inputs
stringlengths
91
267
targets
stringlengths
48
230
template_lang
stringclasses
1 value
template_id
int64
1
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "നടീനടന്മാരായ സെയ്ഫ് അലി ഖാൻ, സോനാലി ബെന്ദ്രെ, തബു, നീലം എന്നിവർ കേസിൽ കൂട്ടുപ്രതികളാണ്."
"കേസിൽ കൂട്ടുപ്രതികളാണ് സെയ്ഫ് അലി ഖാൻ, സോനാലി ബെന്ദ്രെ, തബു, നീലം എന്നീ അഭിനേതാക്കൾ."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "സംഭവത്തിന്റെ വീഡിയോ ചിലർ പകർത്തുകയും അത് സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തു."
"ചിലർ സംഭവത്തിന്റെ വീഡിയോ എടുക്കുകയും അതിന് സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരം ലഭിക്കുകയും ചെയ്തു."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ജമ്മു കശ്മീർ പോലീസും സൈന്യവും സിആർപിഎഫും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്."
"ഈ നീക്കം ജമ്മു കശ്മീർ പോലീസും സൈന്യവും സിആർപിഎഫും ഒരുമിച്ചാണ് നടത്തിയത്."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "വൻ ബജറ്റിൽ നിർമ്മിച്ച ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങും."
"തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം വൻ ബജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "എന്നാൽ അന്വേഷണം പൂർത്തിയാകുന്നതുവരെ ഇക്കാര്യം സ്ഥിരീകരിക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചു."
"പോലീസ് പക്ഷെ അന്വേഷണം പൂർത്തിയാക്കാതെ ഇത് സ്ഥിരീകരിക്കാൻ കഴിയില്ല എന്നാണ് പറഞ്ഞത്."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എസ്‌കെ സന്ധു, മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു."
"മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എസ്‌കെ സന്ധു, മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരും പരിപാടിയിൽ പങ്കെടുത്തു."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ന്യൂഡൽഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കുമെന്ന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി അറിയിച്ചു."
"ന്യൂഡൽഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കാൻ പോകുകയാണെന്ന് ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ കേന്ദ്ര സർക്കാർ അറിയിച്ചു."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് കണ്ടെത്താൻ പോലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്."
"തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഇരുവശത്തുമുള്ള വാഹനങ്ങളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു."
"ഇരുഭാഗത്തുനിന്നും വന്ന വാഹനങ്ങളുടെ അമിതവേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേഷ് എസ് കൊനേരു നിർമ്മിക്കുന്ന ചിത്രം നരേന്ദ്രനാഥ് ആണ് സംവിധാനം ചെയ്യുന്നത്."
"നരേന്ദ്രനാഥ് സംവിധാനനം ചെയ്യുന്ന ചിത്രം ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേഷ് എസ് കൊനേരു ആണ് നിർമ്മിക്കുന്നത്."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഇത് ഇരു കൂട്ടരുടെയും വിമാനക്കമ്പനികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം വാണിജ്യപരമായ അവസരങ്ങൾ ലഭ്യമാക്കുകയും മെച്ചപ്പെട്ടതും തടസമില്ലാത്തതുമായ ആശയവിനിമയത്തിന് അനുയോജ്യമായ സാഹചര്യം പ്രദാനം ചെയ്യുകയും ചെയ്യും."
"ഇരു രാജ്യങ്ങളിലെയും വിമാനക്കമ്പനികൾക്ക് കൂടുതൽ സുരക്ഷ നൽകുകയും വാണിജ്യസാധ്യതകൾ ഉണ്ടാക്കുകയും ചെയ്യുന്നതോടൊപ്പം കൂടുതൽ മെച്ചപ്പെട്ട തടസ്സരഹിതമായ ആശയവിനിമയത്തിന് ചേർന്ന സാഹചര്യം ഇത് പ്രദാനം ചെയ്യും."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "അപകടത്തെ കുറിച്ച് കേട്ടയുടനെ സമീപവാസികൾ അപകടസ്ഥലത്തേക്ക് ഓടിയെത്തുകയും രക്ഷാപ്രവർത്തനം തുടങ്ങുകയും ചെയ്തു."
"സമീപവാസികൾ അപകടത്തെ കുറിച്ച് കേട്ടപ്പോൾ അപകടസ്ഥലത്തേക്ക് ഓടിയെത്തി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഭാരതീയ ജനതാ പാർട്ടി (ബി. ജെ. പി) വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ മറ്റൊരു പട്ടിക കൂടി പുറത്തിറക്കി."
"വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ മറ്റൊരു പട്ടിക കൂടി ഭാരതീയ ജനതാ പാർട്ടി (ബി. ജെ. പി) പുറത്തിറക്കി."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ആക്രമണത്തെ തുടർന്ന് പ്രദേശത്ത് സൈന്യവും പോലീസും സി.പി.ആർ.എഫും ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്."
"ആക്രമണത്തിന് ശേഷം സൈന്യവും പോലീസും സി.പി.ആർ.എഫും ഭീകരർക്കായി പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "നിഫ്റ്റി ഇൻഡക്സിലെ 50 ഓഹരികളിൽ 8 എണ്ണം പച്ച നിറത്തിലും 42 എണ്ണം ചുവപ്പ് നിറത്തിലുമാണ് വ്യാപാരം നടത്തിയിരുന്നത്."
"നിഫ്റ്റി ഇൻഡക്സിലെ 50 ഓഹരികളിൽ 42 എണ്ണം ചുവപ്പ് നിറത്തിലും 8 എണ്ണം പച്ച നിറത്തിലുമാണ് വ്യാപാരം നടത്തിയിരുന്നത്."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്."
"ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനായ വിരാട് കോഹ്ലി ട്വിറ്ററിൽ വീഡിയോ പങ്കുവെക്കുകയായിരുന്നു."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സിവിൽ ആശുപത്രിയിലേക്ക് അയച്ചതായി പോലീസ് കൂട്ടിച്ചേർത്തു."
"പോസ്റ്റുമോർട്ടത്തിനായി സിവിൽ ആശുപത്രിയിലേക്ക് മൃതദേഹം അയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഈ മത്സരങ്ങളിൽ അമൃത്പാൽ കൗർ, സൻപ്രീത് കൗർ, അമർജിത് കൗർ എന്നിവർ ഒന്നാം സ്ഥാനവും ഗുർപ്രീത് കൗർ, നരീന്ദർ കൗർ, മൻജീന്ദർ കൌർ എന്നിവർ രണ്ടാം സ്ഥാനവും നേടി."
"അമൃത്പാൽ കൗർ, സൻപ്രീത് കൗർ, അമർജിത് കൗർ എന്നിവർക്ക് ഈ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും ഗുർപ്രീത് കൗർ, നരീന്ദർ കൗർ, മൻജീന്ദർ കൌർ എന്നിവർക്ക് രണ്ടാം സ്ഥാനവും ലഭിച്ചു."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പോലീസ് സ്ഥലത്തെത്തുകയും പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു."
"പോലീസ് അപകടസ്ഥലത്ത് എത്തുകയും പരിക്കേറ്റ ആളുകൾ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു."
"പിന്നീട് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം വീണ്ടെടുക്കുകയും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിക്കുകയും ചെയ്തു."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ജൂനിയർ എഞ്ചിനീയർ: ഉദ്യോഗാർത്ഥികൾക്ക് അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ ഉണ്ടായിരിക്കണം."
"ജൂനിയർ എഞ്ചിനീയർ: അംഗീകൃത സ്ഥാപനത്തിൽ നിന്നോ സർവകലാശാലയിൽ നിന്നോ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ ഉണ്ടായിരിക്കണം."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പാക്കിസ്ഥാൻ്റെ എഫ്-16 വിമാനങ്ങൾ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറുകയും ഇന്ത്യൻ സൈന്യത്തെ ലക്ഷ്യമിട്ട് മിസൈലുകൾ അയക്കുകയും ചെയ്തു."
"ഇന്ത്യൻ പ്രദേശത്തേക്ക് കടന്ന പാക്കിസ്ഥാൻ്റെ എഫ്-16 വിമാനങ്ങൾ ഇന്ത്യൻ സൈന്യത്തിന് നേരെ മിസൈലുകളയച്ചു."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ശ്രീമതി സിമ ഖംഗുര, ശ്രീന്ദർ കൗർ, ഹർപ്രീത് കൗർ, ബൽദേവ് രാജ്, കമൽ ജിത് സിങ്, കുൽദീപ് സിങ്, നരീന്ദർ സിങ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു."
"ശ്രീമതി സിമ ഖംഗുര, ശ്രീന്ദർ കൗർ, ഹർപ്രീത് കൗർ, ബൽദേവ് രാജ്, കമൽ ജിത് സിങ്, കുൽദീപ് സിങ്, നരീന്ദർ സിങ് എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "സൗരാഷ്ട്രയുടെ ചില സ്ഥലങ്ങളിലും വടക്കൻ ഗുജറാത്തിലെ ചില ജില്ലകളിലും മഴ രേഖപ്പെടുത്തി."
