തിപ്പെടുത്തുവാനും സ്വന്തം ബൗദ്ധിക ജിജ്ഞാസയെ സംതൃപ്തിപ്പെടു ത്തുവാനുമായി പലതരം അറിവുകൾ ശേഖരിച്ച് ക്രമീകരിച്ച മുസ്‌ലീം പണ്ഡിതന്മാ രിൽ നിന്നും ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചു.
>## ഖുർആൻ (The Quran)
>"ഭൂമിയിലുള്ള സർവ വൃക്ഷങ്ങളും പേനകളാവുകയും സമുദ്രം മഷിയാവുകയും ഏഴു സമുദ്രങ്ങൾ അതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്റെ വചനങ്ങൾ എഴുതിത്തീരുകയില്ല".
>(ഖുർആൻ അധ്യായം - 31 വചനം : 27)
>അറബി ഗ്രന്ഥമായ ഖുർആനിൽ 114 അധ്യായങ്ങൾ (സൂറത്ത്) ഉണ്ട്. ഇവയെ ദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ അവരോഹണക്രമത്തിൽ, ഏറ്റവും ചെറുത് അവസാനം വരുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. ഇതിന് ഒരേ ഒരപവാദം ആദ്യത്തെ സൂറത്താണ്, അതൊരു ചെറിയ പ്രാർഥനയാണ് (അൽ ഫാത്തിഅ – പ്രാരംഭം). മുസ്‌ലിം വിശ്വാസമനുസരിച്ച് ആദ്യം മക്കയിൽ വച്ചും അതിനുശേഷം മദീനയിൽ വച്ചും ദൈവം പ്രവാചകനായ മുഹമ്മദിന് 610-നും 632-നുമിടയിൽ അയച്ചു കൊടുത്ത വെളിപാടുകളുടെ ശേഖരമാണ് ഖുർആൻ. ഈ വെളിപ്പെടുത്തലുകളെ ക്രോഡീകരിക്കുന്ന ഉദ്യമം ഏകദേശം 650 –ലാണ് പൂർത്തിയാക്കിയത്. ഇന്ന് നമുക്ക് ലഭ്യമായിട്ടുള്ള ഏറ്റവും പഴക്കമേറിയ ഖുർആൻ തയാറാക്കപ്പെട്ടത് ഒമ്പതാം നൂറ്റാണ്ടിലാണ്. കൂടുതൽ പഴക്കമുള്ള നിരവധി ശകലങ്ങൾ ഉണ്ട്. അവയിൽ ഏറ്റവും ആദ്യത്തേത് ഏഴാം നൂറ്റാണ്ടിൽ ഡോം ഓഫ് ദി റോക്കിലും നാണയങ്ങളിലും കൊത്തി വച്ചിട്ടുള്ള വചനങ്ങളാണ്.
>ഒരു വിശുദ്ധ ഗ്രന്ഥമായ ഖുർആനെ ചരിത്ര രചനയ്ക്കുള്ള സ്രോതസ്സായി ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ദൈവത്തിന്റെ വചനമാണെന്ന് ദൈവശാസ്ത്രജ്ഞർവിശസിച്ചിരുന്നു. എന്നാൽ അവരുടെയിടയിലെ യുക്തിചിന്തകർ ഖുർആൻ ന് വ്യാപകമായ വ്യാഖ്യാനങ്ങൾ നൽകി. ഖുർആൻ ദൈവത്തിന്റെ സൃഷ്ടിയാണെന്നും അല്ലാതെ ദൈവത്തിന്റെ വചനങ്ങളല്ലെന്നുമുള്ള കാഴ്ചപ്പാട് 833 –ൽ അബ്ബാസിയ ഖലീഫയായ അൽമാമൂൻ മുന്നോട്ട് വച്ചു. സാഹിത്യശൈലിയാണ് ഖുർആന്റെ രണ്ടാമത്തെ സവിശേഷത. പഴയ നിയമത്തിൽ (തോറാ) നിന്നും വ്യത്യസ്തമായി ഇത് സംഭവങ്ങളെ വിവരിക്കുകയല്ല, പരമർശിക്കുക മാത്രമെ ചെയ്യുന്നുള്ളൂ. അതിനാൽത്തന്നെ മധ്യകാല ഇസ്‌ലാമിക പണ്ഡിതന്മാർക്ക് പല വചനങ്ങളെയും മനസ്സിലാക്കാൻ ഹദീസുകളുടെ സഹായം തേടേണ്ടി വന്നു. ഖുർആന്റെ വായനയെ സഹായിക്കുന്നതിനാണ് പല ഹദീസുകളും എഴുതപ്പെട്ടത്. |
|
മതപണ്ഡിതൻമാരുടെ വീക്ഷണത്തിൽ ദൈവഹിതമറിയുന്നതിനും ലോകജീ വിതത്തിൽ മാർഗനിർദേശം നൽകുന്നതിനുമുളള ഏകമാർഗം ഖുർആനിൽ നിന്നുളള അറിവും (ഇൽമ്) പ്രവാചകന്റെ ജീവിതമാതൃകയും (സുന്നത്ത്) മാത്രമായിരുന്നു. മധ്യ കാലത്തിലെ ഉലമകൾ തഫ്സീർ രചിക്കുന്നതിനും മുഹമ്മദിന്റെ ആധികാരികമായ ഹദീസുകളെ രേഖപ്പെടുത്തുന്നതിനുമായി സ്വയം സമർപ്പിച്ചു. അനുഷ്ഠാനങ്ങളിലൂടെ (ഇബാദത്ത്) ദൈവവുമായും സാമൂഹികകാര്യങ്ങളിലൂടെ (മൂആമലത്ത്) മാനവരാശി യുമായുള്ള മുസ്‌ലീങ്ങളുടെ ബന്ധത്തെ നിയന്ത്രിക്കുന്നതിന് ചില പണ്ഡിതർ ഒരു നിയമസംഹിത (ശരിയത്ത്-നേരായമാർഗം) എഴുതിയുണ്ടാക്കി. ഖുർആനിലെയും ഹദീസിലെയും എല്ലാ കാര്യങ്ങളും പൂർണമായി മനസ്സിലാക്കാൻ കഴിയാതിരുന്നതിനാലും നഗരവൽക്കരണത്തോടെ ജീവിതം കൂടുതൽ സങ്കീർണമായി തീർന്നതിനാലും നിയമജ്ഞർ ഇസ്‌ലാമിക നിയമനിർമ്മാണത്തിന് യുക്തിചിന്ത (ഖിയാസ്) യെയും ഉപയോഗപ്പെടുത്തി. സ്രോതസ്സുകളുടെ വ്യാഖ്യാനത്തിലും നിയമശാസ്ത്രത്തിന്റെ രീതികളിലും ഉള്ള വ്യത്യാസങ്ങൾ എട്ട് – ഒൻപത് നൂറ്റാണ്ടുകളിൽ നാല് വിധത്തിലുള്ള നിയമ വീക്ഷണശാഖകൾക്ക് (Four schools of law) (മദ്ഹബ്) രൂപം നൽകി. ഇത് മാലിക്കി (Maliki), ഹനഫി (Hanafi), ഷാഫി (Shafi), ഹൻബലി (Hanbali) എന്നിവയായിരുന്നു. ഓരോ ശാഖയുടെയും പേര് ഓരോ പ്രധാനപ്പെട്ട നിയമജ്ഞന്റെ (ഫഖിഫ്) പേരിൽ നിന്നും വന്നതാണ്. അവസാനത്തെ ശാഖയായിരുന്നു ഏറ്റവും യാഥാസ്ഥിതികം. സുന്നി സമൂഹത്തിലെ സാധ്യമായ എല്ലാ നിയമപ്രശ്നങ്ങൾക്കും ശരിയത്ത് മാർഗനിർദേശം നൽകി. എന്നിരുന്നാലും വാണിജ്യ കാര്യങ്ങൾ, ശിക്ഷാപരവും ഭരണഘടനാപരവുമായ പ്രശ്‌നങ്ങൾ എന്നിവയെക്കാൾ വിവാഹം, വിവാഹമോചനം, സ്വത്ത് കൈമാറ്റം തുടങ്ങിയ വ്യക്തിപരമായ പ്രശ്നങ്ങൾക്കാണ് ശരിയത്ത് കൂടുതൽ കൃത്യമായ ഉത്തരം നൽകുന്നത്.