"വടക്കൻ ഗുജറാത്തിലെ ചില ജില്ലകളിലും സൗരാഷ്ട്രയുടെ ചില സ്ഥലങ്ങളിലും മഴ രേഖപ്പെടുത്തിയിട്ടുണ്ട്."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീം ഇതര അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് ബിൽ."
"ബിൽ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീം ഇതര അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നു."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു."
"പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ജസ്റ്റിസ് മദൻ ബി. ലോക്കൂർ, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്."
"ജസ്റ്റിസ് മദൻ ബി. ലോക്കൂർ, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഒരു നുള്ള് ഉപ്പും അര ടേബിൾസ്പൂൺ മുളകുപൊടിയും ഒരു ടേബിൾസ്പൂൺ കുരുമുളകുപൊടിയും ചേർക്കുക."
"അര ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടേബിൾസ്പൂൺ കുരുമുളകുപൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ഇടുക."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, വിദേശകാര്യ സെക്രട്ടറി സുജാത സിംഗ് എന്നിവർ മോദിയെ അനുഗമിക്കുന്നുണ്ട്."
"മോദിയുടെ കൂടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, വിദേശകാര്യ സെക്രട്ടറി സുജാത സിംഗ് എന്നിവരുമുണ്ട്."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ബി ജെ പി നേതാക്കളായ എൽ കെ അദ്വാനി, മുർളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവർ കേസിലെ പ്രതികളാണ്."
"കേസിലെ പ്രതിപ്പട്ടികയിൽ ഉള്ളവരാണ് ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുർളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവർ."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "മറ്റ് ഇന്ത്യൻ ബാറ്റ്‌സ്മാൻമാരായ ചേതേശ്വര് പൂജാരയും അജിങ്ക്യ രഹാനെയും യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലാണ്."
"യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലാണ് മറ്റ് ഇന്ത്യൻ ബാറ്റ്‌സ്മാൻമാരായ ചേതേശ്വര് പൂജാരയും അജിങ്ക്യ രഹാനെയും."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പാർട്ടിയുടെ 20 എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രപതിക്ക് നിദേശം നൽകി."
"പാർട്ടിയുടെ 20 എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രപതിക്ക് നിദേശം നൽകി."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ജസ്‌വീന്ദർ സിംഗ് ചാഹൽ, എൻപി സിംഗ്, ഹരീന്ദർ സിംഗ്, അമൃത്പാൽ സിംഗ്, വേൾഡ് ബാങ്ക് എസ്‌.ഡി.ഇ മന്ദീപ് സിംഗ് ഉപ്പൽ എന്നിവരായിരുന്നു ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവർ."
"ജസ്‌വീന്ദർ സിംഗ് ചാഹൽ, എൻപി സിംഗ്, ഹരീന്ദർ സിംഗ്, അമൃത്പാൽ സിംഗ്, വേൾഡ് ബാങ്ക് എസ്‌.ഡി.ഇ മന്ദീപ് സിംഗ് ഉപ്പൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഇക്കാര്യം അറിഞ്ഞ യുവതിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി."
"സംഭവറിഞ്ഞ പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) നിന്ന് ഭവന വായ്പ എടുക്കുന്നവർക്കൊരു സന്തോഷ വാർത്ത."
"മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) നിന്ന് ഭവന വായ്പ എടുക്കുന്നവർക്കിതാ ഒരു സന്തോഷ വാർത്ത."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു."
"എങ്കിലും സംഭവത്തിൽ കേസൊന്നും എടുത്തിട്ടില്ലെന്നാണ് പോലീസ് അറിയിച്ചത്."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "കവിയും ഗാനരചയിതാവും പത്രപ്രവർത്തകനുമായ പ്രഭ വർമ്മ ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവാണ്."
"ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവ് കവിയും ഗാനരചയിതാവും പത്രപ്രവർത്തകനുമായ പ്രഭ വർമ്മയാണ്."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "സംസ്ഥാനത്ത് ഇപ്പോൾ 2,242 സജീവ കൊറോണ വൈറസ് കേസുകളുണ്ട്, അതേസമയം 1,04,724 പേർ ഇതുവരെ മാരകമായ ഈ അണുബാധയിൽ നിന്ന് കരകയറി."