വ്യത്യസ്ത പ്രദേശങ്ങളിലെ ആചാരനിയമങ്ങളും (ഉർഫ്) രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥിതിയെ സംബന്ധിച്ച രാഷ്ട്ര നിയമങ്ങളും കൂടി കണക്കിലെടുത്ത് ചില ക്രമീകരണങ്ങളോടെയാണ് അന്തിമമായി ശരിയത്ത് രൂപം കൊളളുന്നത്. എന്നിരുന്നാലും ആചാരനിയമങ്ങൾ പലപ്പോഴും ഗ്രാമങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായിത്തന്നെ നിലനിൽക്കുകയും പെൺമക്കളുടെ പിതൃസ്വത്തുപോലുളള വിഷയങ്ങളിൽ ശരിയത്തിനെ മറികടക്കുകയും ചെയ്തു കൊണ്ടിരുന്നു. ഭൂരിഭാഗം ഭരണകാലങ്ങളിലും ഭരണാധികാരിയോ അദ്ദേ ഹത്തിന്റെ ഉദ്യോഗസ്ഥൻമാരോ ആണ് രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടർച്ചയായി കൈകാര്യം ചെയ്തിരുന്നത്. ഇവർ തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ മാത്രമെ ഖാസിക്ക് (ജഡ്ജി) അയച്ചിരുന്നുള്ളൂ. ഓരോ നഗരത്തിലും പ്രദേശത്തിലും രാഷ്ട്രം ഖാസിയെ (qazi) നിയ മിച്ചിരുന്നെങ്കിലും, പലപ്പോഴും തർക്കങ്ങളിലെ മധ്യസ്ഥൻമാരായി മാത്രമേ അവർ പ്രവർത്തിച്ചിരുന്നുളളൂ. പലപ്പോഴും ശക്തമായി ശരിയത്ത് നിയമം നടപ്പിലാക്കാൻ അവർക്ക് കഴിഞ്ഞില്ല. |
|
മധ്യകാല ഇസ്ലാമിൽ മതത്തിനോട് കൂടുതൽ ആഭിമുഖ്യമുള്ള ഒരു വിഭാഗ മായിരുന്നു സൂഫികൾ. ഇവർ സന്യാസത്തിലൂടെയും നിഗൂഢതാവാദത്തിലൂടെയും (mysticsm) (റഹ്ബാനിയ) ദൈവത്തെക്കുറിച്ച് കൂടുതൽ ആഴമേറിയതും വ്യക്തിപരവുമായ അറിവുകൾ നേടുവാൻ ശ്രമിച്ചു. സമൂഹം ഭൗതികതയിലും ലൗകികസുഖങ്ങളിലും എത്രയധികമായി മുഴുകിയോ (സുഹ്ദ്) അത്രയും അധികമായി സൂഫികൾ ഭൗതികലോകത്തെ ഉപേക്ഷിക്കുവാനും ദൈവത്തെമാത്രം (തവക്കുൽ) ആശ്രയിക്കുവാനും ശ്രമിച്ചു. ഈശ്വരമയവാദം (pantheism), സ്നേഹം എന്നീ ആശയങ്ങളിലൂടെ സന്യാസ പ്രവണതകളെ നിഗൂഢതാവാദത്തിന്റെതായ (തസവ്വുഫ്) ഉയർന്ന തലത്തിലേക്ക് സൂഫികൾ ഉയർത്തി. ദൈവവും അവിടുത്തെ സൃഷ്ടിയും ഒന്നുതന്നെയാണെന്നും അതിനാൽ മനുഷ്യന്റെ ആത്മാവ് അതിന്റെ സ്രഷ്ടാവിൽ ലയിക്കണമെന്നുമുള്ള ആശയമാണ് ഈശ്വരമയവാദം. വിശുദ്ധയായ ബസറയയിലെ റാബിയ (Rabia of Basra, മരണം – 891) അവരുടെ കവിതകളിലൂടെ പ്രബോധിപ്പിച്ചതുപോലെ തീവ്രമായ ദൈവസ്നേഹത്തിലൂടെ (ഇഷ്ക്) മനുഷ്യന് ദൈവവുമായി ഒന്നിക്കാൻ കഴിയും. ഇറാനിയൻ സുഫിയായ ബയാ സിദ് ബിസ്താമി (Bayazid Bistami, മരണം 874) യാണ് ആത്മാവിനെ (ഫനാ) ദൈവത്തിൽ നിമഗ്നമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആദ്യം പഠിപ്പിച്ചത്. ദിവ്യാനുഭൂതി ജനിപ്പിക്കുവാനും സ്നേഹം, അഭിനിവേശം എന്നീ വികാരങ്ങൾ ഉത്തേജിപ്പിക്കുവാനും, സൂഫികൾ സംഗീതത്തെ (സാമ) ഉപയോഗിച്ചു.
മതം, പദവി, ലിംഗം എന്നിവയ്ക്കുപരിയായി സൂഫിസം എല്ലാവരേയും ഉൾക്കൊണ്ടു യഥാർഥ ഇസ്‌ലാമിനെക്കുറിച്ച് ഒരു വൃദ്ധയിൽ നിന്നും യഥാർത്ഥ ധീരതയെക്കുറിച്ച് ഒരു ജലവാഹകനിൽ നിന്നുമാണ് താൻ പഠിച്ചതെന്ന് അബ്ബാസിയ ഖലീഫയായ അൽ–മു തവക്കിലിന് (al -Mutawakkil) മുൻപിൽ ദൂൽനൻ മിസ്രി (Dhulnun Misri, മരണം 861) എന്ന സൂഫി വര്യൻ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ശവകുടീരം ഈജിപ്തിലെ പിരമിഡിന് സമീപമായി ഇപ്പോഴും കാണാൻ കഴിയും. മതത്തെ സ്ഥാപനവൽക്കരിക്കുന്നതിനെക്കാൾ അതിനെ കൂടുതൽ വ്യക്തിപരമാക്കികൊണ്ട് സൂഫിസം ജനപ്രീതി നേടുകയും യാഥാസ്ഥിതിക ഇസ്‌ലാമിന് വെല്ലുവിളി ഉയർത്തുകയും ചെയ്തു.
ഗ്രീക്ക് തത്ത്വചിന്തയുടെയും ശാസ്ത്രത്തിന്റെയും സ്വാധീനത്താലാണ് ഇസ്ലാമിക തത്ത്വചിന്തകരും ശാസ്ത്രജ്ഞരും പ്രപഞ്ചത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുളള ഒരു ബദൽ കാഴ്ചപ്പാട് വികസിപ്പിച്ചെടുത്തത്. ഏഴാം നൂറ്റാണ്ടിൽ, പിൽക്കാല ഗ്രീക്ക് സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങൾ ബൈസാന്റൈൻ, സസാനിയൻ സാമ്രാജ്യങ്ങളിൽ നാശോൻമുഖമാണെങ്കിലും ദൃശ്യമായിരുന്നു. പക്ഷെ അവ ക്രമേണ നശിക്കുകയുണ്ടായി. ഒരുകാലത്ത് അലക്സാണ്ടറിന്റെ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മെസൊപ്പൊട്ടേമിയ, സിറിയ, അലക്സാഡ്രിയ എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിൽ മറ്റു വിഷയങ്ങളോടൊപ്പം ഗ്രീക്ക് തത്ത്വശാസ്ത്രം, വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയും പഠിപ്പിച്ചിരുന്നു. ഉമവിയ്യ, അബ്ബാസിയ ഖലീഫമാർ ഗ്രീക്ക് സുറിയാനി ഗ്രന്ഥങ്ങൾ അറബി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് ക്രിസ്ത്യൻ പണ്ഡിതരെ ചുമതലപ്പെടുത്തി. അൽ-മാമൂൻ (al-Mamun) ബാഗ്ദാദിലെ പണ്ഡിതർ ജോലിചെയ്തിരുന്ന ഗ്രന്ഥാലയ- ശാസ്ത്രസ്ഥാപനത്തെ (Library cum Institute of Science) (ബൈതുൽ-ഹിക്ക്മാ) സംരക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ പരിഭാഷ എന്നത് ഒരു സുസംഘടിത പ്രവർത്തനമായി മാറി. അരിസ്റ്റോട്ടിലിന്റെ കൃതികൾ, യൂക്ളിഡിന്റെ എലമെന്റ്സ് (Elements of Euclid) ടോളമിയുടെ അൽമജസ്റ്റ് (Ptolemy’s Almagest) എന്നിവ അറബ് പണ്ഡിതരുടെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയുടെ ജ്യോതിശാസ്ത്ര, ഗണിതശാസ്ത്ര, വൈദ്യശാസ്ത്ര, ഗ്രന്ഥങ്ങളും അറബി ഭാഷയിലേക്ക് ഇതേ കാലയളവിൽ പരിഭാഷപ്പെടുത്തി. ഈ ഗ്രന്ഥങ്ങൾ യുറോപ്പിലെത്തുകയും ശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും അവരിൽ താൽപ്പര്യം ജനിപ്പിക്കുകയും ചെയ്തു. |
|
പുതിയ വിഷയങ്ങളെക്കുറിച്ചുളള പഠനം വിമർശനാത്മക അന്വേഷണത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇത് ഇസ്‌ലാമിക ബൗദ്ധിക ജീവിതത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തുകയും ചെയ്തു. മുതസിലയെന്ന വിഭാഗത്തപ്പോലെ മതപഠനത്തിൽ ആഭിമുഖ്യമുള്ള പണ്ഡിതർ, ഇസ്ലാമിക വിശ്വാസങ്ങളെ പ്രതിരോധിക്കുവാൻ ഗ്രീക്ക് ന്യായവാദത്തെയും യുക്തിചിന്താരീതികളെയും ഉപയോഗിച്ചു. തത്ത്വചിന്തകൻമാർ (ഫലാസിഫ) കൂടുതൽ വിശാലമായ ചോദ്യങ്ങൾ ഉയർത്തുകയും പുതുമയുളള ഉത്തരങ്ങൾ നൽകൂകയും ചെയ്തു. തത്ത്വചിന്തകനും തൊഴിൽ കൊണ്ട് ഭിഷഗ്വരനുമായിരുന്ന ഇബിൻ സിനാ (Ibn Sina) അന്ത്യദിനത്തിൽ ശരീരം ഉയിർത്തെഴുന്നേൽക്കുമെന്ന് വിശ്വസിച്ചിരുന്നില്ല. ഈ കാഴ്ചപ്പാടിന് പല എതിർപ്പുകളും നേരിടേണ്ടിവന്നു. അദ്ദേഹത്തിന്റെ വൈദ്യശാസ്ത്ര
> ## മാതൃകാ വിദ്യാർഥി (The Ideal Student)
> പന്ത്രണ്ടാം നൂറ്റാണ്ടിലെ നിയമജ്ഞനും വൈദ്യശാസ്ത്ര പണ്ഡിതനുമായ ബാഗ്ദാദിലെ അബദ്–അൽ–ലത്തീഫ്, തന്റെ മാതൃകാ വിദ്യാർഥിയോട് സംസാരിക്കുന്നു.
'സ്വയം മനസ്സിലാക്കാനുള്ള നിന്റെ കഴിവിൽ നീ വിശ്വസിച്ചാൽ പോലും സഹായത്തോടു കൂടിയല്ലാതെ ഗ്രന്ഥങ്ങളിൽ നിന്നും നീ ശാസ്ത്രം പഠിക്കരുതെന്ന് ഞാൻ നിന്നോട് അഭിപ്രായപ്പെടുന്നു. നീ നേടുവാൻ ആഗ്രഹിക്കുന്ന ഓരോ ശാസ്ത്രത്തിനും വേണ്ടി അധ്യാപകരെ ആശ്രയിക്കുക; നിന്റെ അധ്യാപകന് നിനക്ക് നൽകുവാൻ കഴിയുന്ന അറിവ് പരിമിതമാണെങ്കിൽ അദ്ദേഹത്തേക്കാൾ സമർഥനായ മറ്റൊരാളെ നീ കണ്ടെത്തുന്നതുവരെ അദ്ദേഹത്തിന് നൽകാൻ കഴിയുന്നതെല്ലാം സ്വായത്തമാക്കണം. നീ തീർച്ചയായും അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. നീ ഒരു പുസ്തകം വായിക്കുമ്പോൾ അത് ഹൃദിസ്ഥമാക്കാൻ പ്രയത്നിക്കുകയും അതിന്റെ അർഥം പൂർണതയിൽ മനസ്സിലാക്കുകയും വേണം. പുസ്തകം നഷ്ടപ്പെട്ടാൽ ആ നഷ്ടം ബാധിക്കാത്ത രീതിയിൽ അതിനെ പകർന്നു നൽകാൻ നിനക്ക് കഴിയണം. ഒരാൾ ചരിത്രങ്ങൾ വായിക്കുകയും ജീവചരിത്രങ്ങളും രാഷ്ട്രങ്ങളുടെ അനുഭവങ്ങളും പഠിക്കുകയും വേണം. ഇങ്ങനെ ചെയ്യുക വഴി ഒരുവന്റെ ചുരുങ്ങിയ ജീവിതകാലത്തിനുള്ളിൽ, ഭൂതകാല മനുഷ്യരുടെ സമകാലികരായി ജീവിക്കാൻ കഴിഞ്ഞതുപോലെയും അവരുമായി വളരെ അടുപ്പത്തിലായിരുന്നതുപോലെയും അവരുടെ ഇടയിലെ നല്ലതും മോശവുമായ കാര്യങ്ങൾ അറിയുവാൻ കഴിഞ്ഞതുപോലെയും അനുഭവപ്പെടും. നിന്റെ സ്വഭാവത്തെ ആദ്യകാല മുസ്ലീങ്ങളുടേതുപോലെയാക്കണം. അതിന്, പ്രവാചകന്റെ ജീവചരിത്രം വായിക്കു കയും അദ്ദേഹത്തിന്റെ പാതകൾ പിന്തുടരുകയും ചെയ്യണം. നീ സ്വന്തം സ്വഭാവ രീതികളിൽ അവിശ്വാസം വളർത്തുകയല്ലാതെ അതിനെക്കുറിച്ച് നല്ലൊരു അഭി പ്രായം ഉണ്ടാക്കരുത്. നിന്റെ ചിന്തകളെ പണ്ഡിതരിലും അവരുടെ ഗ്രന്ഥത്തിലും സമർപ്പിക്കുകയും ശ്രദ്ധയോടു കൂടി മുന്നോട്ടു പോകുകയും ധൃതി ഒഴിവാക്കുകയും വേണം. പഠനത്തിന്റെ സമ്മർദത്തെ അതിജീവിക്കാൻ കഴിയാത്ത ഒരാൾക്ക് അറിവിന്റെ സന്തോഷത്തെ ആസ്വദിക്കുവാൻ കഴിയില്ല. നീ നിന്റെ പഠനവും മനനവും പൂർത്തിയാക്കികഴിയുമ്പോൾ നിന്റെ നാവിനെ ദൈവനാമത്തിൽ വ്യാപൃതമാക്കുകയും ദൈവസ്തുതി ആലപിച്ചുകൊണ്ടിരിക്കുകയും ചെയ്യണം. ലോകം നിന്നോട് പുറംതിരിഞ്ഞ് നിൽക്കുകയാണെങ്കിൽ പരാതി പറയരുത്. ജ്ഞാനം അതിന്റെ ഉടമസ്ഥനെ വിളംബരം ചെയ്തു കൊണ്ട് ഒരു വഴിയും സുഗന്ധവും രൂപപ്പെടുത്തുകയും അതിന്റെ ഒരു പ്രകാശ കിരണവും ശോഭയും അദ്ദേഹത്തിൽ തിളങ്ങുകയും അദ്ദേഹത്തെ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
>– അഹമദ് ഇബിൻ അൽ ഖാസിം ഇബിൻ അബി ഉസൈബിയ, ഉയുൻ അൽ അൻബ്. |
|
ഗ്രന്ഥങ്ങൾ വ്യാപകമായി വായിക്കപ്പെട്ടിരുന്നു. ഇതിൽ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം അൽ-ഖാനുൻ ഫിത്ത്ചിബ്ബ് (Canon of Medicine- വൈദ്യനിയമം) ആയിരുന്നു. ഒരു ദശലക്ഷം പദങ്ങളുളള കൈയെഴുത്ത് പ്രതിയായിരുന്ന ഈ പുസ്തകത്തിൽ തന്റെ കാലത്ത് ഔഷധ വിദഗ്ധർ വിറ്റിരുന്ന 750–ഓളം മരുന്നുകളുടെ പട്ടികയും ആശുപത്രിയിൽ (ബിമാരിസ്താൻ) അദ്ദേഹം നടത്തിയ പരീക്ഷണക്കുറിപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭോജനക്രമീകരണ ശാസ്ത്രത്തിന്റെ (dietetics) (ഭക്ഷണം നിയന്ത്രിച്ച് രോഗശാന്തിനേടൽ) പ്രാധാന്യ ത്തെക്കുറിച്ചും ആരോഗ്യത്തിൽ കാലാവസ്ഥയുടെയും പരിസ്ഥിതിയുടെയും സാധീനത്തെക്കുറിച്ചും ചില രോഗങ്ങളുടെ സാംക്രമിക സ്വഭാവത്തെക്കുറിച്ചും ഈ ഗ്രന്ഥം സൂചിപ്പിക്കുന്നു. ഖാനൂൻ യൂറോപ്പിൽ ഒരു പാഠപുസ്തകമായി ഉപയോഗിക്കുകയും ഗ്രന്ഥകാരൻ ‘അവി സെന്ന’ (Avicenna) യെന്ന് അറിയപ്പെടുകയും ചെയ്തു. ശാസ്ത്രജ്ഞനും കവിയുമായ ഉമർ ഖയാം (Umar Khayam) തന്റെ മരണത്തിന് തൊട്ടുമുൻപ് ഖാനൂൻ വായിച്ചുകൊണ്ടിരുന്നതായി പറയപ്പെടുന്നു. അദ്ദേഹത്തിന്റെ സ്വർണത്തിൽ തീർത്ത പല്ലുകുത്തി ഈ ഗ്രന്ഥത്തിലെ അതിഭൗതിക ശാസ്ത്രത്തെക്കുറിച്ചുളള അധ്യായത്തിന്റെ രണ്ട് പുറങ്ങൾക്കുമിടയിൽ കാണപ്പെടുകയുണ്ടായി.
മധ്യകാല ഇസ്‌ലാം സമൂഹങ്ങളിൽ ഒരു വ്യക്തിയുടെ ഏറ്റവും അഭിനന്ദനീയ മായ ഗുണങ്ങളായി കരുതപ്പെട്ടിരുന്നത് പരിഷ്കൃതമായ ഭാഷയും സർഗാത്മക ഭാവനയുമാണ്. ഈ ഗുണങ്ങൾ ഒരു വ്യക്തിയുടെ ആശയവിനിമയത്തെ അദബ് ന്റെ തലത്തിലേക്ക് ഉയർത്തി. സാംസ്കാരികവും സാഹിത്യപരവുമായ പരിഷ്കൃതാവസ്ഥയെയാണ് ( അദബ് എന്ന പദം സൂചിപ്പിക്കുന്നത്. അദബ് രീതിയിലുളള ആവിഷ്ക്കാരങ്ങൾ പദ്യരൂപത്തിലും (നള്മ്- ക്രമീകരിച്ച വരികൾ) ഗദ്യരൂപത്തിലും (നസ്ർ-ചിന്നിച്ചിതറിയ പദ്ധ ങ്ങൾ) ഉണ്ടായിരുന്നു. ഇവ ഹൃദിസ്ഥമാക്കുകയും അവസരോചിതമായി ഉപയോഗിക്കുകയും ചെയ്യാനുള്ളവയായിരുന്നു. ഇസ്‌ലാമിക കാലത്തിന് മുമ്പ് രചിക്കപ്പെട്ടവയിൽ ഏറ്റവും ജനപ്രീതിയാർന്ന കാവ്യങ്ങൾ ഭാവഗീതങ്ങളായിരുന്നു (ഖസീദ). അബ്ബാസിയ കാലഘട്ടത്തിലെ കവികൾ അവരുടെ സംരക്ഷകരെ വാഴ്ത്തിക്കൊണ്ട് രചിച്ച കൃതികളാണ് ഇവ. പേർഷ്യക്കാരായ കവികൾ അറബിക്കവിതകൾക്ക് പുതുജീവനും ഊർജസ്വലതയും നൽകികൊണ്ട് അറബികളുടെ സംസ്കാരികാധിപത്യത്തെ വെല്ലുവിളിച്ചു. ഇസ്‌ലാം നിരോധിച്ച സുഖങ്ങൾ ആഘോഷിക്കുകയെന്ന ലക്ഷ്യത്തോടു കൂടി പുരുഷ സ്നേഹത്തെയും വീഞ്ഞിനെയും പോലുളള പുതിയ പ്രമേയങ്ങളെക്കുറിച്ച് കവിതകൾ രചിച്ചുകൊണ്ട് അബു നുവാസ് (Abu Nuwas, മരണം –815) എന്ന പേർഷ്യൻ കവി പുതിയ പാത വെട്ടിത്തുറന്നു. അബു നുവാസിനു ശേഷമുളള കവികൾ തങ്ങളുടെ അഭിനിവേശപാത്രം ഒരു സ്ത്രീയാണെങ്കിൽപോലും അതിനെക്കുറിച്ച് പുല്ലിംഗത്തിൽ എഴുതി. അതേ പാരമ്പര്യം പിൻതുടർന്നുകൊണ്ട്, സുഫികൾ, നിഗുഢ സ്നേഹമാകുന്ന വീഞ്ഞ് നൽകുന്ന ലഹരിയെ വാഴ്ത്തി.