"നിലവിൽ ചികിത്സയിലുള്ളത് 2,242 പേരും ഇതുവരെ രോഗമുക്തരായത് 1,04,724 പേരുമാണ്."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഈ ചിത്രത്തിലെ അഭിനയത്തിന് അവർക്ക് മികച്ച നടിക്കുള്ള ബംഗ്ലാദേശ് ദേശീയ പുരസ്കാരം ലഭിച്ചു."
"ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ബംഗ്ലാദേശ് ദേശീയ പുരസ്കാരം അവർ കരസ്ഥമാക്കി."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു."
"സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികൾക്ക് കനത്ത ശിക്ഷ നൽകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "അപേക്ഷ പൂരിപ്പിച്ച ശേഷം പ്രിന്റ് ഔട്ട് എടുത്ത് താഴെപ്പറയുന്ന രേഖകൾ സഹിതം താഴെപ്പറയുന്ന വിലാസത്തിൽ അയയ്ക്കുക."
"പൂരിപ്പിച്ച അപേക്ഷ പ്രിന്റ് ഔട്ട് എടുത്ത് താഴെപ്പറയുന്ന രേഖകൾ ചേർത്ത് താഴെപ്പറയുന്ന വിലാസത്തലേക്ക് അയയ്ക്കുക."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "നോയിഡ, ഭോപ്പാൽ, പൂനെ, അഹമ്മദാബാദ്, ഗാന്ധിനഗർ എന്നിവിടങ്ങളിലും അവർക്ക് സ്വത്തുക്കളുണ്ട്."
"കൂടാതെ അഹമ്മദാബാദ്, ഗാന്ധിനഗർ, നോയിഡ, ഭോപ്പാൽ, പൂനെ എന്നിവിടങ്ങളിലും അവർക്ക് സ്വത്തുക്കളുണ്ട്."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "മികച്ച അഭിനയവും നൃത്തവും കൊണ്ട് ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കവർന്ന താരമാണ് ബോളിവുഡിന്റെ ധക് ധക് സുന്ദരിയായ മാധുരി ദീക്ഷിത് നേനെ."
"ബോളിവുഡിന്റെ ധക് ധക് സുന്ദരിയായ മാധുരി ദീക്ഷിത് നേനെ മികച്ച അഭിനയവും നൃത്തവും കൊണ്ട് ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കവർന്നിട്ടുണ്ട്."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ന്യൂഡൽഹി: തമിഴ്‌നാട്ടിലെ വെല്ലൂർ മണ്ഡലത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി."
"ന്യൂഡൽഹി: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തമിഴ്‌നാട്ടിലെ വെല്ലൂർ മണ്ഡലത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് റദ്ദാക്കി."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ബിജെപി പ്രവർത്തകർ അവരുമായി ഏറ്റുമുട്ടുകയും പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ ഓടിക്കുകയും ചെയ്തു."
"ബിജെപി പ്രവർത്തകർ പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയപ്പോൾ പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ ഓടിച്ചു."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്, സംഭവത്തിൽ കൂടുതൽ പേർ തട്ടിപ്പിനിരയായതായി അവർ സംശയിക്കുന്നുണ്ട്."
"സംഭവത്തിൽ കൂടുതൽ പേർ തട്ടിപ്പിനിരയായതായി സംശയിക്കുന്ന പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ചീഫ് ജസ്റ്റിസ് ടി.എസ് തക്കൂർ അധ്യക്ഷനായ ബെഞ്ചിലാണ് കേസ് പരിഗണനക്കെത്തിയത്."
"ചീഫ് ജസ്റ്റിസ് ടി.എസ് തക്കൂർ അധ്യക്ഷനായ ബെഞ്ചിന് മുമ്പിൽ കേസ് പരിഗണനക്കെത്തി."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൌരനാണെന്ന് ആരോപിച്ച് ബി. ജെ. പി എം. പി. സുബ്രഹ്മണ്യൻ സ്വാമിയാണ് പരാതി നൽകിയത്."
"ബി. ജെ. പി എം. പി. സുബ്രഹ്മണ്യൻ സ്വാമിയാണ് രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൌരനാണെന്ന് ആരോപിച്ച് പരാതി നൽകിയത്."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "കൂടാതെ ജമ്മു കാശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനങ്ങളെ വിഭജിക്കുകയും ചെയ്തു."