അറബികൾ ഇറാൻ കീഴടക്കിയപ്പോഴേക്കും, പുരാതന ഇറാനിലെ വിശുദ്ധഗ്ര ന്ഥങ്ങളുടെ ഭാഷയായിരുന്ന പഹ്‌ലവി ജീർണാവസ്ഥയിലായിരുന്നു. വലിയ ഒരു അറബി പദ ശേഖരം സ്വീകരിച്ചു കൊണ്ട് പഹ്‌ലവിയുടെ ഒരു പതിപ്പായി നവീന പേർഷ്യൻ ഭാഷ വികസിച്ചുവന്നു. ഖുറാസനിയിലെയും ട്രാൻസ് ഓക്സിയാനയിലെയും സൽത്ത |
|
നത്തുകളുടെ രൂപീകണം പുതിയ പേർഷ്യൻ ഭാഷയെ മഹത്തായ സംസ്കാരിക ഔന്നിത്യത്തിൽ എത്തിച്ചു. സമാനിദുകളുടെ രാജസദസിലെ ആസ്ഥാന കവിയായ റുദാക്കിയെ (Rudaki, മരണം −940) പുതിയ പേർഷ്യൻ കവിതയുടെ പിതാവായി കരുതിയിരുന്നു. ഈ കവിതയിൽ ചെറിയ ഭാവഗാനങ്ങളും (ഗസൽ) നാലുവരി കവിതകളും (റുബായി, ബഹുവചനം റുബാഇയ്യാത്ത്) ആണ് ഉൾപ്പെട്ടിരുന്നത്. റുബായി നാലുവരി ശ്ലോകമാണ്. ആദ്യത്തെ രണ്ട് വരികൾ പശ്ചാത്തലം ഒരുക്കുകയും മൂന്നാമത്തെ വരി ആശയം ഭംഗിയായി ഉന്നയിക്കുകയും നാലാമത്തെ വരി അത് അവതരിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ രൂപത്തിന് വിരുദ്ധമായി, റൂബായി കവിതയുടെ വിഷയത്തിൻമേൽ യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. പ്രേയസിയുടെ സൗന്ദര്യത്തെ ആവിഷ്ക്കരിക്കാനും രക്ഷാധികാരിയെ പുകഴ്ത്തുന്നതിനും തത്തചിന്തകന്റെ ചിന്തകളെ സൂചിപ്പിക്കുന്നതിനും ‘റുബായി’ ഉപയോഗിക്കുമായിരുന്നു. ഉമർ ഖയാമിന്റെ (Umar Khayyam,1048 -1131) കരങ്ങളിൽ റുബായി അതിന്റെ പാരമ്യത്തിൽ എത്തി. ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായിരുന്ന അദ്ദേഹം സമർഖണ്ഡ്, ഇസ്ഫാഹൻ, ബുഖാറ എന്നിവിടങ്ങളിലായി ജീവിച്ചിരുന്നു.
പതിനൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ഗസ്നി പേർഷ്യൻ സാഹിത്യ ലോകത്തിന്റെ കേന്ദ്രമായി മാറി. സാമ്രാജ്യ രാജസദസിന്റെ ശോഭയാൽ സ്വാഭാവികമായും കവികൾ ഇവിടേക്ക് ആകർഷിക്കപ്പെട്ടു. ഭരണാധികാരികളും അവരുടെ കീർത്തി വർധിപ്പിക്കുന്നതിലേക്കായി കലകളെയും പഠനത്തെയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. ഗസ്നിയിലെ മഹമൂദ് തനിക്ക് ചുറ്റും പദ്യസമാഹരണങ്ങളും (ദീവാൻ) ഇതിഹാസങ്ങളും (മസ്നവി) രചിക്കുന്ന കവികളെ ഒരുമിച്ചു കൂട്ടി. ഇവരിൽ ഏറ്റവും പ്രഗൽഭനായ കവി ഫിർദൗസി (Firdausi, മരണം –1020) യായിരുന്നു, 30 വർഷം, കൊണ്ടാണ് ഷാനാമ (ബുക്ക് ഓഫ് കിംങ്സ്) അദേഹം പൂർത്തീകരിച്ചത്. 50000 ഈര ടികളുള്ള ഈ ഇതിഹാസ കൃതി ഇസ്ലാമിക സാഹിത്യത്തിലെ ഏറ്റവും ശ്രേഷ്ഠമായ കവിതയായി കരുതപ്പെടുന്നു. പാരമ്പര്യങ്ങളുടെയും ഐതിഹ്യങ്ങളുടെയും ശേഖരമാണ് ഷാനാമ (ഏറ്റവും പ്രശസ്തമായ ഐതിഹ്യം റുസ്തമിനെ സംബന്ധിച്ച്). ഈ കൃതി സൃഷ്ടി മുതൽ അറബ് ആക്രമണം വരെയുളള ഇറാന്റെ ചരിത്രത്തെ കാവ്യാത്മകമായി വരച്ചു കാണിക്കുന്നു. ഗസ്നവിദ് പാരമ്പര്യത്തെ പിൻതുടർന്നുകൊണ്ടാണ് പിൽക്കാലത്ത് പേർഷ്യൻ, ഇന്ത്യയിൽ സംസ്ക്കാരത്തിന്റെയും ഭരണത്തിന്റെയും ഭാഷയായി തീർന്നത്.
ബാഗ്ദാദിലെ പുസ്തക വ്യാപാരിയായിരുന്ന ഇബിൻ നദീമിന്റെ (Ibin Nadim, മരണം-895) പുസ്തക പട്ടിക (കിതാബ് അൽ-ഫിഹിരിസ്റ്റ്) ധാർമ്മിക വിദ്യാഭ്യാസത്തിനും വായനക്കാരുടെ വിനോദത്തിനും വേണ്ടി ഗദ്യരൂപത്തിൽ എഴുതപ്പെട്ട ധാരാളം ഗ്രന്ഥങ്ങളെക്കുറിച്ച് വിവരിക്കുന്നു. ഇവയിൽ ഏറ്റവും പഴക്കമുളളത് കലീല വ ദിംന (Kalila wa Dimna) എന്നുപേരായ മൃഗങ്ങൾ കഥാപാത്രമായുളള പുസ്തകമാണ്. (രണ്ട് കുറു നരികളാണ് പ്രധാന കഥാപാത്രങ്ങൾ). ഇത് പഞ്ചതന്ത്രത്തിന്റെ പഹ്‌ലവി പതിപ്പിന്റെ അറബിക് പരിഭാഷയായിരുന്നു. അലക്സാണ്ടറിനെയും (അൽ –ഇക്സന്തർ) സിന്ദ്ബാദിനെയും (Sindabad) പോലുളള ധീരസാഹസികരുടെയും ഖയസി (Qays), നെ പോലുള്ള ദു:ഖിതരായ കമിതാക്കളുടെയും (മജ്നുൻ അല്ലെങ്കിൽ മദ്മാൻ) കഥകളാണ് ഇവയിൽ ഏറ്റവും വ്യാപകമായി പ്രചരിച്ചതും എന്നും നിലനിൽക്കുന്നതുമായ സാഹിത്യകൃതികൾ. ഇവ നൂറ്റാണ്ടുകളിലൂടെ വാമൊഴി വരമൊഴി പരമ്പരകളായി വളർന്നു വികസിച്ചു. ഷഹർസാദ് (Shahrzad) എന്ന ഒരേയൊരു വ്യക്തി ഓരോ രാത്രിയും അവളുടെ ഭർത്താവിനോട് പറയുന്ന കഥകളുടെ ശേഖരമാണ് ആയിരത്തൊന്ന് രാവുകൾ (The Thousand and One Night) എന്ന കഥാസമാഹാരം. ഇൻഡോ-പേർഷ്യൻ ഭാഷയിൽ എഴുതപ്പെട്ട മൂലകൃതി എട്ടാം നൂറ്റാണ്ടിൽ ബാഗ്ദാദിൽ വച്ച് അറബിയിലേക്ക് |
|
പരിഭാഷപ്പെടുത്തി. കെയ്റോയിൽ വച്ച് മംലൂകുകളുടെ (Mamluk) കാലഘട്ടത്തിൽ കൂടുതൽ കഥകൾ കൂട്ടിച്ചേർക്കപ്പെട്ടു. ഈ കഥകൾ, ഉദാരമനസ്കർ, വിഡ്ഢികൾ, വഞ്ചകർ, സൂത്രശാലികൾ തുടങ്ങിയ വിവിധതരം മനുഷ്യരെ ചിത്രീകരിക്കുന്നു. ഇവയുടെ ലക്ഷ്യം വിദ്യാഭ്യാസവും വിനോദവുമായിരുന്നു. തന്റെ കിതാബ് അൽ-ബുഖലാഉ് (ബുക്ക് ഓഫ് മൈസേഴ്സ്) എന്ന കൃതിയിലൂടെ ബസ്റയിലെ ജാഹിസ് (മരണം-368) പിശു ക്കന്മാരെക്കുറിച്ചുള്ള രസകരമായ ചെറുകഥകൾ ശേഖരിച്ച് അവരുടെ അത്യാഗ്രഹത്തെ വിശകലനം ചെയ്യുന്നു.
ഒൻപതാം നൂറ്റാണ്ട് മുതൽ അദബിന്റെ മേഖലകൾ വിപുലമായി. അതിൽ ജീവചരിത്രങ്ങൾ, നീതിശാസ്ത്രങ്ങൾ, രാജതന്ത്രശാസന ഗ്രന്ഥങ്ങൾ എന്നിവയും സർവോപരി ചരിത്രവും ഭൂമിശാസ്ത്രവും ഉൾപ്പെടുത്തിത്തുടങ്ങി.
ചരിത്രരചനയുടെ പാരമ്പര്യം സാക്ഷരത നേടിയ മുസ്‌ലീം സമൂഹങ്ങളിൽ സുസ്ഥാപിതമായിരുന്നു. ചരിത്രഗ്രന്ഥങ്ങൾ, പണ്ഡിതന്മാരെയും പഠിതാക്കളെയും കൂടാതെ ധാരാളം പൊതുജനങ്ങളും വായിച്ചിരുന്നു. ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും സംബന്ധിച്ചിടത്തോളം ചരിത്രം ഒരു രാജവംശത്തിന്റെ നേട്ടങ്ങളെയും മഹത്വത്തെയും കുറിക്കുന്നതും ഭരണതന്ത്രത്തിന്റെ ഉദാഹണരങ്ങൾ നൽകുന്നതുമായ നല്ലൊരു രേഖയായിരുന്നു. ബലാദുരി (Baladhuri, മരണം-892) യുടെ അൻസാബ് അൽ അഷറഫും (ജീനിയോളജീസ് ഓഫ് ദി നോബിൾസ്) തബരിയുടെ താരിഖ് അൽ-റു സൂൽ വൽ മുലൂക്കുമാണ് (ഹിസ്റ്ററി ഓഫ് പ്രോഫറ്റ് ആന്റ് കിങ്സ്) രണ്ട് പ്രധാനപ്പെട്ട ചരിത്രഗ്രന്ഥങ്ങൾ. ഈ രണ്ട് പുസ്തകങ്ങളും ഇസ്‌ലാമിക കാലഘട്ടത്തെ കേന്ദ്രീകരിച്ചുകൊണ്ട് മനുഷ്യരാശിയുടെ ചരിത്രത്തെ കൈകാര്യം ചെയ്തിരുന്നു. ഖലീഫാഭരണത്തിന്റെ തകർച്ചയോടുകൂടി പ്രാദേശിക ചരിത്രരചനാ പാരമ്പര്യം വളർന്നുവന്നു. ഇസ്‌ലാമിക ലോകത്തിന്റെ ഐക്യത്തെയും വൈവിധ്യത്തെയും അറിയുന്നതിനായി പേർഷ്യൻ ഭാഷയിൽ രാജവംശങ്ങൾ, നഗരങ്ങൾ, പ്രദേശങ്ങൾ എന്നിവയെക്കുറിച്ച് ഗ്രന്ഥങ്ങൾ എഴുതപ്പെട്ടു.
ഭൂമിശാസ്ത്രവും സഞ്ചാരവും (റിഹ്‌ല) അദബിന്റെ ഒരു പ്രത്യേക ശാഖയായി രൂപം കൊണ്ടു. ഇവ കച്ചവടക്കാരുടെയും സഞ്ചാരികളുടെയും നിരീക്ഷണങ്ങളോടു കൂടിയ ഗ്രീക്ക്, ഇറാനിയൻ, ഇന്ത്യൻ ഗ്രന്ഥങ്ങളിലെ അറിവുകളെ സംയോജിപ്പിച്ചു. ഗണിത ഭൂമിശാസ്ത്രത്തിൽ അധിവാസലോകത്തെ (ഇന്നത്തെ മൂന്ന് ഭൂഖണ്ഡങ്ങളുടെ പ്രദേശത്തെ) ഭൂമധ്യരേഖയ്ക്ക് സമാന്തരമായ ഏഴ് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ നഗരത്തിന്റെയും സ്ഥാനം ജ്യോതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായി നിർണയിച്ചിരുന്നു. ലോകത്തിലുളള ജനങ്ങളെയും രാജ്യങ്ങളെയും കുറിച്ചുളള താരതമ്യപഠനവും അത്യന്തം കൗതുകകരമായ വസ്തുതകളുടെ ഒരു അമൂല്യശേഖരവുമാണ്, മുഖദാസിയുടെ വിവരണാത്മക ഭൂമിശാസ്ത്രമായ അഹ്സൻ അൽ – തഖർ സിം (ദി ബസ്റ്റ് ഡിവിഷൻ). ലോകസംസ്കാരങ്ങളുടെ വിപുലമായ വൈവിധ്യത്തെക്കുറിച്ച് വിശദമാക്കുവാൻവേണ്ടി മസൂദി (Masudi) യുടെ മുറുജ് അൽ-ദഹാബ് (ഗോൾഡൻ മെഡോസ്, 943-ൽ എഴുതപ്പെട്ടത്) എന്ന ഗ്രന്ഥം ഭൂമിശാസ്ത്രത്തെയും പൊതുവായ ചരിത്രത്തെയും ഒരുമിച്ച് കൊണ്ടുവന്നു. അൽബിറൂനി (Alberuni) യുടെ പ്രശസ്തമായ തഹ്‌ഖീകു മാ ലിൽ-ഹിന്ദ് (ഹിസ്റ്ററി ഓഫ് ഇന്ത്യ) എന്ന ഗ്രന്ഥം പതിനൊന്നാം നൂറ്റാണ്ടിൽ ഒരു മുസ്ലീം എഴുത്തുകാരൻ ഇസ്ലാമിക ലോകത്തിനുമപ്പുറത്തേക്ക് നോക്കുവാനും മറ്റൊരു സംസ്കാരിക പാരമ്പര്യത്തിൽ എന്തെല്ലാമാണ് വിലപ്പെട്ടതെന്ന് നിരീ ക്ഷിക്കുവാനും നടത്തിയ ഏറ്റവും മഹത്തായ ശ്രമമായിരുന്നു. |
|
പത്താം നൂറ്റാണ്ടോടുകൂടി സഞ്ചാരികൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ഒരു ഇസ്ലാമികലോകം ഉദയം ചെയ്തു കഴിഞ്ഞിരുന്നു. മതപരമായ സൗധങ്ങളായിരുന്നു ഈ ലോകത്തിന്റെ ഏറ്റവും മഹത്തരമായ ബാഹ്യ അടയാളം. സ്പെയിൻ മുതൽ മധ്യേഷ്യ വരെയുളള മുസ്‌ലീം പള്ളികളും ആരാധനാലയങ്ങളും ശവകുടീരങ്ങളുമെല്ലാം ഒരേ അടിസ്ഥാന ശില്പരീതിയെയാണ് സൂചിപ്പിച്ചത്. ആർച്ചുകൾ (കമാനങ്ങൾ), താഴികക്കുടങ്ങൾ, മിനാരങ്ങൾ (ഗോപുരങ്ങൾ), തുറന്ന നടുമുറ്റങ്ങൾ ഇവയെല്ലാം മുസ്‌ലീങ്ങളുടെ ആത്മീയവും രാഷ്ട്രീയവുമായ ആവശ്യങ്ങളുടെ ബാഹ്യ പ്രകടനമായിരുന്നു. ഇസ്‌ലാമിന്റെ ആദ്യ നൂറ്റാണ്ടിൽ മുസ്‌ലീം പള്ളികൾ വ്യത്യസ്തമായ വാസ്തുവിദ്യാരീതി കൈവരിച്ചു. അവ പ്രാദേശികമായ വൈവിധ്യങ്ങളെ മറികടന്ന് നിലനിന്നു. മുസ്‌ലീം പള്ളികൾക്ക് ഒരു കുളമോ അല്ലെങ്കിൽ നീരുറവയോ ഉളള നടുമുറ്റം (സഹൻ) ഉണ്ടായിരുന്നു. ഇവിടെ നിന്നും പ്രാർഥനാമുഖ്യനെയും (ഇമാം) വിശ്വാസികളുടെ നീണ്ട നിരകളെയും ഉൾക്കൊള്ളാൻ കഴിയുന്ന ഭിത്തികളുളള (തൂണുകളാൽ ഉറപ്പിച്ചിട്ടുളള മേൽക്കൂരകൾ) വിശാലമായ മുറിയിലേക്ക് കടക്കാം. രണ്ട് പ്രത്യേക സവിശേഷതകളാണ് ഈ മുറിക്കുള്ളിൽ ഉണ്ടായിരുന്നത്. ഒന്നാമത്തെത് ഒരു മിഹ്റാബും (ചുവരിലുള്ള ഭിത്തിമാടം) ഇത് മക്കയുടെ ദിശയെ (ഖിബ്ലാ) സൂചിപ്പിക്കുന്നു). രണ്ടാമത്തെത് പ്രസംഗവേദി അല്ലെങ്കിൽ മിൻബറു മാണ്. ഇവിടെ നിന്നുമാണ് വെള്ളിയാഴ്ച പ്രാർഥന വേളകളിൽ പ്രഭാഷണങ്ങൾ നടത്തുന്നത്. കെട്ടിടങ്ങളുമായി ചേർന്ന് ഒരു ഗോപുരം ഉണ്ടായിരുന്നു. നിശ്ചയിച്ചിരിക്കുന്ന പ്രാർഥനാ സമയങ്ങളിൽ വിശ്വാസികളെ വിളിച്ചറിയിക്കുന്നതിനും പുതിയ വിശ്വാസത്തിന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നതിനും ഈ ഗോപുരം ഉപയോഗിക്കുന്നു. ദിവസേനയുള്ള അഞ്ചുനേരത്തെ പ്രാർത്ഥനകളുടെയും ആഴ്ചകളിലെ പ്രഭാഷണങ്ങളുടെയും സമയമനുസരിച്ച് നഗരങ്ങളിലും ഗ്രാമങ്ങളിലും സമയം രേഖപ്പെടുത്തിയിരുന്നു.
നടുമുറ്റത്തിന് (ഈവാൻ) ചുറ്റുമായി നിർമ്മിച്ച കെട്ടിടങ്ങളുള്ള ഈ നിർമ്മാണരീതി മുസ്‌ലീം പള്ളികൾക്കും ശവകുടീരങ്ങൾക്കും പുറമെ സാർഥവാഹകരുടെ സത്രങ്ങളിലും ആശുപത്രികളിലും കൊട്ടാരങ്ങളിലും കാണപ്പെട്ടു. ഉമവിയ്യുകൾ നിർമ്മിച്ച മരുപ്പച്ചയിലെ മരുഭൂമിക്കൊട്ടാരങ്ങളായ പാലസ്തീനിലെ കിർബത്ത് അൽ-മഫ്ജാറും (Khirabat al-mafjar) ജോർദാനിലെ ഖുസയിർ അംറ (Qusayr Amra)യും ആഡംബര ഭവനങ്ങളായും വേട്ടയ്ക്കും ഉല്ലാസത്തിനുമുള്ള വിശ്രമകേന്ദ്രങ്ങളായും പ്രവർത്തിച്ചിരുന്നു. സസാനിയൻ, റോമൻ വാസ്തുവിദ്യയെ മാതൃകയാക്കി നിർമ്മിച്ച കൊട്ടാരങ്ങൾ, ശില്പങ്ങൾ, കൽത്തൂണുകൾ, ജനങ്ങളുടെ ചിത്രമെഴുത്ത് എന്നിവകൊണ്ട് ധാരാളമായി അല |
|
ങ്കരിച്ചിരുന്നു. സമാറയിൽ പൂന്തോട്ടങ്ങൾക്കും അരുവികൾക്കും ഇടയിലായി അബ്ബാസിയകൾ ഒരു പുതിയ സാമ്രാജ്യ നഗരം നിർമ്മിച്ചു. ഇത് ഹറൂൺ അൽ റഷീദു (Harunal Rashid) മായി ബന്ധപ്പെട്ട ഐതിഹൃങ്ങളിലും കഥകളിലും സ്മരിക്കപ്പെടുന്നുണ്ട്. സാഹിത്യ ഗ്രന്ഥങ്ങളിലെ പരാമർശങ്ങൾ മാത്രം അവശേഷിപ്പിച്ചുകൊണ്ട് അബ്ബാസിയ ഖലീഫമാരുടെ ബാഗ്ദാദിലെയും ഫാത്തിമിയ്യകളുടെ കെയ്റോയിലെയും മഹത്തായ കൊട്ടാരങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു.