"അതിന് പുറമെ സംസ്ഥാനങ്ങളെ ജമ്മു കാശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ജുഡീഷ്യൽ അന്വേഷണമോ രാജ്യസഭാ അന്വേഷണമോ ബി. ജെ. പി ആവശ്യപ്പെട്ടിട്ടുണ്ട്."
"ഹൌസ് കമ്മിറ്റിയുടെ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ നടത്തണമെന്നാണ് ബി. ജെ. പിയുടെ ആവശ്യം."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനും ഡൽഹി പോലീസിനും രാമലീല മൈതാനത്തെ സുരക്ഷയുടെ ഉത്തരവാദിത്തമുണ്ട്."
"രാമലീല മൈതാനത്തെ സുരക്ഷയുടെ ഉത്തരവാദിതതം സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനും ഡൽഹി പോലീസിനുമാണ്."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "മലൈക അറോറയുടെ സഹോദരിയും കുസൃതികളിലെ പങ്കാളിയുമായ അമൃത അറോറയും തന്റെ ഇൻസ്റ്റഗ്രാമിൽ ഒരു മനോഹരമായ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്."
"മലൈക അറോറയുടെ സഹോദരിയും അവരുടെ കൂടെ തമാശകളിൽ പങ്കാളിയാവുകയും ചെയ്യുന്ന അമൃത അറോറയും തന്റെ ഇൻസ്റ്റഗ്രാമിൽ ഒരു രസകരമായ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഇന്നത്തെ കാലത്ത് എല്ലാ ഇന്ത്യൻ പൌരന്മാർക്കും ആധാർ കാർഡ് ഒരു പ്രധാന രേഖയായി മാറിയിരിക്കുന്നു."
"എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഇക്കാലത്ത് ആധാർ കാർഡ് ഒരു പ്രധാന രേഖയായി മാറിയിട്ടുണ്ട്."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഇത് സംബന്ധിച്ച് ബി. ജെ. പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തു."
"ബി. ജെ. പി ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തു."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "സംഭവത്തിൽ ഇതുവരെ ആരും പരാതി നല്കിയിട്ടില്ലെങ്കിലും അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു."
"ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് ആരും പരാതി നല്കിയിട്ടില്ലെന്നും പക്ഷെ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "കാസർകോട്: കാസർകോട് ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായതായി പോലീസിൽ പരാതി."
"കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായതായി കാസർകോട് ജില്ലയിൽ പോലീസിന് പരാതി ലഭിച്ചു."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് അദ്ദേഹം ആരോപിച്ചു."
"പോലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും എടുത്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മരണപ്പെട്ടയാളുടെ കുടുംബത്തിന് അനുശോചനം അറിയിച്ച മുഖ്യമന്ത്രി അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിച്ചു."
"മുഖ്യമന്ത്രി മരണപ്പെട്ടയാളുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുകയും ചെയ്തു."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിക്ക് ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ പരുക്കേറ്റു."
"ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന വഴിക്ക് ഇന്ത്യൻ ക്രിക്കറ്റ് താരമായ മുഹമ്മദ് ഷാമിക്ക് വാഹനാപകടത്തിൽപെട്ട് പരുക്കേറ്റു."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം താൻ സ്വീകരിച്ചതായി പഞ്ചാബ് കാബിനറ്റ് മന്ത്രി നവജോത് സിംഗ് സിദ്ദു പറഞ്ഞു."
"ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്ന് പഞ്ചാബ് കാബിനറ്റ് മന്ത്രിയായ നവജോത് സിംഗ് സിദ്ദു പറഞ്ഞു."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ അധ്യക്ഷതയിൽ നിയമസഭ വളപ്പിലാണ് ബിജെഡിഎൽപി യോഗം ചേർന്നത്."
"ബിജെഡിഎൽപി യോഗം നിയമസഭ വളപ്പിൽ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ അധ്യക്ഷതയിൽ ചേർന്നു."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ജമ്മു കാശ്മീർ: ശ്രീനഗറിൻ്റെ പ്രാന്തപ്രദേശത്തുള്ള രൺബീർഗഡിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു."
"ജമ്മു കാശ്മീർ: സുരക്ഷാ സേനയും ഭീകരരും തമ്മിൽ ശ്രീനഗറിനടുത്ത് രൺബീർഗഡിൽ ഏറ്റുമുട്ടൽ തുടരുകയാണ്."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ജില്ലാ ഭരണകൂടവും പോലീസും അപകട സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്."