ഇസ്‌ലാമിന്റെ മതപരമായ കലകളിൽ ജീവനുളള വസ്തുക്കളെ ചിത്രീകരിക്കുന്നത് നിഷേധിച്ചതുകൊണ്ട് രണ്ട് കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കപ്പെട്ടു : കാലി ഗ്രാഫിയും (മനോഹരമായ എഴുതുന്ന രീതി) അരബെസ്‌കും (Arbesque) (ജാമിതീയ രൂപങ്ങളും സസ്യങ്ങളുടെ രൂപങ്ങളും). വാസ്തുശില്പങ്ങളെ മോടിപിടിപ്പിക്കുവാൻ ചെറുതും വലുതുമായ ലിഖിതങ്ങൾ–പൊതുവെ മതപരമായ ഉദ്ധരണികൾ– ഉപയോഗിച്ചു. എട്ട് –ഒൻപത് നൂറ്റാണ്ടുമുതൽ തുടങ്ങിയ ഖുർആന്റെ കൈയെഴുത്തു പ്രതികളിലൂടെയാണ് കാലിഗ്രാഫി കലകൾ എറ്റവും നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. സാഹിത്യ ഗ്രന്ഥങ്ങളായ കിതാബ് അൽ-അഹാനി (ബുക്ക് ഓഫ് സോംഗ്സ്), കലീലി വ ദിംന (Kalila wa Dimna), ഹരീരീയുടെ മക്കാമത്ത് (Magamat) തുടങ്ങിയ ഗ്രന്ഥങ്ങളിൽ ലഘുചിത്രങ്ങളോടു (miniature) കൂടിയ വിവരണങ്ങളുണ്ട്. ഇതിന് പുറമെ ഒരു ഗ്രന്ഥത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനായി പ്രകാശം പ്രസരിപ്പിക്കുന്ന വൈവിധ്യമാർന്ന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിരുന്നു.
കെട്ടിടങ്ങളിലും ഗ്രന്ഥങ്ങളിലെ വിവരണങ്ങളിലും പൂന്തോട്ടം എന്ന ആശയത്തെ അടിസ്ഥാനമാക്കിക്കൊണ്ട് സസ്യങ്ങളുടെയും പുഷ്പങ്ങളുടെയും രൂപങ്ങൾ ഉപയോഗിച്ചിരുന്നു.
മധ്യ ഇസ്‌ലാമിക പ്രദേശങ്ങളുടെ ചരിത്രം മാനവിക സംസ്‌ക്കാരത്തിന്റെ മൂന്ന് പ്രധാനപ്പെട്ട ഘടകങ്ങളായ മതം, സമുദായം, രാഷ്ട്രീയം എന്നിവയെ സമന്വയിപ്പിക്കുന്നു. ഇവയെ മൂന്ന് വൃത്തങ്ങളായും പിന്നീട് ഏഴാം നൂറ്റാണ്ടിൽ അവ ലയിച്ച് ഒന്നായി രൂപപ്പെടുന്നതായും നമുക്ക് കാണാൻ കഴിയും. തുടർന്നുള്ള അഞ്ചു നൂറ്റാണ്ടുകളിൽ ഈ വൃത്തങ്ങൾ വേർപിരിയുന്നു. ഈ കാലഘട്ടത്തിന്റെ അവസാനത്തിൽ, ഗവൺമെന്റിനും രാഷ്ട്രത്തിനും മേലുളള ഇസ്‌ലാമിന്റെ സ്വാധീനം പരിമിതമായിരുന്നു. മതത്തിന്റെ അനുമതി ലഭിക്കാത്ത പല കാര്യങ്ങളും ( രാജാധികാരം, ആഭ്യന്തരയുദ്ധങ്ങൾ ) രാഷ്ട്രീയത്തിൽ ഉൾപ്പെട്ടു. മത-രാഷ്ട്ര വൃത്തങ്ങൾ മേൽക്കുമേൽ കവിഞ്ഞു കിടന്നു. ശരിയത്ത് ആചാരങ്ങളും വൃക്തികാര്യങ്ങളും അനുഷ്ഠിക്കുന്നതിൽ മുസ്‌ലീം സമുദായം ഒറ്റക്കെട്ടായിരുന്നു. അത് സ്വയം ഭരിക്കുകയായിരുന്നില്ല (രാഷ്ട്രീയം ഒരു പ്രത്യേക ഘടകമായിരുന്നു) മറിച്ച് അതിന്റെ മതപരമായ സ്വത്വത്തെ നിർവചിക്കുകയായിരുന്നു. മുസ്‌ലീം സമുദായത്തിന്റെ പടിപടിയായുള്ള മതേതരത്തിലൂടെ മാത്രമേ മതവും സമുദായവുമെന്ന വൃത്തങ്ങളെ വേർതിരിക്കാൻ കഴിയുമായിരുന്നുള്ളൂ. തത്ത്വചിന്തകന്മാരും സൂഫികളും ഇതിന് വേണ്ടി വാദിക്കുകയും പൗരസമൂഹത്തെ സ്വയം ഭരണപരമാക്കണമെന്നും, അനുഷ്ഠാനങ്ങൾക്കു പകരം സ്വകാര്യ ആത്മീയത വേണമെന്നും നിർദേശിച്ചു.
>ഏറ്റവും നന്നായി പരിരക്ഷിക്കപ്പെട്ടിരിക്കുന്ന കലാസൃഷ്ടികളായ ലോഹവസ്തുക്കളുടെ നിർമ്മാണ കലയിലാണ് ഇസ്‌ലാമിക അലങ്കാര വൈഭവം അതിന്റെ പൂർണവികാസം കൈവരിച്ചത്. പതിനാലാം നൂറ്റാണ്ടിലെ സിറിയയിൽ നിന്നുള്ള ഈ പള്ളി വിളക്കിൽ താഴെ ചേർത്തിരിക്കുന്ന ശ്ലോകം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
>‘ദൈവം വാനലോകങ്ങളുടെയും പ്രകാശ(നൂർ)മാകുന്നു. അവന്റെ പ്രകാശത്തിനുള്ള ഉദാഹരണം ഇപ്രകാരമത്രെ. ഒരു വിളക്കുമാടം (മിഷ്കത്). അതിൽ വിളക്ക് (മിസ്ബ) വെച്ചിരിക്കുന്നു. വിളക്ക് സ്ഫടിക കൂട്ടിലാണ്. ഒരു സ്ഫടിക കൂടോ, വെട്ടിത്തിളങ്ങുന്ന നക്ഷത്രം പോലെയും. പാശ്ചാത്ത്യമോ, പൗരസ്ത്യമോ അല്ലാത്ത അനുഗ്രഹീതമായ ഒലീവ് (സെയ്തൂൻ) മരത്തിൽ നിന്നുള്ള എണ്ണ കൊണ്ട് ആ വിളക്ക് കത്തിക്കപ്പെടുന്നു. അതിന്റെ ഒലിവെണ്ണ സ്വയം പ്രകാശിക്കുമാറാകുന്നു; തീ തൊട്ടില്ലെങ്കിൽപോലും.’
>പ്രവർത്തനം 4
>ഈ അധ്യായത്തിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങൾ ഏതെല്ലാം? എന്തുകൊണ്ട്? |
|
<table><thead>
<tr>
<th>595</th>
<th>ഇസ്‌ലാം മതത്തെ പിൽക്കാലത്ത് പിന്തുണച്ച ഒരു സമ്പന്നയായ മക്കൻ വ്യാപാരിയായ ഖദീജയെ മൂഹമ്മദ് വിവാഹം ചെയ്യുന്നു</th>
</tr></thead>
<tbody>
<tr>
<td>610-12</td>
<td>മുഹമ്മദിന്റെ ആദ്യത്തെ വെളിപാട്; ഇസ്‌ലാമിന്റെ ആദ്യത്തെ പൊതു മതപ്രഭാഷണം</td>
</tr>
<tr>
<td>621</td>
<td>ഇസ്‌ലാം മതത്തിലേക്ക് പുതുതായി കടന്നുവന്നവരുമായി അക്ബയിൽവച്ചുള്ള ആദ്യത്തെ കരാർ</td>
</tr>
<tr>
<td>622</td>
<td>മക്കയിൽ നിന്നും പാലായനം ചെയ്ത് മദീനയിലെത്തിയവർക്ക് (മുഹജിർ) അവിടത്തെ അറബ് (അൻസർ) ഗോത്രങ്ങൾ അഭയം നൽകുന്നു</td>
</tr>
<tr>
<td>632-61</td>
<td>ആദ്യകാല ഖലീഫഭരണം; സിറിയ, ഇറാഖ്, ഇറാൻ, ഈജിപ്ത് എന്നിവിടങ്ങളിലേക്കുളള വ്യാപനം; ആഭ്യന്തര യുദ്ധങ്ങൾ</td>
</tr>
<tr>
<td>661-750</td>
<td>ഉമവിയ്യ ഭരണം; ദമാസ്കസ് തലസ്ഥാനമാകുന്നു</td>
</tr>
<tr>
<td>750-945</td>
<td>അബ്ബാസിയ ഭരണം; ബാഗ്ദാദ് തലസ്ഥാനമായി മാറുന്നു</td>
</tr>
<tr>
<td>945</td>
<td>ബൈദുകൾ ബാഗ്ദാദ് പിടിച്ചെടുക്കുന്നു; സാഹിത്യത്തിന്റെയും സാംസ്കാരത്തിന്റെയും തഴച്ചുവളരൽ</td>
</tr>
<tr>
<td>1063-92</td>
<td>നിസാമുൾ മുൽക്കിന്റെ ഭരണം, ശക്തനായ സൽജുക്ക് വസീറായ അദ്ദേഹം നിസ്സാമിയ്യ എന്ന് വിളിക്കപ്പെടുന്ന മദ്രസകളുടെ ശൃംഖല സ്ഥാപിച്ചു; ഹാഷിഷായ്നാൽ വധിക്കപ്പെടുന്നു</td>
</tr>
<tr>
<td>1095-1291</td>
<td>കുരിശുയുദ്ധങ്ങൾ; മുസ്‌ലീമുകളും ക്രിസ്ത്യാനികളും തമ്മിലുള്ള ബന്ധങ്ങൾ</td>
</tr>
<tr>
<td>1111</td>
<td>ഗസാലിയുടെ മരണം, സാധീനമുള്ള ഇറാനിയൻ പണ്ഡിതനായ അദ്ദേഹം ഹേതുവാദത്തെ എതിർത്തു</td>
</tr>
<tr>
<td>1258</td>
<td>മംഗോളിയർ ബാഗ്ദാദ് പിടച്ചടക്കുന്നു</td>
</tr>
</tbody></table>
### അഭ്യാസങ്ങൾ (Exercises)
### ചുരുക്കി ഉത്തരം എഴുതുക (Answer in brief)
1. ഏഴാം നൂറ്റാണ്ടിലെ ആദ്യകാലങ്ങളിൽ ബദവികളുടെ ജീവിതത്തിന്റെ സവിശേഷതകൾ എന്തെല്ലാമായിരുന്നു.?
2. അബ്ബാസിയവിപ്ലവം എന്ന പദം അർഥമാക്കുന്നത് എന്താണ്?
3. അറബികൾ, തൂർക്കികൾ ഇറാനികൾ എന്നിവർ സ്ഥാപിച്ച രാഷ്ട്രങ്ങളുടെ സാർവലൗകിക സവിശേഷതയ്ക്ക് ഉദാഹരണങ്ങൾ നൽകുക.
4. യൂറോപ്പിലും ഏഷ്യയിലും കുരിശുയുദ്ധങ്ങൾ ഉണ്ടാക്കിയ ഫലങ്ങൾ എന്തെല്ലാ മായിരുന്നു?
### ലഘു ഉപന്യാസം എഴുതുക (ANSWER IN A SHORT ESSAY)
5. ഇസ്‌ലാമിക വാസ്തുവിദ്യ രീതികൾ റോമാസാമ്രാജ്യത്തിലുള്ളവയുമായി എങ്ങ നെയായിരുന്നു വ്യത്യാസപ്പെട്ടിരുന്നത്?
6. സഞ്ചാരപാതയിലുള്ള നഗരങ്ങളെ സൂചിപ്പിച്ചുകൊണ്ട്, സമര്‍ഖണ്ഡില്‍ നിന്നും ദമാസ്കസിലേക്കുള്ള ഒരു യാത്ര വിവരിക്കുക. |
|
# IV
# ആധുനികവൽക്കരണത്തിലേക്ക്
# (TOWARDS MODERNISATION)
## വ്യാവസായിക വിപ്ലവം
## (The Industrial Revolution)
## തദ്ദേശീയ ജനതയുടെ സ്ഥാനഭ്രംശം
## (Displacing Indigenous Peoples)
## ആധുനികവൽക്കരണത്തിലേക്കുളള പാതകൾ
## (Paths to Modernisation) |
|
## അധുനികവൽക്കരണത്തിലക്ക് (TOWARDS MODERNISATION)
മധ്യകാലഘട്ടത്തിലും ആധുനികകാലഘട്ടത്തിന്റെ ആദ്യ ഭാഗങ്ങളിലും ലോകത്താകമാനം നടന്ന നിർണായകമായ പല സംഭവ വികാസങ്ങളെക്കുറിച്ച് – ഫ്യൂഡലിസം, യൂറോപ്യൻ ‘നവോത്ഥാനം’, യുറോപ്യന്മാരും അമേരിക്കയിലെ തദ്ദേശീയജനവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ–കഴിഞ്ഞ ഭാഗങ്ങളിൽ നിങ്ങൾ വായിച്ചുവല്ലോ. നിങ്ങൾ മനസ്സിലാക്കിയതുപോലെ തന്നെ, ആധുനികലോകത്തിന്റെ സൃഷ്ടിക്ക് സഹായകമായ നിരവധി പ്രതിഭാസങ്ങൾ ഈ കാലഘട്ടത്തിൽ രൂപംകൊണ്ടവയാണ്, പ്രത്യേകിച്ചും പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യം മുതൽ. ‘ആധുനികവൽക്കരണം’ എന്നു വിളിക്കുന്നതിനു കാരണമായ രണ്ട് സംഭവങ്ങൾ കൂടി ലോകചരിത്രത്തിലുണ്ട്. വ്യാവസായിക വിപ്ലവവും അമേരിക്കൻ വിപ്ലവ (1776–81) ത്തിലും ഫ്രഞ്ചുവിപ്ലവത്തിലും (1789–94) ആരംഭിച്ച് കേവലം ‘പ്രജകളായി’രുന്നവരെ ‘പൗരന്മാരാക്കി’ രൂപാന്തരപ്പെടുത്തിയ നിരവധി രാഷ്ട്രീയ വിപ്ലവപരമ്പരകളും ആയിരുന്നു അവ.
ലോകത്തിലെ ആദ്യത്തെ വ്യവസായവൽകൃത രാജ്യം ബ്രിട്ടനാണെന്നും, അതെങ്ങനെ സംഭവിച്ചുവെന്നും 9–ാമത്തെ പ്രമേയത്തിൽ നിങ്ങൾക്ക് കാണാൻ കഴിയുക ബ്രിട്ടീഷ് വ്യാവസായവൽക്കരണമാണ് ലോകത്തിന്റെ ഇതര ഭാഗങ്ങളിലെ വ്യാവസായ വൽക്കരണത്തിന് മാതൃകയായതെന്നായിരുന്നു ഏറെ നാളത്തെ ധാരണ. വ്യാവസായിക വിപ്ലവത്തെക്കുറിച്ച് നേരത്തേയുള്ള ചില ധാരണകൾ എങ്ങനെയാണ് ചരിത്രകാരന്മാർ ചോദ്യം ചെയ്തതെന്നും പ്രമേയം – 9 ലെ തന്നെ സംവാദത്തിൽ നിന്ന് നിങ്ങൾക്ക് മനസ്സിലാക്കാനാ കും. ഏതെങ്കിലും ഒരു മാതൃക പുനരുൽപ്പാദിപ്പിക്കാതെ തന്നെ ഓരോ രാജ്യവും മറ്റ് രാജ്യങ്ങളുടെ അനുഭവങ്ങൾ സ്വീകരിച്ചിരുന്നു; ഉദാഹരണത്തിന്, ബ്രിട്ടനിൽ കൽക്കരി, പരുത്തി വസ്ത്ര വ്യവസായം എന്നിവ വ്യവസായവൽക്കരണത്തിന്റെ ഒന്നാം ഘട്ടത്തിലാണ് വികാസം പ്രാപിച്ചത്. എന്നാൽ റെയിൽവേയുടെ കണ്ടുപിടുത്തമാണ് അവിടെ ഈ പ്രക്രിയയുടെ രണ്ടാം ഘട്ടത്തിന് കാരണമായത്. വ്യാവസായവൽക്കരണം ഏറെ വൈകി ആരംഭിച്ച റഷ്യയെപ്പോലുള്ള മറ്റു രാജ്യങ്ങളിൽ (പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ), റെയിൽവേയും മറ്റു ഘനവ്യവസായങ്ങളും വ്യാവസായവൽക്കരണത്തിന്റെ പ്രഥമഘട്ടത്തിൽ ത്തന്നെ ഉദയം ചെയ്തു. അതുപോലെതന്നെ വ്യാവസായവൽക്കരണത്തിൽ, രാഷ്ട്രത്തിന്റെയും ബാങ്കുകളുടെയും പങ്കും ഓരോരോ രാജ്യങ്ങളിലും വ്യത്യസ്തമായിരുന്നു. ഒൻപതാമത്തെ പ്രമേയത്തിൽ, ബ്രിട്ടനിലെ സ്ഥിതിഗതികൾ കൈകാര്യം ചെയ്ത രീതി ലോകത്തിലെ മറ്റു രണ്ട് പ്രധാന വ്യാവസായശക്തികളായ ജർമ്മനിയിലെയും യു.എസ്. എയിലെയും വ്യവസായവൽക്കരണത്തിന്റെ സഞ്ചാരപഥങ്ങളെകുറിച്ച് അറിയുവാനുള്ള ജിജ്ഞാസ നിങ്ങളിൽ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രിട്ടൻ അതിന്റെ വ്യവസായ വൽക്കരണത്തിനുവേണ്ടി മനുഷ്യജീവനായും, വസ്തുക്കളായും നൽകേണ്ട വിലയെക്കുറിച്ചും പ്രമേയം 9-ൽ ഊന്നൽ നൽകുന്നുണ്ട്. വ്യാവസായശാലകളിലെ തൊഴിലാളികളുടെ, പ്രത്യേകിച്ചും കുട്ടികളുടെ ദുരന്തപൂർണമായ ജീവിതം, പാരിസ്ഥിതിക നാശം, തത്ഫലമായുണ്ടായ കോളറയും ക്ഷയവും പോലുള്ള പകർച്ചവ്യാധികൾ തുടങ്ങിയവയെല്ലാം ബ്രിട്ടന് നേരിടേണ്ടി വന്ന ദുരന്തങ്ങളായിരുന്നു. അതുപോലെതന്നെ, ജപ്പാനിൽ എങ്ങനെ വ്യാവസായിക മലിനീകരണവും, കാഡ്മിയം, മെർക്കുറി വിഷബാധയും, വിവേചനരഹിതമായ വ്യാവസായവൽക്കരണത്തിനെതിരായ ബഹുജന മുന്നേറ്റങ്ങൾക്ക് കാരണമായി എന്ന് പ്രമേയം 11-ൽ നിങ്ങൾക്ക് വായിക്കാനാകും.