"പോലീസും ജില്ലാ ഭരണകൂടവും അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പ്രശസ്ത നിർമ്മാതാവ് കെ. എസ് രാമ റാവു അവതരിപ്പിക്കുന്ന ചിത്രം ക്രിയേറ്റീവ് കൊമേഴ്‌സ്യൽസിൻ്റെ ബാനറിൽ കെ. എ വല്ലഭയാണ് നിർമ്മിക്കുന്നത്."
"ക്രിയേറ്റീവ് കൊമേഴ്‌സ്യൽസിൻ്റെ ബാനറിൽ കെ. എ വല്ലഭ നിർമ്മിക്കുന്ന ചിത്രം പ്രശസ്ത നിർമ്മാതാവ് കെ. എസ് രാമ റാവുവാണ് അവതരിപ്പിക്കുന്നത്."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഇന്ത്യയിൽ ഫേസ്ബുക്കും വാട്സ്ആപ്പും നിയന്ത്രിക്കുന്നത് ബി. ജെ. പിയും ആർ. എസ്. എസുമാണെന്ന് നേരത്തെ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു."
"നേരത്തെ, ബി. ജെ. പിയും ആർ. എസ്. എസുമാണ് ഇന്ത്യയിൽ ഫേസ്ബുക്കും വാട്സ്ആപ്പും നിയന്ത്രിക്കുന്നതെന്ന ആരോപണം രാഹുൽ ഗാന്ധി നടത്തിയിരുന്നു."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി മറ്റൊരു റെക്കോർഡ് കൂടി മറികടക്കുന്നതിൻ്റെ വക്കിലാണ്."
"ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ നായകനായ വിരാട് കോഹ്ലി മറ്റൊരു റെക്കോർഡിലേക്ക് കൂടി അടുക്കുകയാണ്."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "വിശാഖപട്ടണത്ത് വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം മത്സരത്തിലാണ് കുൽദീപ് യാദവ് ഏകദിനത്തിലെ തന്റെ രണ്ടാം ഹാട്രിക്ക് നേടിയത്."
"കുൽദീപ് യാദവ് വിശാഖപട്ടണത്ത് വെച്ച് നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം മത്സരത്തിൽ ഏകദിനത്തിലെ തന്റെ രണ്ടാമത്തെ ഹാട്രിക്ക് കരസ്ഥമാക്കി."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന ഡി. കെ. ശിവകുമാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നേരിടുകയാണ്."
"ഡി. കെ. ശിവകുമാർ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നേരിടുകയാണ്."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ബംഗ്ലാദേശിനോ മറ്റാർക്കെങ്കിലുമോ എതിരായ പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും പാക്കിസ്ഥാനിൽ നടക്കും."
"ബംഗ്ലാദേശിനെതിരെയടക്കമുള്ള പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും പാക്കിസ്ഥാനിൽ വെച്ചായിരിക്കും നടക്കുക."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ബി. ജെ. പി. എല്ലാ എം. പി. മാർക്കും സഭയിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്."
"എല്ലാ എം. പി. മാരോടും ബി. ജെ. പി സഭയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവ് സേന മേധാവി ഉദ്ദവ് താക്കറെ പ്രഖ്യാപിച്ചിരുന്നു."
"ശിവ് സേന മേധാവി ഉദ്ദവ് താക്കറെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അടുത്ത സമ്മേളനത്തിൽ ബിൽ രാജ്യസഭയിൽ പാസ്സാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്."
"അടുത്ത രാജ്യസഭാ സമ്മേളനത്തിൽ ബിൽ പാസ്സാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ചലച്ചിത്രലോകത്തെ ഏറ്റവും ആദരിക്കപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതും ബഹുമതിയുള്ളതുമായ പുരസ്കാരങ്ങളിലൊന്നാണ് ഓസ്കാർ."
"ഓസ്കാർ സിനിമാലോകത്ത് ഏറ്റവും ആദരിക്കപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതും ബഹുമതിയുള്ളതുമായ പുരസ്കാരങ്ങളിലൊന്നാണ് ."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഐപിസി സെക്ഷൻ 174 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം മാതാപിതാക്കൾക്ക് വിട്ടുനൽകി."
"പോലീസ് ഐപിസി സെക്ഷൻ 174 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുനൽകുകയും ചെയ്തു."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "നടനും സംവിധായകനായ രാഘവ ലോറൻസ്, ശ്രീകാന്ത്, സംവിധായകൻ ആർ മുരുഗദാസ് എന്നിവരെ ശ്രീ റെഡ്ഡി പേരെടുത്ത് പറഞ്ഞു."