വ്യാവസായവിപ്ലവത്തിന് മുമ്പുതന്നെ യൂറോപ്യൻ ശക്തികൾ അമേരിക്ക, ഏഷ്യ തുടങ്ങിയ വൻകരകളുടെ വിവിധ ഭാഗങ്ങളിലും ദക്ഷിണാഫ്രിക്കയിലും കോളനിവൽക്കരണം ആരംഭിച്ചു കഴിഞ്ഞിരുന്നു. യൂറോപ്യൻ കുടിയേറ്റക്കാർ അമേരിക്കയിലെയും, ആസ്ത്രേലിയയിലെയും തദ്ദേശവാസികളോട് ചെയ്തതെന്തെന്ന് പ്രമേയം 10 നിങ്ങളോട് വിശദീകരിക്കുന്നുണ്ട്. കുടിയേറ്റക്കാരുടെ ബൂർഷ്വാ മനോഭാവം മണ്ണും വെള്ളവും ഉൾപ്പെടെ
>ലോകം കണ്ണിചേർക്കപ്പെടുമ്പോൾ 1927-ൽ ലിൻഡ്ബെർഗ് എന്ന ഇരുപ ത്തിയഞ്ചുകാരൻ, ഒറ്റ എഞ്ചിൻ ഘടിപ്പിച്ച വിമാനത്തിൽ പാരിസിൽ നിന്നും ന്യൂയോർക്കിലേക്ക് അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറന്നു. |
|
എന്തിനെയും വാങ്ങുവാനും വിൽക്കുവാനും അവരെ പ്രേരിപ്പിച്ചു. എന്നാൽ യൂറോപ്യൻ അമേരിക്കക്കാർ അപരിഷ്കൃതരായി മാത്രം കണ്ട തദ്ദേശീയർ ചോദിച്ചത്, ‘വായുവിന്റെ ശുദ്ധിയും തിളങ്ങുന്ന വെള്ളത്തിന്റെ തെളിമയും സ്വന്തമല്ലാത്ത നിങ്ങളെങ്ങനെ ഇതെല്ലാം വിലകൊടുത്തു വാങ്ങും?’ തദ്ദേശീയരെ സംബന്ധിച്ചിടത്തോളം, മണ്ണും മത്സ്യവും മൃഗങ്ങളുമൊന്നും സ്വന്തമാക്കേണ്ട വസ്തുക്കളല്ലായിരുന്നു. അവർക്കാവശ്യമുള്ള വസ്തുക്കൾ കൈ മാറ്റം ചെയ്യപ്പെട്ടത് കേവലം ഉപഭോഗവസ്തുക്കൾ എന്ന നിലയ്ക്കല്ല, മറിച്ച് സമ്മാനങ്ങളായിട്ടായിരുന്നു. ഇതിൽ നിന്ന് വ്യക്തമാകുന്നത്, യൂറോപ്യന്മാരും തദ്ദേശവാസികളും പ്രതിനിധാനം ചെയ്തത് സംസ്കാരത്തിന്റെ രണ്ടു വിരുദ്ധ ധ്രുവങ്ങളെയാണ് എന്നാണ്. തങ്ങളുടെ സംസ്കാരത്തെ തുടച്ചു നീക്കുവാനുള്ള യൂറോപ്യന്മാരുടെ ശ്രമങ്ങളെ തദ്ദേശവാസികൾ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. യു.എസ്.എ. യിലെയും, കാനഡയിലെയും, ഭരണ കൂടങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ തദ്ദേശവാസികളെ ‘മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള’ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. ആസ്ത്രേലിയൻ ഭരണകൂടമാകട്ടെ തദ്ദേശീയരുടെ സംസ്കാരത്തെയും പാരമ്പര്യങ്ങളെയും സാധാരണമട്ടിൽ അവഗണിക്കുന്ന സമീപനമാണ് കൈക്കൊണ്ടിരുന്നത്. ‘മുഖ്യധാര’ എന്നതുകൊണ്ട് എന്താണർ ഥമാക്കുന്നതെന്ന് ഒരാൾ അത്ഭുതപ്പെട്ടേക്കാം. ‘മുഖ്യധാരാ സംസ്കാരം’ രൂപപ്പെടുത്തിയെടുക്കുന്നതിനെ സാമ്പത്തിക – രാഷ്ട്രീയാധികാരം എങ്ങനെയാണ് സാധീനിക്കുന്നത്?
പാശ്ചാത്യ മുതലാളിത്തങ്ങളും – വാണിജ്യ-വ്യാവസായിക-ധനകാര്യ- ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുള്ള ജാപ്പനീസ് മുതലാളിത്തവും മൂന്നാം ലോക രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളിൽ കോളനികൾ സ്ഥാപിച്ചിരുന്നു. ഇവയിൽ ചിലത് കുടിയേറ്റക്കോളനിക ളായിരുന്നു. മറ്റുള്ളവ, ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം പോലെ നേരിട്ടുള്ള സാമ്രാജ്യത്വ ഭരണത്തിനുദാഹരണങ്ങളായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ചൈനയിലുണ്ടായിരുന്ന സാമ്രാജ്യത്വം മൂന്നാമതൊരു ഗണത്തിൽപ്പെട്ടതായിരുന്നു. ചൈനയിൽ ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ജർമ്മനി, അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങൾ നേരിട്ട് രാജ്യാധികാരം ഏറ്റെടുക്കാതെ ഭരണനിർവഹണത്തിൽ ഇടപെടുന്ന ഒരു രീതിയാണ് അവലംബിച്ചിരുന്നത്. ഈ രാജ്യങ്ങളുടെ താൽപ്പര്യത്തിനനുസരിച്ച് ചൈനയുടെ വിഭവങ്ങൾ ചൂഷണം ചെയ്യുകയും, രാജ്യത്തിന്റെ പരമാധികാര ത്തത്തന്നെ ഇല്ലായ്മ ചെയ്ത് ഒരു അർധ-കോളനി എന്ന പദവിയിലേക്ക് ചൈനയെ പരിമിതപ്പെടുത്തുകയും ചെയ്തു.
ഏറെക്കുറെ എല്ലായിടത്തും, കൊളോണിയൽ ചൂഷണങ്ങൾക്ക് വെല്ലുവിളിയുയർ ത്തിയത് ശക്തമായ ദേശീയപ്രസ്ഥാനങ്ങളാണ്. എന്നിരുന്നാലും ദേശീയതകൾ, പാശ്ചാത്യ രാജ്യങ്ങളിലെയും, ജപ്പാനിലെയും പോലെ ഒരു കൊളോണിയൽ സാഹചര്യവുമില്ലാതെയും ഉയർന്നുവന്നു. എല്ലാ ദേശീയതകളും ജനകീയ പരമാധികാര സിദ്ധാന്തത്തിലധിഷ്ഠിതമാണ്. രാഷ്ട്രീയാധികാരം ജനങ്ങളിൽ നിക്ഷിപ്തമായിരിക്കണമെന്നാണ് എല്ലാ ദേശീയ പ്രസ്ഥാനങ്ങളും വിശ്വസിക്കുന്നത്. ഇതാണ് ദേശീയതയെ ഒരു ആധുനികാശയമാക്കി മാറ്റുന്നതും. പൗരബോധത്തിലധിഷ്ഠിതമായ ദേശീയതയെ, പരമാധികാരത്തെ ഭാഷാ വംശം, മതം, ലിംഗം എന്നിവയ്ക്കതീതമായി സർവജനങ്ങളിലും നിക്ഷിപ്തമാക്കുന്നു. അവകാശങ്ങൾ പ്രയോഗിക്കാൻ കഴിവുളള ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് അതിന്റെ ലക്ഷ്യം. ‘പൗരത്തിന്റെ’ അടിസ്ഥാനത്തിലാണ് ദേശീയതയെ നിർവചിക്കുന്നത്, അല്ലാതെ മതത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തിലല്ല. വംശം, മതം എന്നിവയുടെ അടിസ്ഥാനത്തിലുള്ള ദേശീയത, ഭാഷ, മതം, ഒരുകൂട്ടം പാരമ്പര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ദേശീയ ഐക്യം കെട്ടിപ്പടുക്കുന്നത്. പൊതുവായ പൗരത്വത്തിന്റെ പേരിലല്ല, മറിച്ച് വംശീയതയുടെ അടിസ്ഥാനത്തിലാണ് ജനതയെ നിർവചിക്കുന്നത്. ബഹുവംശീയത നിലവിലുള്ള ഒരു രാജ്യത്ത് വംശീയവാദികൾ, ന്യൂനപക്ഷസമുദായങ്ങളെക്കാൾ ഉയർന്നവരാണ് തങ്ങളെന്നു കരുതുന്ന ഒരു പ്രത്യേക വിഭാഗത്തിലേക്ക് പരമാധികാരത്തിന്റെ പ്രയോഗത്തെ പരിമിതപ്പെടുത്തിയേക്കാം. ഇന്ന് മിക്കവാറും പാശ്ചാത്യ രാജ്യങ്ങളെല്ലാം ദേശീയതയെ നിർവചിക്കുന്നത് പൊതുവായ പൗരത്വത്തിന്റെ അടിസ്ഥാനത്തിലാണ്, വംശീയതയുടെ അടിസ്ഥാനത്തിലല്ല. ഇതിനൊരപവാദം എന്നു പറയാവുന്നത്
>ലോകം കണ്ണിചേർക്കപ്പെടുമ്പോള്‍ - 1920 കളിൽ ജെ.ലിപ്ചിറ്റ്സ് കൊത്തിയെടുത്ത മധ്യ_ആഫ്രിക്കൻ ശില്പം നിർമ്മാണത്തിന്റെ സ്വാധീനം വ്യക്തമാക്കുന്ന ഒരു ശില്പം.
>ലോകം കണ്ണിചേർക്കപ്പെടുമ്പോൾ- ഇതുപോലുളള ജാപ്പനീസ് സെൻ ചിത്രങ്ങൾ പാശ്ചാത്യ കലാകാരന്മാർ ആരാധനയോടെ കണ്ടിരുന്നു. 1920 കളിൽ അമേരിക്കൻ ഐക്യ നാടുകളിലെ ‘അബ്‌സ്‌ട്രാക്റ്റ് എക്സ്പ്രഷനിസ്റ്റ്’ ശൈലിയെ ഇത് സാധീനിച്ചു. |
End of preview. Expand
in Dataset Viewer.
README.md exists but content is empty.
- Downloads last month
- 28