"ശ്രീ റെഡ്ഡി പേരെടുത്ത് പറഞ്ഞ ആളുകളാണ് നടനും സംവിധായകനായ രാഘവ ലോറൻസ്, ശ്രീകാന്ത്, സംവിധായകൻ ആർ മുരുഗദാസ് എന്നിവർ."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "പ്രശസ്ത ഛായാഗ്രാഹകൻ അജയ് വാസുദേവിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനാകുന്ന ‘ഷൈലോക്കി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി."
"മമ്മൂട്ടി അഭിനയിക്കുകയും പ്രശസ്ത ഛായാഗ്രാഹകൻ അജയ് വാസുദേവ് സംവിധാനവും ചെയ്യുന്ന ‘ഷൈലോക്കി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഗ്രാമത്തിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് കാവൽസേനയെ ഏർപ്പെടുത്തിയിട്ടുണ്ട്."
"അനിഷ്ടകരമായ സംഭവങ്ങളൊന്നും ഗ്രാമത്തിൽ നടക്കാതിരിക്കാൻ പോലീസ് കാവൽക്കാരെ നിർത്തിയിട്ടുണ്ട്."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അതുകൂടാതെ സാമൂഹിക/രാഷ്ട്രീയ/കായിക/വിനോദ/അക്കാദമിക/സാംസ്കാരിക/മതപര ചടങ്ങുകളും മറ്റ് വലിയ കൂടിച്ചേരലുകളും നിരോധിക്കും."
"അതുകൂടാതെ സാമൂഹികവും രാഷ്ട്രീയവും കായികവും വിനോദപരവും അക്കാദമികവും സാംസ്കാരികവും മതപരവുമായ ചടങ്ങുകളും മറ്റ് വലിയ കൂടിച്ചേരലുകൾക്കും നിരോധനം ബാധകമാകും."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "സംഭവം അറിഞ്ഞയുടൻ ബസ്തി ജിലാ കളക്ടർ നരേന്ദ്ര സിംഗ് പട്ടേൽ, എസ്. പി. കൃപ ശങ്കർ സിംഗ് എന്നിവർ കനത്ത പോലീസ് സന്നാഹത്തോടൊപ്പം സംഭവസ്ഥലത്തെത്തി."
"സംഭവത്തെപ്പറ്റി കേട്ടയുടനെ ബസ്തിയിലെ ജില്ലാ കളക്ടറായ നരേന്ദ്ര സിംഗ് പട്ടേലും എസ്. പിയായ കൃപ ശങ്കർ സിംഗും വലിയൊരു പോലീസ് സേനയോടൊപ്പം സ്ഥലത്തേക്കെത്തി."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മരിച്ചവരുടെ ബന്ധുക്കളെ പോലീസ് വിവരമറിയിക്കുകയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു."
"സംഭവത്തെപ്പറ്റി മരിച്ചവരുടെ ബന്ധുക്കളെ വിവരമറിയിച്ച പോലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "കൊണിഡേല പ്രൊഡക്ഷൻസും മാറ്റിനി എന്റർടെയ്ൻമെന്റ്സും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കൊരട്ടാല ശിവ ആണ്."
"കൊരട്ടാല ശിവയാണ് മാറ്റിനി എന്റർടെയ്ൻമെന്റ്സും കൊണിഡേല പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഗുജറാത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ് വിമാനത്താവളത്തിലെത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വീകരിച്ചു."
"ഗുജറാത്ത്: അഹമ്മദാബാദ് വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വീകരിച്ചു."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്. ആർ. പ്രകാശ് ബാബു, എസ്. ആർ. പ്രഭു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്."
"എസ്. ആർ. പ്രകാശ് ബാബുവും എസ്. ആർ. പ്രഭുവുമാണ് ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു."
"പോലീസ് പറയുന്നതനുസരിച്ച് ഇരുചക്ര വാഹനവും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ആദ്യം നിങ്ങൾ ഏതുതരം വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കണം."
"ഏത് വസ്ത്രമാണ് ധരിക്കേണ്ടതെന്ന് ആദ്യം തീരുമാനിക്കണം."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഒരിക്കൽ ധോണിയുടെ ഭാര്യ സഖി തന്റെ ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ ഇതിന്റെ ചിത്രം പങ്കുവച്ചിരുന്നു."
"ധോണിയുടെ പത്നിയായ സഖി ഒരിക്കൽ ഇതിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ ഇട്ടിരുന്നു."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ് വിമാനത്താവളത്തിൽ ആലിംഗനം ചെയ്ത് സ്വീകരിച്ചു."
"അഹമ്മദാബാദ് വിമാനത്താവളത്തിൽഅമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കെട്ടിപ്പിടിച്ച് സ്വീകരിച്ചു."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അസൻസോൾ ലോക്സഭാ മണ്ഡലത്തിൽ ബി ജെ പി എം പി ബാബുൽ സുപ്രിയോ ത്രിണമൂൽ കോൺഗ്രസിലെ മൂൺ മൂൺ സെന്നിനെതിരെ മത്സരിക്കുന്നു."
"ബി ജെ പി എം പി ബാബുൽ സുപ്രിയോ അസൻസോൾ ലോക്സഭാ മണ്ഡലത്തിൽ ത്രിണമൂൽ കോൺഗ്രസിൻ്റെ മൂൺ മൂൺ സെന്നിനെ നേരിടുന്നു."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടതോടെ കനത്ത ഗതാഗതക്കുരുക്കും ഹൈവേയിൽ വാഹനങ്ങളുടെ നീണ്ട നിരയുമുണ്ടായി."
"ഹൈവേയിലെ ഗതാഗതതടസ്സം വലിയ ഗതാഗതക്കുരുക്കിലേക്കും വാഹനങ്ങളുടെ നീണ്ട നിരയിലേക്കും നയിച്ചു."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാക്കൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു."
"പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയതിനെ തുടർന്ന് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ആലപ്പുഴ മണ്ഡലം."
"ആലപ്പുഴ മണ്ഡലത്തിൽ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നുണ്ട്."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മയക്കുമരുന്ന് നിയമപ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു."
"ഇദ്ദേഹത്തിനെതിരെ മയക്കുമരുന്ന് നിയമത്തിന് കീഴിൽ കേസെടുത്തതായി പോലീസ് പറഞ്ഞു."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അമൃത്‌സറിലെ ഗുരു നാനാക് ദേവ് സർവകലാശാലയിലെ ഗുരുനാനാക് പഠന വിഭാഗം മേധാവി ഡോ.ബൽവന്ത് സിങ് ധില്ലൻ ക്ലാസെടുത്തു."
"അമൃത്‌സറിലുള്ള ഗുരു നാനാക് ദേവ് സർവകലാശാലയിൽ പ്രവർത്തിക്കുന്ന ഗുരുനാനാക് പഠന വിഭാഗത്തിന്റെ മേധാവി ഡോ.ബൽവന്ത് സിങ് ധില്ലനാണ് പ്രഭാഷണം നടത്തിയത്."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ലോക്സഭാ തിരഞ്ഞെടുപ്പിൽ വെറും 52 സീറ്റുകൾ മാത്രം നേടിയാണ് കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടത്."
"വെറും 52 സീറ്റുമായി ദയനീയ പരാജയമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായത്."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി. ജെ. പി അധ്യക്ഷൻ അമിത് ഷാ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു."
"പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി. ജെ. പി അധ്യക്ഷൻ അമിത് ഷായും അടക്കമുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണക്കോടതി തള്ളി."
"കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിക്കപ്പെട്ട ഹർജി വിചാരണക്കോടതി തള്ളി."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൾക്കുശേഷം സർക്കാർ രൂപീകരിക്കാനിരിക്കുകയാണ് കോൺഗ്രസ്."
"നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കാനിരിക്കുകയാണ്."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി. എസ്. പി നേരത്തെ തന്നെ കോൺഗ്രസിനെ ഉപേക്ഷിച്ചിരുന്നു."
"ബി.എസ്.പി ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായുള്ള സഖ്യം നേരത്തെ ഒഴിവാക്കിയിരുന്നു."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "വ്യവസായ മന്ത്രി അനന്ത്ദാസ്, ചീഫ് സെക്രട്ടറി എ. പി. പാധി തുടങ്ങിയവർ പങ്കെടുത്തു."
"വ്യവസായ മന്ത്രി അനന്ത്ദാസ്, ചീഫ് സെക്രട്ടറി എ. പി. പാധി അടക്കമുള്ളവർ പരിപാടിയിൽ സന്നിഹിതരായിരുന്നു."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അപകട വിവരം ലഭിച്ചയുടൻ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി."
"അപകടത്തെ കുറിച്ച് വിവരം കിട്ടിയപ്പോൾ ഉടനെതന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി."
['mal']
2